play-sharp-fill

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി:ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ […]

അമിതജോലിഭാരം കാരണം യുവ ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അമിതജോലിഭാരം കാരണം യുവ ചാർട്ടേഡ് അക്കൗണ്ടന്റായ അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് വിശദമായ അന്വേഷണ റിപ്പോർട്ടും തേടിയിട്ടുണ്ട്. നാല് ആഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മുൻപാണ് അന്ന കുഴഞ്ഞുവീണു മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. എറണാകുളം കങ്ങരപ്പടി പേരയില്‍ സിബി ജോസഫിന്റെയും അനിത അഗസ്റ്റിന്റെയും […]

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലി, ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടി, എഡിജിപി അജിത് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലം, സിപിഐ കാര്യങ്ങള്‍ മുഖത്ത് നോക്കി പറഞ്ഞ് ഇറങ്ങി പോകണം, തൃശൂര്‍ പൂരം റിപ്പോര്‍ട്ട് പൂഴ്‌ത്തി വച്ചത് സിപിഐയെ സുഖിപ്പിക്കാന്‍ വേണ്ടിയെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത് ഉണ്ടയില്ലാ വെടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ കണ്ടത് ഏകാധിപതിയുടെ ശൈലിയാണെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത്. വ്യക്തിപരമായെങ്കില്‍ പോലും എഡിജിപി അനുമതി വാങ്ങിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള പാലമാണ് എഡിജിപിയെന്നും മുരളീധരന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിട്ട് പോലും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വിജിലന്‍സ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ ക്രമസമാധാന ചുമതലയില്‍ തുടരുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ക്രമസമാധാന […]

കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ അതിക്രമിച്ചുകയറി കേടുപാടുകൾ വരുത്തി ; കേസിൽ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ : കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ അതിക്രമിച്ചുകയറി കേടുപാടുകൾ വരുത്തിയ കേസിൽ യുവാവ് പിടിയിൽ. അരൂക്കുറ്റി തൊട്ടുചിറ വീട്ടിൽ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറിയ യുവാവ് വയറിങ് വലിച്ച് പൊട്ടിക്കുകയും ലൈറ്റുകളുടെ സ്വിച്ചുകളും മറ്റുപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.  

മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മക്ക് നാട് വിടചൊല്ലി…ആലുവ കരുമാലൂരിലെ ശ്രീപീഠം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം; ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു; സിനിമയിലെയും രാഷ്ട്രീയത്തിലെയും നിരവധി പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു

കൊച്ചി: മലയാള സിനിമയുടെ അമ്മമുഖം കവിയൂർ പൊന്നമ്മക്ക് നാട് വിടചൊല്ലി. ആലുവ കരുമാലൂരിലെ ശ്രീപീഠം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രമുഖർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കളമശ്ശേരി ടൗൺ ഹാളിൽ നടന്ന പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾക്കായി ഭൗതിക ശരീരം ആലുവയിലേക്ക് എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് കളമശ്ശേരിയിലും ആലുവയിലുമായി അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ടാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്. 80-ാം വയസിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. […]

വാടക സംബന്ധിച്ച തര്‍ക്കം ; ഒൻപത് മാസമായി വാടക നൽകിയില്ല, കടമുറി താഴിട്ട് പൂട്ടി ; ഉടമയെ വടിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ചു ; പ്രതി പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തൃശൂർ: ചാലക്കുടിയിൽ വാടക സംബന്ധിച്ച തര്‍ക്കത്തിനിടെ കടയുടമയെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. എറണാകുളം സ്വദേശിയുമായ അലഷ്യകോടത്ത് വീട്ടില്‍ മില്‍ട്ടന്(46) ആണ് വെട്ടേറ്റത്. മേലൂര്‍ സ്വദേശി കൂരന്‍ വീട്ടില്‍ വര്‍ഗീസ്(72) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനി ഉച്ചയോടെയായിരുന്നു സംഭവം. നോര്‍ത്ത് ജങ്ഷനില്‍ മില്‍ട്ടന്റെ ഉടമസ്ഥതിയുള്ള കടമുറി വാടകക്കെടുത്ത വര്‍ഗീസ് രണ്ട് വര്‍ഷമായി റോസ് ഒപ്റ്റിക്കല്‍സ് എന്ന കണ്ണട വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു. ഒമ്പത് മാസമായി വര്‍ഗീസ് വാടക നൽകിയിരുന്നില്ല. ഇത് സംബന്ധിച്ച് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും പറയുന്നു. കഴിഞ്ഞ […]

ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം. വിദേശത്തു നിന്ന് എത്തിയ ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. അതേസമയം, കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.  

പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി ; ഹരിപ്പാട് റെയില്‍വെ സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കി

സ്വന്തം ലേഖകൻ ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് എടുത്തുചാടി ജീവനൊടുക്കിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമയം ഇനിയും പാഴാക്കരുത്, ആളുകൾ ഡൈവ് ചെയ്തിട്ട് കാര്യമില്ല, പല സ്ഥലങ്ങളിലും പല ലോഹഭാഗങ്ങളും കണ്ടേക്കാം, പുഴയിൽ സിപി 4 കേന്ദ്രീകരിച്ചു തന്നെ പരിശോധന നടത്തണം, ആധുനിക സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളിൽ പരിശോധനയെന്നും അർജുന്റെ സഹോദരി അഞ്ജു

ബെം​ഗളൂരു: ഷിരൂരിൽ ​ഗം​ഗാവലി പുഴയിൽ സിപി 4 കേന്ദ്രീകരിച്ചു തന്നെ പരിശോധന നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. സമയം ഇനിയും പാഴാക്കരുതെന്നും പല സ്ഥലങ്ങളിൽ പല ലോഹഭാഗം കണ്ടേക്കാമെന്നും അഞ്ജു പറഞ്ഞു. ഇനി ആളുകൾ ഡൈവ് ചെയ്യുന്നത് കൊണ്ട് കാര്യമില്ല. റഡാർ, സോണാർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ സ്ഥലത്ത് എന്താണ് ഉള്ളതെന്ന് നോക്കിയിട്ട് മതി മറ്റ് ഇടങ്ങളിൽ പരിശോധനയെന്നും അഞ്ജു പറഞ്ഞു. ദിവസങ്ങൾക്കു ശേഷം ഇന്ന് നടത്തിയ തെരച്ചിലിലും അർജുൻ്റെ ലോറിയുടെ ഭാ​ഗങ്ങൾ കണ്ടെത്താനായില്ല. അതേസമയം, ഗംഗാവലിപ്പുഴയിൽ നിന്ന് പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്‍റെ […]

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു ; നാല് ആഴ്ചക്കകം റിപ്പോർട്ട് നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം

പൂനെയിൽ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. നാല് ആഴ്ചക്കകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ബഹുരാഷ്ട്ര കൺസൽട്ടിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) പുണെയിലെ ഓഫിസിൽ‍ ജോലി ചെയ്തിരുന്ന അന്ന ഇക്കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. അമ്മ അനിത അഗസ്റ്റിൻ അടുത്തിടെ മകൾ ആ സ്ഥാപനത്തിൽ നേരിടേണ്ടി വന്ന അമിത ജോലിഭാരവും കടുത്ത സമ്മർദവുമെല്ലാം ചൂണ്ടിക്കാട്ടി ഇവൈ ചെയർമാൻ […]