പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Spread the love

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാനക്കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.

കാഞ്ഞിരക്കാടുള്ള വാടകവീട്ടിൽ കുടുംബമായി താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. 19ാം തീയതി രാത്രി 12 മണിയോടെയാണ് സംഭവം.

പെൺകുട്ടിയും കുടുംബവും താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്നത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതി പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.