play-sharp-fill

സംസ്ഥാനത്ത് ഇന്ന് (20/09/2024) സ്വർണവിലയിൽ വർധന;ഗ്രാമിന് 60 രൂപ കൂടി; കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (20/09/2024) സ്വർണവില വർധിച്ചു. ഗ്രാമിന് 60 രൂപ കൂടി.കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 6885 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 55080 രൂപ

ഷിരൂരിൽ അര്‍ജുന് വേണ്ടി മൂന്നാം ദൗത്യം: ഗോവയിൽ നിന്നും ഡ്രഡ്ജറെത്തി, പരിശോധനയ്ക്ക് കുറഞ്ഞത് 4 മണിക്കൂർ ആവശ്യമെന്ന് ഷിപ്പിങ് കമ്പനി

  കര്‍ണാടക: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവരുടെ തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ എത്തി. ഗോവയില്‍ നിന്നുള്ള ഡ്രഡ്ജറാണ് ഇപ്പോള്‍ ഷിരൂരിലെത്തിയത്. കാലാവസ്ഥ പരിഗണിച്ചായിരിക്കും തിരച്ചില്‍ ആരംഭിക്കുക. കാലാവസ്ഥയെ തുടർന്ന് ഓഗസ്റ്റ് 16 മുതൽ തിരച്ചിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. നാവികേസനയുടെ ഡൈവിങ് സംഘം ഉച്ചയോടെ എത്തി.   ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഇപ്പോഴും പാറക്കെട്ടുകളും മണ്‍കൂനകളുമുണ്ട്. അതുകൊണ്ട് തന്നെ ഒരു തോണിയില്‍ വലിയ ആഴത്തില്‍ പരിശോധന നടത്തി വളരെ പതുക്കെയാണ് ഡ്രഡ്ജര്‍ എത്തിച്ചത്. പരിശോധന നടത്താന്‍ നാല് മണിക്കൂറിനടുത്ത് സമയമാവശ്യമാണെന്നാണ് ഷിപ്പിങ് കമ്പനി അറിയിക്കുന്നത്.   […]

ഒടുവില്‍ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തില്‍ എല്ലാവരും പെട്ടെന്ന് മരണപ്പെടുമായിരുന്നു :അവരുടെ കുടുംബത്തില്‍ ആണുങ്ങള്‍ വാഴില്ല: സുഹൃത്തിനെപറ്റി ജനാര്‍ദ്ദനൻ

സ്വന്തം ലേഖകൻ കൊച്ചി: ഒരു കാലത്ത് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ജനാര്‍ദ്ദനന്‍. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും മുന്‍പ് ചെയ്തിരുന്ന കഥാപാത്രങ്ങളൊന്നും താരത്തെ തേടി എത്തുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. അതേ സമയം തന്റെ സുഹൃത്തായിരുന്ന നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ കുറിച്ച്‌ ജനാര്‍ദ്ദനന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വളരെ വൈകിയാണ് സിനിമയിലേക്ക് വന്നതെങ്കിലും അഭിനയ ജീവിതത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതല്‍ സിനിമകളിലും സ്വഭാവനടനായിട്ടാണ് താരം അഭിനയിച്ചതെങ്കിലും കോമഡിയും വില്ലത്തരവുമൊക്കെ […]

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനി പുറത്തേക്ക്; വിചാരണ കോടതി ജാമ്യത്തിൽ വിട്ടു; സാക്ഷികളെ സ്വാധീനിക്കരുത്,ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയില്ലാതെ വിചാരണ കോടതിയുടെ പരിധി വിട്ടുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾജാമ്യം എന്നിവയാണ് വ്യവസ്ഥകൾ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഒരു സിം ൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിതി വിട്ട് പോകരുത്, മാധ്യമന്ങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. ഉപയോ​ഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് […]

എം പോക്സ്: വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തും, വൈറസ് 2 ബി വകഭേദത്തിന് വ്യാപന ശേഷി കുറവ്; മന്ത്രി വീണാ ജോര്‍ജ്

  മലപ്പുറം:  മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തുന്നുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നിപ, എം പോക്സ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയതായും മന്ത്രി പറഞ്ഞു.   എം പോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപന ശേഷി കുറവാണ്. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്.   എം പോക്‌സ് ബാധിച്ച രോഗിയുടെ നില […]

ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി: എംഎല്‍എയുടെ മിന്നല്‍ സന്ദര്‍ശനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററിലെ (സിഎച്ച്‌സി ഫാര്‍മസിസ്റ്റിന്റെ ജോലി തെറിച്ചു

മഹാരാജ്ഗഞ്ച് (യുപി): കമ്മ്യൂണിറ്റി ഹെല്‍ത്ത് സെൻ്ററില്‍ (സിഎച്ച്‌സി) രോഗികളില്‍ നിന്ന് ഒരു രൂപയ്ക്ക് പകരം രണ്ട് രൂപ ഈടാക്കിയതിന് കരാർ ജീവനക്കാരനെ പുറത്താക്കി. കിഴക്കൻ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ജഗ്ദൗർ സിഎച്ച്‌സിയില്‍ ബിജെപി എംഎല്‍എ പ്രേം സാഗർ പട്ടേല്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടർന്നാണ് ഫാർമസിസ്റ്റിനെ പിരിച്ചുവിട്ടത്. സർക്കാർ നടത്തുന്ന ആരോഗ്യ സ്ഥാപനത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. പരിശോധനയില്‍, ഫാർമസിസ്റ്റ് ഒരു രൂപയ്ക്ക് പകരം രോഗികളില്‍ നിന്ന് 2 രൂപ ഈടാക്കുന്നതായി പട്ടേല്‍ കണ്ടെത്തി. പാവപ്പെട്ട രോഗികളില്‍ […]

കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്കേറ്റു, ബസ്സിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു

  മലപ്പുറം: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ കുന്നുമ്മലിൽ പെട്രോൾ പമ്പിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്.   കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.   ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലതുഭാഗവും കെഎസ്ആർടിസിയുടെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും എൻജിന് സമീപമുള്ള കവചവും പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രികനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുവെന്ന് പി.വി. അൻവർ : നടക്കുന്നത് സമാന്തര അന്വേഷണം: പരാതിയില്‍ അന്വേഷണം നടത്തുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി അന്‍വര്‍ പറഞ്ഞു.

കൽപ്പറ്റ: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ എഡിജിപി നേരിട്ട് ശ്രമിക്കുന്നുണ്ട്. കീഴുദ്യോഗസ്ഥരെ വിളിച്ച് തെളിവ് ശേഖരിക്കുന്നുണ്ടെന്നും പി.വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡിജിപിക്കെതിരായ പരാതിയില്‍ വിജിലന്‍സ് അന്വേഷണം പോയത് പരാതിയില്‍ കഴമ്പുള്ളത് കൊണ്ടല്ലേ. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. മുഖ്യമന്ത്രിയില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ട്. സംസ്ഥാനത്ത് പാരലല്‍ അന്വേഷണം നടക്കുന്നുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുന്നതിന് പകരം തനിക്ക് തെളിവുകള്‍ നല്‍കിയത് ആരാണ് എന്ന അന്വേഷണമാണ് നടത്തുന്നതെന്നും പി.വി […]

ഐഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തടിച്ചുകൂടി ജനങ്ങൾ;ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്

ഡൽഹി: ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ‌ നിന്ന് ഉൾപ്പെടെയുള്ളവരാണ് മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ എത്തിയത്. ഡൽ​ഹിയിൽ പുലർച്ചെ മുതൽ തന്നെ ഐഫോൺ 16 സ്വന്തമാക്കാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് […]

കൊൽക്കത്ത ട്രെയിനി ഡോക്ടറുടെ കൊലപാതകം : ജൂനിയർ ഡോക്ടർമാരുടെ 42 ദിവസത്തെ സമരം അവസാനിപ്പിച്ചു, ശനിയാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും, ഒ പി ബഹിഷ്കരണം തുടരും

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു.   ശനിയാഴ്ച മുതൽ അത്യാഹിത വിഭാഗത്തിലെ ജോലിയിൽ പ്രവേശിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും ഒപി ബഹിഷ്കരണം തുടരുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.   കൊൽക്കത്തയിലെ സ്വാസ്ഥ്യ ഭവന് പുറത്തുള്ള ധർണ പിൻവലിച്ചതായും കൊൽക്കത്തയിലെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഫീസിലേക്ക് റാലി നടത്തുമെന്നും പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് അംഗങ്ങൾ അറിയിച്ചു. […]