play-sharp-fill

കോട്ടയം പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം  പൂജ സെപ്റ്റംബർ 1 ന് 

കോട്ടയം  : പാറമ്പുഴ പെരിങ്ങള്ളൂർ മഹാദേവക്ഷേത്രത്തിൽ ചിങ്ങമാസ ആയില്യം  പൂജ സെപ്റ്റംബർ 1 ന്. ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സെപ്റ്റംബർ 1 ന് രാവിലെ 10 മണിക്കാണ് പൂജ നടക്കുക. തുടർന്ന് നടക്കുന്ന ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫീസർ അനീഷ്, എം.ജി.ശ്യാംകുമാർ, പി.കെ.വേണുകുമാർ ‘കെ.എൻ.ജ്യോതിലക്ഷി, ഉപദേശകസമതി പ്രസിഡൻ്റ് നിതുൽ. സെക്രട്ടറി പി.ആർ.മന്മഥൻ നായർ തുടങ്ങിയവർ നേതൃത്വം നൽകും. സർപ്പ ശാപം മൂലം ദുരിതം അനുഭവിക്കുന്നവർ ആയില്യം നാളിൽ വ്രതമെടുത്ത് സർപ്പക്കാവിലോ നാഗക്ഷേത്രങ്ങളിലോ ദർശനം നടത്തുന്നത് ദുരിത മോചനമായി വിശ്വാസികൾ കരുതുന്നു ,നാഗ […]

മുഖത്തെ പാടുകൾ എളുപ്പം അകറ്റും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് മുട്ട. മുഖകാന്തി കൂട്ടാനും മുഖത്തെ കരുവാളിപ്പ് അകറ്റാനുമെല്ലാം പ്രകൃതിദത്ത മാർഗങ്ങള്‍ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം ഫാറ്റി ആസിഡുകളുണ്ട്. ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും. മുട്ടയുടെ വെള്ളയില്‍ ആല്‍ബുമിൻ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായ എണ്ണ നീക്കാൻ സഹായിക്കും. വീട്ടില്‍ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകള്‍. ഒന്ന് രണ്ട് ടീസ്പൂണ്‍ കടലമാവിലേക്ക് ഒരു ടീസ്പൂണ്‍ മുട്ടയുടെ വെള്ള ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച്‌ മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ ഒന്നോ […]

എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം ; മുകേഷ്, പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്; അഭിഭാഷകനെ കാണും

ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മുകേഷുമായി കൂടിക്കാഴ്ച്ച നടത്തണം. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട് എപ്പോള്‍, എവിടെ വരുമെന്നതിനെ കുറിച്ച് അറിയില്ല – ജിയോ പോള്‍ പറഞ്ഞു. […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ: സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് സംഘം വിലയിരുത്തി

മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമെത്തി വിലയിരുത്തി. പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി ഭരണസമിതിയുടെ നേതൃത്വത്തിൽ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ തൃപ്തി രേഖപ്പെടുത്തി. താൽക്കാലിക പോലീസ് കണ്ട്രോൾ റൂം, പോലീസ് ടവറുകൾ, സിസിടിവി സിസ്റ്റം, പള്ളി പരിസരങ്ങളിലുള്ള സെക്യൂരിറ്റി സംവിധാനം, ഗതാഗത നിയന്ത്രണം മുതലായ ക്രമീകരണങ്ങളെ കുറിച്ച് പള്ളി ഭാരവാഹികൾ പോലീസ് അധികാരികളുമായി ആശയവിനിമയം നടത്തി. പെരുന്നാൾ നടത്തിപ്പിനായി പോലീസിന്റെ ഭാഗത്തുനിന്ന് […]

പ്രസവ ശാസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി; ഡോക്ടര്‍ക്കെതിരെ കേസ്

ഹരിപ്പാട് :പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതരവീഴ്ചയെന്ന പരാതിയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു . ആലപ്പുഴ പെണ്ണുക്കര സ്വദേശിയായ ഇരുപത്തെട്ടുകാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുടര്‍ന്ന് രക്തം കട്ടപിടിച്ചു. പഞ്ഞിക്കെട്ട് പുറത്തെടുക്കാന്‍ രണ്ടാമത് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ‍ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.      

