play-sharp-fill

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെപ്തംബർ 24ന് മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കും; തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ടൂറിസം ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങളും വിലയിരുത്തും

കോട്ടയം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സെപ്തംബർ 24 ചൊവ്വാഴ്ച രാവിലെ 8ന് മലരിക്കൽ ആമ്പൽ ഫെസ്റ്റ് സന്ദർശിക്കും. ഹരിത ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന ടൂറിസം ഗ്രാമത്തിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തും. മീനച്ചിലാർ-മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ഈവർഷത്തെ ആമ്പൽ ഫെസ്റ്റ് ഒരാഴ്ചക്കകം പൂർത്തിയാകും. ജെ. ബ്ലോക്ക്, തിരുവിയ്ക്കരി പാടശേഖരങ്ങളിൽ കൃഷിക്കായി വെള്ളം വറ്റിക്കാനാരംഭിച്ചതോടെ ആമ്പൽ പൂക്കൾ നശിക്കും. ഈ വർഷം 150 വള്ളങ്ങളാണ് നാൽപത് ദിവസങ്ങളിലായി ജലയാത്രകൾ നടത്തിയത്. പൂക്കൾ വിറ്റതിലൂടെ കുടുംബശ്രീ […]

സെമിത്തേരിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു ; മണിക്കൂറുകൾക്കുള്ളിൽ പെരുങ്കള്ളനെ പൊക്കി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി : പട്ടാപ്പകൽ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്. ബേബിച്ചൻ എന്ന് വിളിക്കുന്ന ബാബു സെബാസ്റ്റ്യനാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കത്തീഡ്രലിൽ ആയിരുന്നു സംഭവം പള്ളിയുടെ സെമിത്തേരിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് – ഇറങ്ങിയ അമ്മിണി എന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ബേബിച്ചൻ കടന്നു കളയുകയായിരുന്നു. മാല പോയതോടെ കാഞ്ഞിരപ്പള്ളി പോലീസിൽ വിവരമറിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊൻകുന്നത്ത് നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ ശ്യാംകുമാറിൻ്റെ […]

‘തഗ് ലൈഫ്’ ചിത്രം പൂര്‍ത്തിയായി37 വര്‍ഷങ്ങള്‍ക്കിപ്പുറം ആ സൂപ്പര്‍ കോംബോ വീണ്ടും.

കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ഒന്നിക്കുന്നത്. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്ബുവാണ്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ […]

വീടിനുള്ളിൽ കയറി വീട്ടമ്മയുടെ സ്വർണ്ണ മാലയും പണവുമടക്കം 54,000 രൂപയുടെ മോഷണം; പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു; പ്രതി നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടയാളെന്ന് പോലീസ്

കറുകച്ചാല്‍: വീട്ടിനുള്ളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി ഭാഗത്ത് കുഴിക്കാലായിൽ വീട്ടിൽ അഞ്ചാനി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് (45) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വെളുപ്പിനെ മൂന്നുമണിയോടുകൂടി കറുകച്ചാൽ ശാന്തിപുരം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ കയറി സ്വർണ്ണ മാലയും, പണവുമടക്കം 54,000 രൂപയുടെ മുതലുകൾ മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾ കോന്നി, […]

“ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദ്‌… ധനകാര്യവകുപ്പ്‌ മന്ത്രിയുടെ ചുമതല കൂടി എഡിജിപി അജിത്ത്‌ കുമാർ സാറിന് കൊടുക്കണം, അതോടെ സംസ്ഥാനം ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ നിലയിലേക്കെത്തും”; മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അന്വേഷണത്തിന് ശേഷം മാത്രമേ എഡിജിപി അജിത് കുമാറിനെതിരെ നടപടിയുണ്ടാകൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അൻവറിന്‍റെ പരിഹാസം. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തിനൊപ്പം സംസ്ഥാനത്തിന്റെ ധനകാര്യവകുപ്പ്‌ മന്ത്രിയുടെ അധിക ചുമതല കൂടി ശ്രീ അജിത്ത്‌ കുമാർ സാറിന് കൊടുക്കണമെന്നാണ് പരിഹാസ രൂപേണ അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്രീ അജിത്ത്‌ കുമാർ സാർ സിന്ദാബാദെന്നും അൻവർ കുറിച്ചിട്ടുണ്ട്. 35 ലക്ഷത്തിന് ഒരു ഫ്ലാറ്റ്‌ വാങ്ങി […]

ഓണം ആഘോഷമാക്കി തിരുനക്കരക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷൻ; വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഓണാഘോഷവും നടത്തി 

