play-sharp-fill

ദുരന്തവിവരം പുറത്തറിയിച്ച് നിരവധി പേർക്ക് രക്ഷകയായ നീതുവിന് വിട നൽകി ​ഗ്രാമം; അമ്മക്കായുള്ള ഏകമകൻ പാപ്പിയുടെ കാത്തിരിപ്പും അവസാനിച്ചു

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ നിരവധി പേർക്ക് രക്ഷകയായ നീതുവിന് ചൂരല്‍മല ഗ്രാമം വിടനല്‍കി. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ഭർത്താവ് ജോജോയും മകനും ജോജോയുടെ മാതാപിതാക്കളും ഹൃദയം തകർന്നാണ് നീതുവിനെ യാത്രയാക്കിയത്. വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ വിവരം ആദ്യം പുറത്തെത്തിച്ചത് നീതുവായിരുന്നു. മേപ്പാടി അരപ്പറ്റ വിംസ് ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു നീതു. ചൂരല്‍മലയിലെ തങ്ങളുടെ വീടിന് സമീപം ചെളിവെള്ളം നിറഞ്ഞപ്പോള്‍ നീതു ഭയപ്പാടോടെ ആദ്യം വിളിച്ചത് താൻ ജോലി ചെയ്ത വിംസ് ആശുപത്രിയിലേക്കാണ്. വീടിനു സമീപം ഉരുള്‍പൊട്ടിയതായി സംശയമുണ്ടെന്നും രക്ഷിക്കണമെന്നുമായിരുന്നു നീതുവിന്‍റെ വാക്കുകള്‍. ഈ സമയം സമീപത്തെ വീടുകളില്‍ […]

മൺസൂൺ പാത്തിയും ന്യൂനമർദ്ദ പാത്തിയും ; സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത ; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലർട്ട് ; കേരള തീരത്ത് ‘കള്ളക്കടൽ’ മുന്നറിയിപ്പും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഹിമാചലിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ […]

വയനാട് ദുരന്തം: തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവർത്തകർ വനത്തില്‍ കുടുങ്ങി, എയര്‍ ലിഫ്റ്റിംഗ് സാധ്യമല്ലാത്തതിനാല്‍ തണ്ടർബോള്‍ട്ട് സംഘമെത്തി രക്ഷിക്കാൻ ശ്രമം

വയനാട്: ദുരന്തത്തില്‍ കാണാതായവർക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവർത്തകർ വനത്തില്‍ കുടുങ്ങി. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചിലിന് പോയ എമർജൻസി റെസ്ക്യു ഫോഴ്സിലെ 14 പേരും ടീം വെല്‍ഫെയർ പ്രവർത്തകരായ നാലു പേരുമാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. നിമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. രാത്രിയില്‍ എയര്‍ ലിഫ്റ്റിംഗ് സാധ്യമല്ലാത്തതിനാല്‍ തണ്ടർബോള്‍ട്ട് സംഘമെത്തി ഇവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉടന്‍ ഇവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിനിടെ രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരില്‍ കുടുങ്ങിയിരുന്നു. മലപ്പുറം സ്വദേശികളായ സ്വാലിം, […]

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (05/08/2024) നക്ഷത്രഫലം അറിയാം

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (05/08/2024) നക്ഷത്രഫലം അറിയാം മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ധനതടസ്സം, യാത്രാപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റയോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു. […]

ഓണക്കോടി വാങ്ങുന്നതിനായി കുടുക്കയില്‍ സൂക്ഷിച്ച സമ്പാദ്യം വയനാടിന് ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോട്ടയം മുട്ടമ്പലം ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷയും അനുജത്തി ദൃശ്യയും

സ്വന്തം ലേഖകൻ കോട്ടയം: വയനാടിന് കൈത്താങ്ങായി മുട്ടമ്പലം ഗവ.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷയും അനുജത്തി ദൃശ്യയും കുടുക്ക പൊട്ടിച്ചു. ഓണക്കോടി വാങ്ങുന്നതിനായി കുടുക്കയില്‍ സൂക്ഷിച്ചിരുന്ന സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി നല്‍കി ഇരുവരും മാതൃകയായി. കുടുക്കയില്‍ നിന്നും ലഭിച്ച 2386 രൂപ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രതിഭയ്ക്ക് കൈമാറി. ദക്ഷയുടെ പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങളും മാറ്റിവെച്ചു. സ്‌കൂളില്‍ നിന്നും ശേഖരിച്ച തുകയ്ക്ക് അവശ്യവസ്തുക്കളും വസ്ത്രങ്ങളും വാങ്ങി സ്‌കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ കളക്ഷൻ സെന്ററിലെത്തിച്ചു.

ജോലിയും നൃത്തപരിപാടിക്ക് വൻതുക പ്രതിഫലവും വാഗ്ദാനം ; ദുബായില്‍ പെണ്‍വാണിഭം ; തട്ടിപ്പിനിരയായി ഗള്‍ഫ് രാജ്യങ്ങളില്‍ എത്തപ്പെടുന്നവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ക്ലബ്ബുകളില്‍ അശ്ലീലനൃത്തവും മറ്റ് ചിലർക്ക് ലൈംഗികത്തൊഴിലും ; വലയില്‍ കുടിങ്ങിയത് മലയാള സിനിമ-സീരിയല്‍ നടിമാര്‍ അടക്കം 50-ഓളം പേര്‍; ക്ലബ് ഉടമയായ മലയാളി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസില്‍ അറസ്റ്റിലായ മലയാളിയെ ഗുണ്ടാനിയമം ചുമത്തി ജയിലിലടച്ചു. സിനിമ, സീരിയല്‍ നടിമാർ ഉള്‍പ്പെടെ 50-ഓളംപേർ ഇവരുടെ വലയില്‍ക്കുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തൻകോട്ടിനെ(56)യാണ് കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. ചെന്നൈ പോലീസ് കമ്മിഷണർ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ യുവതി നല്‍കിയ പരാതിയില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍വാണിഭസംഘത്തെക്കുറിച്ച്‌ വിവരം ലഭിച്ചത്. സംഘത്തിന്റെ […]

വയനാടിനു പിന്നാലെ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് വാഗമണ്‍ മലനിരകളെയോ…‍? ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം പ്രദേശവാസികളുടെ ജീവൻ അപകടത്തിൽ ; അതിജീവനത്തിന്‍റെ പാതയിൽ ഭീതി മാറാതെ മലയോര ജനത

സ്വന്തം ലേഖകൻ മുണ്ടക്കയം: വയനാടിനു പിന്നാലെ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് വാഗമണ്‍ മലനിരകളെയോ…‍? അധികാരികളേ, ഇനിയും നിങ്ങള്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍, മുണ്ടക്കയം വരെയുള്ള ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുന്നത്. വയനാട് ദുരന്തമുണ്ടായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇളംകാട്ടിലും ഏന്തയാറിലും പ്രത്യക്ഷപ്പെട്ട ബോര്‍ഡുകളിലെ വാചകങ്ങളാണിത്. കൂട്ടിക്കല്‍- കൊക്കയാര്‍ പഞ്ചായത്തുകളില്‍ ദുരന്തം വിതച്ച മഹാപ്രളയം നടന്നിട്ടു മൂന്നു വര്‍ഷമാകുമ്ബോഴും മലയോര ജനതയുടെ ഭീതി മാറിയിട്ടില്ല. അതിജീവനത്തിന്‍റെ പാതയിലാണ് മേഖലയെങ്കിലും കൂറ്റന്‍ പാറമടകളും കുന്നിന്‍ചെരുവുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുകയാണ്. കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തിന്‍റെ […]

യാത്രക്കാർക്ക് സന്തോഷ വാർത്ത ; ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു ; ഗുണകരമായ തീരുമാനവുമായി റെയിൽവേ ,​കേരളത്തിൽ കോച്ച് കൂട്ടുന്നത് 16 ട്രെയിനുകൾക്ക്

സ്വന്തം ലേഖകൻ പാലക്കാട്: ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എൽ.എച്ച്.ബി) ട്രെയിനുകളിൽ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക. തേർഡ് എ.സി കോച്ചുകൾ കുറച്ചുകൊണ്ട് ജനറൽ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകൾക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്പരാഗത കോച്ചിൽ നിന്ന് എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്. കേരളത്തിൽ കോച്ച് കൂട്ടുന്ന ട്രെയിനുകൾ: മാംഗ്ലൂർ – ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം – നിസാമുദ്ദീൻ മിലേനിയം എക്സ്പ്രസ് […]

മൊബൈൽ ഫോൺ തോട്ടിൽ പോയതിൽ വിഷമം ; ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളാ(26)ണ് മരിച്ചത്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൊബൈൽ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു. നോര്‍ത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.

നോഹ ലൈല്‍സ് വേഗരാജാവ്; ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കി

സ്വന്തം ലേഖകൻ പാരീസ്: പാരീസില്‍ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്. ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി. തോംസണ്‍ 9.79 സെക്കന്റ് സമയം കുറിച്ചപ്പോള്‍ ഫ്രഡ് കെര്‍ലി 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കിഷെയ്ന്‍ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്. ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ അവതരിക്കുന്നത്. നോഹ […]