ദിവസവും ഒരു നേരമെങ്കിലും മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിച്ചു നോക്കൂ, അറിയാം ഗുണങ്ങൾ

ദിവസവും ഒരു നേരം മുളപ്പിച്ച പയർവർഗങ്ങള്‍ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങല്‍ നല്‍കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങള്‍ സഹായിക്കുന്നു. മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയറിലും മറ്റും ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ കലോറിയും കുറവാണ്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മുളപ്പിച്ച പയർ വർഗ്ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീൻ ആവശ്യകതകള്‍ നിറവേറ്റാൻ സഹായിക്കും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ […]

നെഹ്റു ട്രോഫി വള്ളംകളി ഉപേക്ഷിച്ചേക്കും; നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി; സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ : ഇക്കൊല്ലം നെഹ്റു ട്രോഫി വള്ളംകളി നടക്കാനുള്ള സാധ്യത മങ്ങുന്നു. വള്ളംകളി നടത്തുന്നതിനെപ്പറ്റി സർക്കാർ ആലോചിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും സർക്കാർ സഹായം ലഭിക്കില്ലെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസും വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു നിവേദനം നൽകിയ കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളോടാണു മുഖ്യമന്ത്രിയും മന്ത്രിയും ഇക്കാര്യം പറഞ്ഞത്. എന്നാൽ, വള്ളംകളി ഉപേക്ഷിച്ചിട്ടില്ലെന്നും ഓണം കഴിഞ്ഞു നടത്താൻ സാധ്യതയുണ്ടെന്നും കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. നാളെ ചേരുന്ന കലക്ടർമാരുടെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.” “ഇക്കൊല്ലം […]

ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങളുമായി ഹുറൂൺ ഇന്ത്യ ;  ആദ്യ നൂറിൽ ഇടംനേടി ആറു മലയാളികൾ ; ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം കരസ്ഥമാക്കി എം എ യൂസഫലി

ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം കരസ്ഥമാക്കി എം എ യൂസഫലി. ഇന്ത്യയിലെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങൾ പുറത്ത് വിട്ട ഹുറൂൺ ഇന്ത്യയുടെ റിച്ച് പട്ടികയിലാണ് ഏറ്റവും സമ്പന്നനായ മലയാളി എന്ന ഘ്യാതി 55,000 കോടി രൂപയുടെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫിലെ തേടിയെത്തിയത്. യൂസഫലിക്ക് പുറമേ ആദ്യം നൂറിൽ ഇടം നേടിയ ആറ് മലയാളികൾ കൂടിയുണ്ട്. യുഎഇ ആസ്ഥാനമായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ 31,300 കോടിയുടെ സമ്പത്തുമായി പട്ടികയിലെ ഏറ്റവും പ്രായം […]

സംസ്ഥാനത്ത് ഇന്ന് (30/08/2024) സ്വർണവിലയിൽ നേരിയ കുറവ്; ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു, കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു. ഒരു ​ഗ്രാം സ്വർണത്തിന് 6705 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 53640 രൂപയായി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :- ഗ്രാമിന് – 6705 രൂപ പവന് – 53,640 രൂപ

രാത്രി ഉറങ്ങുന്നതിന് മുമ്പ് ശർക്കര ചേർത്ത് പാൽ കുടിക്കുന്നത് നല്ലതാണോ? അറിയാം…

ദിവസവും രാത്രി കിടക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. ശരീരത്തിന് ഏറ്റവും കൂടുതല്‍ ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. നല്ല ഉറക്കം കിട്ടാനും പാല്‍ സഹായിക്കും. പാലിലെ ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡിന്‍റെ സാന്നിധ്യമാണ് ഉറക്കം വർധിപ്പിക്കുന്നത്. ‘ട്രിപ്റ്റോഫാൻ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ ഉറക്കം ലഭിക്കാനായി രാത്രി ചെറുചൂടുള്ള പാല്‍ കുടിക്കാം. പാലില്‍ ശര്‍ക്കര […]