കോട്ടയം: ഓണം ആഘോഷമാക്കി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ. തിരുനക്കരകുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ പതിനാലാമത് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും, ഓണാഘോഷ പരിപാടികളും ഫാ.ഡോ ഡേവിഡ് നാനാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ് ഗീത യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അഡ്വ. കെ സുരേഷ് കുറുപ്പ് വിതരണം ചെയ്തു. സെക്രട്ടറി ആശാ ശങ്കർ, ട്രഷറർ അനന്തലക്ഷ്മി ടി എം, വൈസ് പ്രസിഡണ്ട് എൻ പ്രതീഷ്, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അൽത്താഫ് തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. കാഞ്ഞിരക്കാടുള്ള വാടകവീട്ടിൽ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 19ാം തീയതി രാത്രി 12 മണിയോടെയാണ് സംഭവം. പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് അറസ്റ്റ് […]

തിരുവല്ലക്കാരൻ അമേരിക്കയിലെ ഗാർലാൻഡിൽ മേയറായി മത്സരിക്കുന്നു  ;  തിരുവല്ല വള്ളംകുളം സ്വദേശി പി സി മാത്യുവാണ് മേയറായി ജനവിധി തേടുന്നത്

തിരുവല്ല : 2025ൽ നടക്കുന്ന മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഗാർലാൻഡ് ഡിസ്ട്രിക്ട് 3 മേയർ സ്ഥാനത്തേക്ക് തിരുവല്ല കവിയൂർ വള്ളംകുളം സ്വദേശിയും നിലവിൽ ഗാർലാന്റ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മീഷണറുമായ പി സി മാത്യു മത്സരിക്കുന്നു. ഡാളസിലെ സാമൂഹ്യ രംഗത്ത് 2005മുതൽ സജീവ സാന്നിധ്യമായ പി സി മാത്യു ഇർവിങ്ങ് എമറാൾഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായി രണ്ടു തവണ സേവനം അനുഷ്ഠിച്ചു. ഗാർലന്റ് ഷോഷ്സ് ഓഫ് വെല്ലിംഗ്ടൺ കമ്യൂണിറ്റി ബോർഡ് അംഗമായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട പി […]

അർജുനായുള്ള തെരച്ചിൽ നിർ‌ണായക ഘട്ടത്തിൽ; ക്രെയിനിൽ കെട്ടിയ ഇരുമ്പ് വടം ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ ഉയർത്താൻ ശ്രമം; പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയുടെ ഭാ​ഗങ്ങൾ പുറത്തെത്തിച്ചു; പരിശോധനയിൽ രണ്ടു ടയർ ഉയർത്തി; ഉയർത്തിയ ഭാ​ഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ്

ബെം​ഗ്ളൂരു: ഷിരൂരിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ നിർ‌ണായക ഘട്ടത്തിൽ. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ഈശ്വർ മൽപെ കണ്ടെത്തിയ ലോറിയുടെ ഭാ​ഗങ്ങൾ പുറത്തെത്തിച്ചു. പരിശോധനയിൽ രണ്ടു ടയർ ഉയർത്തിയിട്ടുണ്ട്. നടുവിൽ ഒരു ആക്സിലും കാണാം. ഇത് ചുവന്ന നിറത്തിൽ ഉള്ളതാണ്. എന്നാൽ, ഇത് അർജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. അർജുന്റെ ലോറിയുടെ താഴെ ഉള്ള നിറം കറുപ്പാണ്. ഇത് ഓറഞ്ച് നിറം ആണെന്നും അർജുന്റെ ലോറി അല്ലെന്നും മനാഫ് വ്യക്തമാക്കി. പുറത്തെത്തിച്ച ഭാഗം ടാങ്കറിൻ്റേത് ആണ്. ലോറിയുടേത് അല്ലെന്നുമാണ് […]

“തലച്ചോറില്‍ ചോര്‍ച്ച”; ആറ് വര്‍ഷമായി മൂക്കൊലിപ്പാണെന്ന് യുവാവ്;സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്; കാരണം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

ദമാസ്‌കസ്: വർഷങ്ങളോളം നീണ്ട മൂക്കൊലിപ്പിന് വിദഗ്ധ ചികിത്സ തേടിയെത്തിയ യുവാവിന്റെ പരിശോധനാ ഫലം കണ്ട് ഞെട്ടി ഡോക്ടർമാർ. സിറിയൻ സ്വദേശിയായ 20 കാരനാണ് മൂക്കൊലിപ്പിനെ തുടർന്ന് ചികിത്സ തേടിയത്. യുവാവിന്റെ തലച്ചോറില്‍ ചോർച്ചയുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തല്‍. ആറ് വർഷത്തോളമായി മൂക്കൊലിപ്പിനെ തുടർന്ന് ബുദ്ധിമുട്ടുകയാണ്. യുവാവ്. ഇടയ്ക്കിടയ്ക്ക് തലവേദനയും തലകറക്കവും അനുഭവപ്പെടാറുണ്ട്. സാധാരണ ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നായിരുന്നു യുവാവ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൂക്കൊലിപ്പ് അസഹനീയമാ യതോടെ യുവാവ് ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. തലവേദനയുടെ കാരണം കണ്ടെത്താല്‍ യുവാവിന്റെ തലയില്‍ എക്‌സറേ ഉള്‍പ്പെടെ വിശദമായ പരിശോധന […]