play-sharp-fill

എംബാപ്പെയുടെ എക്‌സ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; റൊണാള്‍ഡോയെ പുകഴ്ത്തിയും മെസ്സിയെ പരിഹസിച്ചും പോസ്റ്റ്

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. കിലിയന്‍ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മെസ്സിയെ പരിഹസിച്ചും റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റുകൾ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ […]

‘ബിംബങ്ങൾ വീണുടഞ്ഞു, വമ്പൻ സ്രാവുകളുടെ പേരുകൾ ഇപ്പോഴും ഇരുട്ടിൽ’ സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരൻ ടി പദ്മനാഭൻ

കൊച്ചി: സിനിമ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങളിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യക്കാരൻ ടി പദ്മനാഭൻ. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോള്‍ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങള്‍ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടയിരുന്നുവെന്നും ടി പദ്മനാഭൻ വിമര്‍ശിച്ചു. ഇരയുടെ ഒപ്പം ആണ് സര്‍ക്കാര്‍ എന്ന് പറയുന്നത്. എന്നാല്‍, അങ്ങനെയല്ല. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ […]

രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങൾ…

ധാരാളം പോഷകഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറുവപ്പട്ടയിട്ട വെള്ളം രാത്രി ഉറങ്ങുന്നതിന് മുമ്ബ് കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബന്നമായ കറുവപ്പട്ട ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. കറുവാപ്പട്ടയില്‍ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അധിക കലോറി വളരെ എളുപ്പം കുറയ്ക്കുന്നതിന് സഹായിക്കും. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് കറുവപ്പട്ട വെള്ളം സഹായിക്കും. കറുവപ്പട്ട വെള്ളം പേശികളെ വിശ്രമിക്കാനും ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കാനും സഹായിക്കും. കറുവപ്പട്ട വെള്ളം ഉറക്കമില്ലായ്മ ഉള്ളവരില്‍ ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. […]

പാര്‍ട്ടി പ്രതിസന്ധിയിലെങ്കില്‍ രാജിയ്ക്ക് സമ്മതമെന്ന് പിണറായിയോട് മുകേഷ്: തീരുമാനം വൈകുന്നേരത്തോടെ :കൊല്ലം സിപിഎമ്മിന് തലവേദന

സ്വന്തം ലേഖകൻ കൊല്ലം: മുകേഷിന്റെ രാജിയെ കുറിച്ച് സിപിഎമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍. വേണമെങ്കില്‍ രാജി വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ മുകേഷ് അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തോടെ തീരുമാനം ഇടതുമുന്നണിയിലെ ഘടകകക്ഷികളെ സിപിഎം അറിയിക്കുമെന്നാണ് സൂചന. അതിന് ശേഷം സിപിഐയും യോഗം ചേരും. ലൈംഗികാരോപണം നേരിടുന്ന നടനും എംഎല്‍എയുമായ എം മുകേഷിനെ തള്ളാതെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ രംഗത്തു വന്നിരുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പറഞ്ഞ അദ്ദേഹം കേരള സംസ്‌കാരത്തെയും കേരളത്തിന്റെ കലയെയും സിനിമയെയും […]

വ്യവസായിയുടെ വീടിന് തീവെച്ച കേസിലെ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങൾ ഒളിവിൽ കഴിഞ്ഞത് കാന്തല്ലൂരിലെ റിസോട്ടിൽ ; പോലീസ് എത്തിയപ്പോൾ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചു ; പ്രതികളെ സാഹസികമായി പിടികൂടി പോലീസ്

ഇടുക്കി : മലപ്പുറം എടവണ്ണയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് തീവെച്ച ശേഷം മുങ്ങിയ ക്വട്ടേഷൻ ടീമംഗങ്ങളെ കാന്തല്ലൂരില്‍ റിസോർട്ടില്‍ നിന്നും പൊലീസ് സംഘം പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പൊലീസിനെ കണ്ട് പട്ടിയെ അഴിച്ച്‌ വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയില്‍ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ സാഹസികമായ മല്‍പ്പിടുത്തത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്. ഒന്നരമാസം മുൻപ് മലപ്പുറം എടവണ്ണയില്‍ ഗള്‍ഫ് വ്യവസായിയുടെ വീടിന് തീയിട്ട് കുടുംബാംഗങ്ങളെ കൊല്ലാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചെർപ്പുളശേരി മൂലൻ കുന്നത്ത് അബ്ദുല്‍ റസാഖ് (25), പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി […]

