Spread the love

 

കറുകച്ചാൽ : യുവാവിനെയും, ഭാര്യയെയും വീടുകയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം പാലക്കതകിടി സ്വദേശികളായ ഗോകുൽ പ്രസാദ് (28), സുജിത്ത് പി.ആർ (29), വിഷ്ണു വിജയൻ (28), സന്ദീപ് മോഹനൻ (29) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ഇവർ സംഘം ചേർന്ന് മൂന്നാം തീയതി രാത്രി 10 മണിയോടുകൂടി കറുകച്ചാൽ തെങ്ങോലിപ്പടി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കതക് തള്ളി തുറന്ന് യുവാവിനെയും ഭാര്യയെയും ചീത്ത വിളിക്കുകയും കതകിന്റെ പാളി ഉപയോഗിച്ച് ഇവരെ ഇടിപ്പിക്കുകയുമായിരുന്നു. വഴി തർക്കത്തിന്റെ പേരിൽ യുവാവിനോട് ഇവർക്ക് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട് കയറി കയ്യേറ്റം നടത്തിയത്.

 

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group