Spread the love

വയനാട്: ദുരന്തത്തില്‍ കാണാതായവർക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവർത്തകർ വനത്തില്‍ കുടുങ്ങി. നിലമ്പൂര്‍ ചാലിയാറില്‍ തിരച്ചിലിന് പോയ എമർജൻസി റെസ്ക്യു ഫോഴ്സിലെ 14 പേരും ടീം വെല്‍ഫെയർ പ്രവർത്തകരായ നാലു പേരുമാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം.

video
play-sharp-fill

നിമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. രാത്രിയില്‍ എയര്‍ ലിഫ്റ്റിംഗ് സാധ്യമല്ലാത്തതിനാല്‍ തണ്ടർബോള്‍ട്ട് സംഘമെത്തി ഇവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. ഉടന്‍ ഇവരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടന്ന തിരച്ചിലിനിടെ രക്ഷാപ്രവർത്തകർ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരില്‍ കുടുങ്ങിയിരുന്നു. മലപ്പുറം സ്വദേശികളായ സ്വാലിം, മുഹ്സിൻ, മുണ്ടേരി സ്വദേശി റഹീസ് എന്നിവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 180 പേരെയാണ്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 370 ആയി. ചാലിയാറില്‍ നടത്തിയ തിരച്ചിലില്‍ ഇതുവരെ 74 മൃതദേഹങ്ങളും 133 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്.

ചാലിയാര്‍ പുഴയോട് ചേര്‍ന്ന വനമേഖല കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തിയത്. വനം വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ദൗത്യത്തില്‍ പങ്കെടുത്തത്.