play-sharp-fill

ചാരായ വേട്ട : മദ്യവില്പനക്കാരനും വാറ്റുകാരനും പിടിയിൽ ; അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും നാലര ലിറ്റർ മദ്യവും പിടികൂടി ;പാറമ്പുഴ സ്വദേശികളായ പ്രതികളെ പിടികൂടിയത് കോട്ടയം എക്സൈസ് ഇൻസ്പെക്ടർ ആനന്ദ രാജിന്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖകൻ കോട്ടയം : അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷും നാലര ലിറ്റർ മദ്യവും പിടികൂടി. പാറമ്പുഴ തെക്കേടങ്ങട്ട് കെ.ബാലകൃഷ്ണൻ (65) നെ അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായും മറ്റൊരു കേസിൽ പാറമ്പുഴ കരിങ്ങാം തറ അനീഷ് .കെ (43) എന്നയാളെ മദ്യവില്പനയ്ക്ക് നാലര ലിറ്റർ മദ്യവുമായും കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പ്രദേശവാസികൾ നിരന്തര പരാതികളാണ് എക്സൈസ് അധികൃതർക്ക് നൽകിയിരുന്നത്. ബാലകൃഷ്ണൻ സ്വന്തമായി […]

ഒരേ ദിവസം വീട്ടിലും കടയിലും മോഷണം നടത്തിയ നാലംഗ സംഘത്തെ കോട്ടയം ഈസ്റ്റ്‌ പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: രണ്ടിടങ്ങളിലായി നടത്തിയ മോഷണ കേസിലെ നാല് പേരടങ്ങുന്ന  സംഘത്തെ പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശിയായ ദീപു എം പ്രദീപ് (20), മുട്ടമ്പലം സ്വദേശികളായ അനൂപ് എ.കെ (21), റിജോ റെജി (19), തിരുവഞ്ചൂർ സ്വദേശിയായ ജോയൽ എന്ന് വിളിക്കുന്ന സി.റ്റി. ഉമ്മൻ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.   ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഇറഞ്ഞാൽ ജംഗ്ഷന് സമീപത്തുള്ള വീടിന്റെ ജനലിനുള്ളിലൂടെ കൈയ്യിട്ട് ബാഗിനുള്ളിൽ നിന്ന് പണം മോഷ്ടിച്ചു. തുടർന്ന് ബാഗ് മുറ്റത്ത് ഉപേക്ഷിച്ച് കടന്നു […]

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നു, സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നു; വയനാട് ദുരന്തത്തിൽ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിർദേശവുമായി മന്ത്രി വീണ ജോര്‍ജ്; സമഗ്ര അന്വേഷണം നടത്തി നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും

തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി. നായരോട് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം, പ്രവര്‍ത്തനം, മറ്റു ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി […]

വഴി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ വീട് കയറി ആക്രമിച്ച നാല് പേരെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

  കറുകച്ചാൽ : യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ ഗോകുൽ പ്രസാദ് (28), സുജിത്ത് പി.ആർ (29), വിഷ്ണു വിജയൻ (28), സന്ദീപ് മോഹനൻ (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.   ഇവർ സംഘം ചേർന്ന് മൂന്നാം തീയതി രാത്രി 10 മണിയോടുകൂടി കറുകച്ചാൽ തെങ്ങോലിപ്പടി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കതക് തള്ളി തുറന്ന് യുവാവിനെയും ഭാര്യയെയും ചീത്ത വിളിക്കുകയും കതകിന്റെ പാളി ഉപയോഗിച്ച് ഇവരെ […]

യുകെ ഡോക്ടറെന്ന വ്യാജേന യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങൾ ; വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചുതരാമെന്ന് പറഞ്ഞ് തട്ടിപ്പ് ; വാട്‌സ്ആപ്പ് ചാറ്റില്‍ യുവതിയ്ക്ക് നഷ്ടമായത് 1.35 ലക്ഷം രൂപ

സ്വന്തം ലേഖകൻ കോഴിക്കോട്: യുകെ ഡോക്ടറെന്ന വ്യാജേന യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്. വിലപിടിപ്പുളള ഗിഫ്റ്റുകള്‍ പാര്‍സലായി അയച്ചുതരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വാട്‌സാപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പലതവണയായി 1,35,000 രൂപ അയച്ചുകൊടുത്തു. അന്വേഷണത്തില്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം സ്വദേശിയായ യുവതിക്കാണ് ആഴ്ചകള്‍ക്ക് മുന്‍പ് വാട്‌സാപ്പ് വഴി സന്ദേശമെത്തുന്നത്. പ്രതികരിച്ചപ്പോള്‍ നമ്പര്‍ തെറ്റായിവന്നതാണെന്ന് ഡോക്ടര്‍ പറഞ്ഞു. […]

വീട്ടിലെത്തി യുവതിക്കു നേരെ വെടിയുതിർത്ത വനിതാ ഡോക്ടർ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ പോലീസിന് മുമ്പിൽ പിടിച്ചുനിന്നത് ഒന്നരമണിക്കൂർ, ഒടുവിൽ മാലിദ്വീപിൽ സംഭവിച്ചത് തുറന്നു പറഞ്ഞ് കുറ്റസമ്മതം, കുറ്റം ചെയ്യാൻ ഒരു വർഷത്തെ ആസൂത്രണം; അവസാനം പോലീസിനോട് മറുചോദ്യം ‘ഞാനാണ് പ്രതിയെന്ന് എങ്ങനെ മനസിലാക്കി’?