പൃഥ്വിരാജിനെ താരസംഘടനയുടെ പ്രസിഡന്റാകാന്‍ അനുവദിക്കില്ല; ദിലീപ് പണി തുടങ്ങി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടന്മാര്‍ക്കെതിരെ ഉണ്ടായ വെളിപ്പെടുത്തലുകളില്‍ ആടിയുലഞ്ഞ് രാജിവെച്ച, താരസംഘടന അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരെന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.യുവനടന്മാരേയാണ് മുന്‍ പ്രസിഡന്റ് മോഹലന്‍ലാല്‍ നിര്‍ദ്ദേശിക്കുന്നത്. ഇതോടെ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ നിലപാടുകളുമായി പ്രതികരിച്ച പൃഥ്വിരാജിനെ ആ സ്ഥാനത്ത് എത്തിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, ടൊവീനോ തുടങ്ങിയ യുവ നടന്മാരില്‍ പലരും പരിഗണനയിലുണ്ട്. ആരൊക്കെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലെത്തുമെന്നതും വ്യക്തമായിട്ടില്ല. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടക്കാനിരിക്കെ അലയൊലികള്‍ അടങ്ങിയശേഷം പുതിയ ഭാരവാഹികള്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. വരാനിരിക്കുന്ന കമ്മറ്റിയിലുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ […]

സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി, തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; വിനീതിനും ആറാട്ടണ്ണനും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്

തിരുവനന്തപുരം :ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്. സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത്. അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നാല് സിനിമാ […]

ആടുജീവിതം തിയറ്ററിൽ 75 ദിവസം തികച്ചതിൻ്റെ ആഘോഷം: കേക്ക് മുറിച്ചു: വിദേശികൾ അടക്കമുള്ള 250 സാങ്കേതിക പ്രവർത്തകർക്കു വിജയഫലകം സമ്മാനിച്ചു

സ്വന്തം ലേഖകൻ കൊച്ചി: ആടുജീവിതം സിനിമ തിയറ്ററിൽ 75 ദിവസം തികച്ചതിൻ്റെ ആഘോഷപരിപാടി സംഘടിപ്പിച്ചു. സംവിധായകൻ ബ്ലെസി, സംഗീതസംവിധായകൻ എ.ആർ.റഹ്‌മാൻ,റസൂൽ പൂക്കുട്ടി, കെ.എസ്.സുനിൽ, ജിമ്മി ജീൻ ലൂയിസ്, നടൻ പൃഥിരാജ് സുകുമാരൻ എന്നിവർ ചേർന്നു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നോവലിസ്‌റ്റ് ബെന്യാമിൻ, കഥയിലെ യഥാർഥ കഥാപാത്രമായ നജീബ് എന്നിവരും പങ്കെടുത്തു. ചിത്രത്തിൻ്റെ നിർമാണത്തിൽ പങ്കാളികളായ വിദേശികൾ അടക്കമുള്ള 250 സാങ്കേതിക പ്രവർത്തകർക്കു വിജയഫലകം സമ്മാനിച്ചു.

നനവ് തട്ടി ഉണർന്നപ്പോൾ ബെഡ് മുഴുവൻ രക്തം ; ഭർത്താവിനെ പേടിച്ച് പെൺസുഹൃത്തിൻ്റെ വീട്ടിലെത്തിയ അധ്യാപികയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി

ബെംഗളുരു : കെങ്കേരിയില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെണ്‍കുട്ടി വിവരമറിഞ്ഞത്. ബെംഗളുരു സ്വദേശിയാണ് കൊല്ലപ്പെട്ട നവ്യശ്രീ. ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ ഭർത്താവ് കിരണ്‍ (31) അറസ്റ്റിലായി. ഇയാള്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അർദ്ധരാത്രി നവ്യശ്രീയെ വാ പൊത്തിപ്പിടിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. നവ്യശ്രീയും കിരണും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. തന്നെ കിരണ്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്ന് […]

പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍) ഇന്ന് (ഓഗസ്റ്റ് 29 )മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

ഡൽഹി: പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതിനായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ (പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍) ഓഗസ്റ്റ് 29 മുതല്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൈറ്റ് ടെക്‌നിക്കല്‍ മെയിന്റനന്‍സിന്റെ ഭാഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവര്‍ത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.