Spread the love

 

കോട്ടയം: രണ്ടിടങ്ങളിലായി നടത്തിയ മോഷണ കേസിലെ നാല് പേരടങ്ങുന്ന  സംഘത്തെ പോലീസ് പിടികൂടി. പുതുപ്പള്ളി സ്വദേശിയായ ദീപു എം പ്രദീപ് (20), മുട്ടമ്പലം സ്വദേശികളായ അനൂപ് എ.കെ (21), റിജോ റെജി (19), തിരുവഞ്ചൂർ സ്വദേശിയായ ജോയൽ എന്ന് വിളിക്കുന്ന സി.റ്റി. ഉമ്മൻ (21) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഇറഞ്ഞാൽ ജംഗ്ഷന് സമീപത്തുള്ള വീടിന്റെ ജനലിനുള്ളിലൂടെ കൈയ്യിട്ട് ബാഗിനുള്ളിൽ നിന്ന് പണം മോഷ്ടിച്ചു. തുടർന്ന് ബാഗ് മുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

 

പിന്നീട് വഴിയിൽ എത്തിയ ഇവർ സമീപത്തുള്ള മാടക്കടയുടെ പലക അകത്തിമാറ്റി കടയ്ക്കുള്ളിൽ കടന്ന്അവിടെ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ചെയ്യുകയും മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. ദീപു എം പ്രദീപിന് കോട്ടയം ഈസ്റ്റ്, മണർകാട്, പാമ്പാടി, വാകത്താനം, ഉദയംപേരൂർ,ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലും, അനൂപിന് കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ, പാമ്പാടി, കുമരകം, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലുമായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.