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി എൻഎച്ച്എം പിആർഒ ഷിനിയെ വെടിവച്ച വനിതാ ഡോക്ടർ കുറ്റസമ്മതത്തിനുശേഷം പോലീസിനോട് ചോദിച്ചത് ‘ഞാനാണ് പ്രതിയെന്ന് എങ്ങനെ മനസിലാക്കി’ എന്നാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുടെ മുറിയിലെത്തിയ വഞ്ചിയൂർ സിഐ ഷാനിഫിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഒരുമണിക്കൂർ പിടിച്ചുനിന്ന ഡോക്ടർ താനല്ല കുറ്റം ചെയ്തതെന്നും ആളുമാറിയെന്നും വരുത്താനാണ് ശ്രമിച്ചത്. എല്ലാ തെളിവുകളും കൈയിലുണ്ടെന്നും വെടിവച്ചതിന്റെ കാരണം മാത്രം പറഞ്ഞാൽ മതിയെന്നും പറഞ്ഞ് പോലീസ് വിരട്ടി. സത്യം വെളിപ്പെടുത്തിയില്ലെങ്കിൽ കൂടുതൽ പോലീസ് ആശുപത്രിയിൽ എത്തുമെന്നും ഡോക്ടർമാരും രോഗികളുമെല്ലാം വിവരമറിയുമെന്നും പറഞ്ഞതോടെ വനിതാഡോക്ടർ […]

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പുത്തുമലയില്‍ കൂട്ടത്തോടെ സംസ്‌കരിക്കും

  വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കും. ഞായറാഴ്ച എട്ട് മൃതദേഹങ്ങളാണ് സംസ്കരിക്കുകയെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.   മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ആംബുലൻസിൽ സംസ്‌കാരസ്ഥലത്തേക്ക് എത്തിക്കും. പുത്തുമലയിലെ ഹാരിസൺസ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക‌രിക്കുക. സർവമത പ്രാർഥനയോടെയാണ് സംസ്ക‌ാരം നടക്കുക. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.   പത്തടിയോളം താഴ്‌ചയിലാണ് കുഴികൾ ഒരുക്കിയത്. നിലവിൽ 32 കുഴികൾ ഇതിനകം എടുത്തിട്ടുണ്ട്. പുത്തുമലയിൽ മുൻപ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള […]

ചായ കുടിക്കാന്‍ കടയില്‍ പോയി മടങ്ങിയെത്തിയപ്പോൾ ഭാര്യ വീട്ടിലില്ല ; വയോധിക വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകൻ പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ . ഒതളൂര്‍ ഇട്ടിരിയേത്ത് വളപ്പില്‍ കമലാക്ഷിയെ (67) ആണ് വീടിന്റെ അടുക്കളവശത്തെ കിണറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സംഭവം. ഇവരുടെ ഭര്‍ത്താവ് ബാലന്‍ ആണ് മൃതദേഹം കാണുന്നത്. പുലര്‍ച്ച ചായ കുടിക്കാന്‍ കടയില്‍ പോയി മടങ്ങിയെത്തിയ ബാലന്‍ വീട്ടിനകത്ത് കമലാക്ഷിയെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറില്‍ വീണുകിടക്കുന്ന നിലയില്‍ ഇവരെ കാണുന്നത്. തുടര്‍ന്ന് പട്ടാമ്പിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം […]

ഉറങ്ങിക്കിടന്ന 9 മാസം പ്രായമുള്ള കുട്ടിയെ കാണാനില്ല: അന്വേഷണത്തിനൊടുവിൽ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

  തൃശ്ശൂർ: ബക്കറ്റിലെ വെള്ളത്തില്‍ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തലവണിക്കര സ്വദേശികളായ രാജേഷിന്റെയും അമൃതയുടെയും മകള്‍ നീലാദ്രിനാഥാണ് മരിച്ചത്.   ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ ബക്കറ്റില്‍ വീണു കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികില്‍സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികില്‍സക്കിടെ ഞായറാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്.

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഭക്ഷണം ലഭിക്കുന്നില്ല’; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടർ

സ്വന്തം ലേഖകൻ കല്‍പ്പറ്റ:വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത പ്രദേശമായ ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല. കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും […]