play-sharp-fill
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി:ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ എട്ട് ഹൈക്കോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.

ജസ്റ്റിസ് നിതിൻ ജാംദാർ വൈകാതെ തന്നെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിച്ചത് മുംബൈയില്‍ ആണെങ്കിലും ജസ്റ്റിസ് കെ ആര്‍ ശ്രീറാമിന്റെ കുടുംബം തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ്. പ്രമുഖ സീനിയര്‍ അഭിഭാഷകന്‍ എസ് വെങ്കിടേശ്വരന്റെ ജൂനിയറായി 1986-ല്‍ ആണ് കെ ആര്‍ ശ്രീറാം പ്രാക്ടീസ് ആരംഭിക്കുന്നത്. ഷിപ്പിംഗ്, ഇന്റര്‍നാഷണല്‍ ട്രേഡ് ലോ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും അഭിഭാഷകനായി ഹാജരായിട്ടുണ്ട്. 2013 ജൂണ്‍ 21-ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.