play-sharp-fill

പിടിച്ചു കെട്ടാൻ നോക്കിയിട്ട് കാര്യമില്ല..! കുതിച്ചുയർന്ന് സ്വർണ്ണവില, സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് പവന് 600 രൂപ; ആഭരണം വാങ്ങാനിരിക്കുന്നവർക്ക് കനത്ത തിരിച്ചടി

കൊച്ചി: കഴിഞ്ഞ കുറച്ച്‌ ദിവസം വിശ്രമിച്ച സ്വർണവിലയില്‍ ഇന്നലെ ഒരു മാറ്റം ഉണ്ടായെങ്കിലും ഇന്നുണ്ടായ കുതിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ന് പവന് 600 രൂപ വർധിച്ച്‌ 55,680 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച്‌ 6,960 രൂപയിലുമെത്തി. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു. 2024 മേയ് 20തിന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് പഴങ്കഥയായത്. രാജ്യാന്തര വിപണിയില്‍ വെള്ളിയാഴ്ച സർവകാല ഉയരം തൊട്ടതിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുതിക്കുന്നത്. […]

വ്യക്തമായി റിസർച്ച് ചെയ്യാതെ ആയിരുന്നു ഞാൻ അതിൽ പങ്കെടുത്തത്, തെറ്റ് എന്റെ ഭാഗത്താണ്, ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു:-മാത്യു

ഭാവിയില്‍ മലയാള സിനിമയുടെ മുൻനിരയില്‍ കാണാൻ സാധ്യതയുള്ള മുഖങ്ങളില്‍ ഒന്നായി പ്രേക്ഷകർ എപ്പോഴും പറയാറുള്ള ഒരു പേരാണ് നടൻ മാത്യു തോമസിന്റേത്. കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കി നെപ്പോളിയനായി മലയാള സിനിമയിലേക്ക് എത്തിയ മാത്യുവിന്റെ താരമൂല്യം വിജയ് ചിത്രത്തില്‍ അഭിനയിച്ചതോടെ ഉയർന്നു. മലയാളവും കടന്ന് തമിഴിലും ശ്രദ്ധിക്കപ്പെട്ടു… ആരാധകരുണ്ടായി. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കുമ്ബളങ്ങി നൈറ്റ്സിന്റെ ഓഡിഷൻ നടക്കുന്ന വിവരം മാത്യു അറിഞ്ഞത്. സ്കൂളില്‍ നടന്ന ഒരു ഓഡിഷനില്‍ പങ്കെടുക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം ചുമ്മ പങ്കെടുത്ത് നോക്കിയതാണ്. കഴിവും ഭാഗ്യവും പിന്തുണച്ചതോടെ കുമ്ബളങ്ങിയിലേക്കുള്ള അവസരം ലഭിച്ചു. […]

കോഴിക്കോട് നഗരത്തിലെ പൈതൃക കെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും: ഇവ വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി: പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്.  ചെലവ് 4.46 കോടി രൂപ.

കോഴിക്കോട്: ചരിത്രമുറങ്ങുന്ന കോഴിക്കോട് നഗരത്തിലെ പൈതൃകകെട്ടിടങ്ങൾ ഇനി രാത്രി വർണാഭമാകും. വിനോദ സഞ്ചാര വകുപ്പിന്റെ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ പ്രകാശപൂരിതമാകുന്നതു മാനാഞ്ചിറ സിഎസ്ഐ പള്ളി, പട്ടാളപ്പള്ളി, കുറ്റിച്ചിറ മിശ്കാൽ പള്ളി എന്നിവിടങ്ങളിലാണ്. ഇതിൽ സിഎസ്ഐ പള്ളിയിലാണ് ആദ്യം വിളക്കു തെളിച്ചത്. ഉദ്ഘാടനം ഉടനുണ്ടാകും. ആദ്യഘട്ടത്തിൽ സ്ഥിരമായി വർണാഭമാകുന്ന കെട്ടിടങ്ങളിൽ ലൈറ്റ് ഹൗസ്, ടൗൺ ഹാൾ, പഴയ കോർപറേഷൻ ഓഫിസ് എന്നിവയും ഉൾപ്പെടുന്നു. പദ്ധതി നടത്തിപ്പിന്റെ ചുമതല കെൽട്രോണിനാണ്. പദ്ധതി ചെലവ് 4.46 കോടി രൂപ.

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

കൊച്ചി :  മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് (95) അന്തരിച്ചു.  എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്നു .1946 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. സിഐടിയു നേതാവും മുൻ എം പി യുമായി പ്രവർത്തിച്ചിട്ടുണ്ട്. സിപിഐഎം കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 മുതൽ 1984 […]

 1.3 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് അയ്മനം സ്വദേശിനി നമിത നായർക്ക് .: ശാസ്ത്ര ഗവേഷണത്തിന് യൂറോപ്പ്യൻ യൂണിയൻ നൽകുന്നതാണ് മേരി സ്കൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ്

