കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്കേറ്റു, ബസ്സിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു
മലപ്പുറം: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാവിലെ കുന്നുമ്മലിൽ പെട്രോൾ പമ്പിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്.
കോഴിക്കോട്ട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയിലേക്ക് മലപ്പുറം ജൂബിലി റോഡിൽ നിന്ന് വന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ വലതുഭാഗവും കെഎസ്ആർടിസിയുടെ മുൻഭാഗവും തകർന്നു. ബസിന്റെ മുൻഭാഗത്തെ ചില്ലും എൻജിന് സമീപമുള്ള കവചവും പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ബസ് യാത്രികനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0