play-sharp-fill
ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ: നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതി എഡിജിപി അജിത് കുമാർ നടത്തിയെന്നും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പി.വി അൻവർ ആവശ്യപ്പട്ടു.

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ: നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതി എഡിജിപി അജിത് കുമാർ നടത്തിയെന്നും ഇത് വിജിലൻസ് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും പി.വി അൻവർ ആവശ്യപ്പട്ടു.

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണെന്ന് പി.വി അൻവർ എം.എല്‍.എ:

ശശിയുടെ നടപടികള്‍ പാർട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കി. ശശിക്ക് വേറെ താല്‍പര്യങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.

ഓൺ ലൈൻ ചാനൽ മേധാവിക്ക് എതിരെ നിയമപോരാട്ടത്തിന് തടയിട്ടത് പി.ശശിയും എം.ആർ അജിത് കുമാറുമാണ്. അതിന് ശേഷം താൻ പി.ശശിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ.ഡി.ജി.പി എം.ആർ അജിത് കുമാർ സോളാർ കേസ് ഒതുക്കാൻ കൈകൂലി വാങ്ങിയെന്ന ആരോപണവും പി.വി അൻവർ ഉയർത്തി.

എ.ഡി.ജി.പി കൈക്കുലിയായി ലഭിച്ച കള്ളപ്പണം ഫ്ലാറ്റ് വാങ്ങി വെളുപ്പിച്ചു. 33 ലക്ഷം രൂപക്ക് അജിത് കുമാർ വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുള്ളില്‍ 62 ലക്ഷം രൂപക്ക് മറിച്ച്‌ വിറ്റുവെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നുമാണ് അൻവറിന്റെ ആരോപണം.

വസ്തുവാങ്ങി 90 ദിവസത്തിനുള്ളില്‍ മറിച്ച്‌ വില്‍ക്കുകയാണെങ്കില്‍ ഇരട്ട സ്റ്റാമ്പ്ഡ്യൂട്ടിയും ഫീസും നല്‍കണം. എന്നാല്‍, അധികാര ദുർവിനിയോഗം നടത്തി ഈ തുക അജിത് കുമാർ അടക്കാതിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അഴിമതിയാണ് അജിത് കുമാർ നടത്തിയതെന്നും പി.വി അൻവർ ആരോപിച്ചു.

ഈ ഫ്ലാറ്റ് അഴിമതി കൂടി വിജിലൻസിന്റെ അന്വേഷണ പരിധിയില്‍ കൊണ്ടു വരണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.