അയ്മനം: ശാസ്ത്ര ഗവേഷണത്തിന് യൂറോപ്പ്യൻ യൂണിയൻ നൽകുന്ന മേരി സ്കൊഡോവ്സ്ക ക്യൂറി ആക്ഷൻ ഫെലോഷിപ്പ് ഏകദേശം 1.3 കോടി രൂപ കോട്ടയം അയ്മനം സ്വദേശിനി നമിത നായർക്ക് ലഭിച്ചു. ഊർജ്ജസംഭരണത്തിനായി ജലത്തിൽ നിന്നും ഹൈഡ്രജൻ വിഘടിപ്പിക്കുവാൻ ഇലക്ട്രോ കാറ്റലിസ്റ്റ് ആയി ഉപയോഗിക്കുന്ന കാർബൺ നാനോ മെറ്റീരിയലുകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് പോളണ്ടിലെ വാർസ്ലോ യൂണിവേഴ്സിറ്റിയിലും ജർമ്മനിയിലെ ഡാംസ്റ്റാർട്ട് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും ആയി ഫെലോഷിപ്പോടുകൂടി മൂന്ന് വർഷത്തെ അവസരം ലഭിച്ചിരിക്കുന്നത്. ആദ്യത്തെ ഒരു വർഷം പോളണ്ടിലെ യൂണിവേഴ്സിറ്റിയിലും, തുടർന്നുള്ള രണ്ടും മൂന്നും വർഷങ്ങളിൽ ജർമ്മനിയിലെ യൂണിവേഴ്സിറ്റിയിലുമാണ് ഗവേഷണം. […]

‘ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്നു; കേരളം ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു’; ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ചതിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരിൽ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ചതിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദൃശ്യ- പത്ര മാധ്യമങ്ങൾ നൽകിയ തലക്കെട്ടുകൾ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വായിച്ചു. സംശയം ജനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പ്രതിപക്ഷത്തെ പ്രധാന നേതാക്കളും പിന്നാലെ രംഗത്ത് എത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണങ്ങൾ എല്ലാ സീമകളും കടന്ന് കുതിച്ചുയർന്നു. കാര്യങ്ങൾ വിശദീകരിച്ച് സർക്കാർ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ആദ്യം പറഞ്ഞ കള്ളത്തിന് പിന്നിൽ ഇഴയാനെ […]

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ; ബൈക്ക് ഷോറും ഉടമയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം : വെള്ളറട, ആനപ്പാറയില്‍ ബൈക്ക് ഷോറൂമും ഉടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളറടയില്‍ രണ്ടുമാസം മുമ്ബാണ് സംഭവം. ആനപ്പാറ സ്വദേശിയായ ഷോറൂം ഉടമയായ സണ്ണിയെ സാമ്ബത്തിക ഇടപാടിന്റെ വൈരാഗ്യത്തിലാണ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തില്‍ കള്ളിക്കാട്, നരകത്തിൻ കുഴി സ്വദേശിയായ മിഥുനെയാണ് (24) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത് വെള്ളറട, ആനപ്പാറയില്‍ സണ്ണി എന്ന യുവാവ് പഴയ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്ന ബൈക്ക് ഷോറൂം നടത്തിവന്നിരുന്നു. കൊവിഡ് സമയത്ത് മിഥുൻ ഷോറൂമിലെത്തി ബൈക്ക് വാങ്ങുന്നതിനായി കുറച്ചു തുക നല്‍കി. ബാക്കി […]

ചാവക്കാട്‌ ഭീമൻ കടലാനയുടെ ജഡം കരക്കടിഞ്ഞു:15 അടിയോളം നീളം:’ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് ചാവക്കാട് കടപ്പുറത്ത് അടിഞ്ഞത്

ചാവക്കാട്‌ :ഭീമൻ കടലാനയുടെ ജഡം കരക്കടിഞ്ഞു. പതിനഞ്ചടിയോളം നീളം വരുന്ന കടലാനയുടെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് ചാവക്കാട് ദ്വാരക ബീച്ചിന് സമീപം കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മൈൽ അകലെ പൊന്തിക്കിടക്കുന്നത്. കണ്ടത് അഴുകി വീർത്ത് രൂപമാറ്റം സംഭവിച്ച ജഡത്തിൽ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട് . പത്തുവർഷങ്ങൾക്ക് മുൻപ് ചാവക്കാട് ബീച്ചിൽ ഭീമൻ കടലാനയുടെ ജഡം അടിഞ്ഞിരുന്നു. ജഡത്തിനു അഞ്ചു ടൺ ഭാരം കാണും. ആനത്തിമിംഗിലം എന്നുകൂടി പേരുള്ള ഒരു സസ്തനിയാണ് കടലാന. സീലുകളിൽ ഏറ്റവും വലിപ്പംകൂടിയതാണ് ഇത്. […]

“ഇച്ചായൻ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം, ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്”; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി; കല്‍പ്പറ്റയില്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ശ്രുതി ഇപ്പോള്‍ താമസിക്കുന്നത്. ആശുപത്രിയിലേക്കും മറ്റും പോകാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്. അല്ലെങ്കില്‍ ജെന്‍സന്റെ വീട്ടിലേക്ക് പോകുമായിരുന്നെന്നും ശ്രുതി പറഞ്ഞു

കല്‍പ്പറ്റ: ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി. എല്ലാവരും പിന്തുണ വേണമെന്നും ശ്രുതി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത വന്നു. ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി. ടി സിദ്ദിക് എംഎല്‍എ നല്‍കുന്ന പിന്തുണയെ കുറിച്ചും ശ്രുതി സംസാരിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ […]

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ: നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതി എഡിജിപി അജിത് കുമാർ നടത്തിയെന്നും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പി.വി അൻവർ ആവശ്യപ്പട്ടു.

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ: ശശിയുടെ നടപടികള്‍ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു. ഓൺ ലൈൻ ചാനൽ മേധാവിക്ക് എതിരെ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എം.ആർ അജിത് കുമാറുമാണ്. അതിന് ശേഷം താൻ പി.ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്ന ആരോപണവും പി.വി അൻവർ ഉയർത്തി. എ.ഡി.ജി.പി കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്ലാറ്റ് […]