play-sharp-fill

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്ക്കാം: പുതിയ സംവിധാനം വരുന്നു: ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നു.

സ്വന്തം ലേഖകൻ ന്യൂഡൽഹി : സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും വൈകാതെ ഗൂഗിൾ പേ അടക്ക മുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസ രമൊരുങ്ങുന്നു. ഇതിനായി ‘യു പിഐ സർക്കിൾ’ എന്ന പുതിയ സേവനം നാഷനൽ പേയ്മെ ന്റ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ചു. ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നും നമുക്കു നിശ്ചയിക്കാം. കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് […]

ഷിരൂരില്‍ കാണാതായ അർജുന്‍റെ ഭാര്യക്ക് ആശ്വാസമായി സഹകരണ ബാങ്കിൽ ജോലി,സഹകരണ വകുപ്പിന്റെ കൈതാങ്ങ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയില്‍ നിയമന ഉത്തരവ്

തിരുവനന്തപുരം: ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തിൽ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു. ഷിരൂരിൽ അപകടത്തിൽ […]

തലമുടി നന്നായി വളരണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ

തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ധാതുവാണ് സിങ്ക്. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. മുട്ട സിങ്കിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിന്‍ ബി അഥവാ ബയോട്ടിൻ, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 2. തൈര്  സിങ്ക് ധാരാളം അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. 3. ചീര സിങ്കും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ […]

മലപ്പുറം നാടുകാണി ചുരത്തിൽ 30 അടി താഴ്ചയിൽ നിന്ന് അസഹ്യമായ ദുർഗന്ധം ; പരിശോധിച്ചപ്പോൾ 2 പോത്തുകളുടെ ജഡം അഴുകിയ നിലയിൽ

മലപ്പുറം: നാടുകാണി ചുരത്തിൽ ചത്ത കന്നുകാലികളുടെ ജഡം തള്ളി. വഴിക്കടവ് ആനമറി നാടുകാണി ചുരത്തിൽ ഒന്നാം വളവിന് താഴെയാണ് രണ്ട് ചത്തപോത്തുകളെ തള്ളിയ നിലയിൽ കണ്ടെത്തിയത്. എടക്കര കാലിചന്തയിൽ കാലികളെ ഇറക്കി പോവുന്ന ലോറിയിൽ നിന്നാണ് ചുരത്തിൽ ചത്ത പോത്തുകളെ തള്ളിയതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം പടർന്നതോടെ നടത്തിയ പരിശോധനയിലാണ് കന്നുകാലികളുടെ ജഡം കണ്ടെത്തിയത്. നാടുകാണി ചുരത്തിലൂടെ മഴ സമയത്ത് ചെറിയ ചോലകൾ ഒഴുകുന്ന സ്ഥലമാണിത്. ചോല വെള്ളം ഒഴുകുന്ന സ്ഥലത്ത് മൂന്ന് ജലനിധി പദ്ധതികളുമുണ്ട്. ആനമറി പ്രദേശവാസികളും ചുരത്തിലെ യാത്രക്കാരും […]

കോട്ടയം സൂര്യകാലടി മനയിൽ വിനായക ചതുർഥി ആഘോഷം: സെപ്റ്റംബർ 3 – ന് തുടങ്ങും: വിനായക ചതുർഥി സമാരംഭ സഭ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും

കോട്ടയം :സൂര്യകാലടി മനയിൽ വിനായക ചതുർഥി ആഘോഷങ്ങൾ സെപ്റ്റംബർ 3ന് തുടങ്ങും. 7 നാണ് വിനായക ചതുർഥി. 3ന് വൈകിട്ട് 5ന് പ്രാസാദശുദ്ധി ക്രിയ, രാക്ഷോഘ്ന ഹോമം, വാസ്‌ഹോമം വാസ്തുബലി, അത്താഴപ്പൂജ, 6ന് പ്രഭാഷണം, 7ന് കൃതി ആർട്ട് അക്കാദമി ആലുവ അവതരിപ്പിക്കുന്ന നൃത്ത നൃത്യ സമന്വയം. 4ന് രാവിലെ 5ന് ബിംബ ശുദ്ധി കലശാഭിഷേകങ്ങൾ, മഹാബ്രഹ്മകലശപൂജ (സഹസ്രകലശം) പരികലശപൂജ വൈകിട്ട് 5ന് അധിവാസ ഹോമം, കലശാധി വാസം, മേളം, 5ന് വിനായക ചതുർഥി സമാരംഭ സഭ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ […]

“മരിച്ച ” എ പി പി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകി: അപേക്ഷയിലെ ഫോൺ നമ്പർ വച്ച് പോലീസ് എത്തിയത് പ്രതിയുടെ ബന്ധുവീട്ടിൽ: ഒരുകോടി തട്ടിയ കേസിൽ തൊടുപുഴയിൽ നിന്നു മുങ്ങിയ എപിപി പിടിയിലായത് ഇങ്ങനെ…

തൊടുപുഴ :പലരിൽ നിന്നായി ഒരുകോടി രൂപയിലേറെ വെട്ടിച്ച് 2013ൽ തൊടുപുഴയിൽ നിന്നു മുങ്ങിയ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറെ (എപിപി) കോഴിക്കോട്ടെ ബന്ധുവീട്ടിൽ നിന്നു ക്രൈംബ്രാഞ്ച് പിടികൂടി. തൊടുപുഴയിൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുട്ടം മൈലാടിയിൽ എട്ടാംമൈൽ എം. എം.ജയിംസാണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തിനു ജാമ്യം ലഭിച്ചു.. തൊടുപുഴ ജില്ലാ സെഷൻസ് കോടതി അഡീഷനൽ പ്രോസി ക്യൂട്ടറായിരുന്ന ഇയാൾക്കെതി രെ വഞ്ചനക്കേസും നിലവിലു ണ്ട്. പലരിൽ നിന്നായി പണം തട്ടിയ ഇയാൾ മേപ്പാടിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് പറയുന്നു. 2013ൽ ഒളിവിൽ പോയെങ്കിലും 2019ൽ […]

‘വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന നായിക’പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമായി; 35 വർഷങ്ങൾക്കിപ്പുറം, മലയാള സിനിമയിൽ നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് സുപര്‍ണ ആനന്ദ്

ദില്ലി: മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടി വന്നത് കൊണ്ടാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്ന വെളിപ്പെടുത്തലുമായി നടി സുപര്‍ണ ആനന്ദ്. സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎല്‍എ സ്ഥാനം ഒഴിയണമെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജ്ജവം മമ്മൂട്ടിക്കും മോഹന്‍ലാലിനും ഉണ്ടാകണമെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപര്‍ണ ആനന്ദ് പറഞ്ഞു. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകള്‍ അന്നേ സിനിമയിലുണ്ടെന്നും സുപര്‍ണ്ണ പറഞ്ഞു. […]

പതിവായി പിയർ പഴം ഡയറ്റിൽ ഉൾപ്പെടുത്തൂ, അറിയാം ഗുണങ്ങൾ…

നിരവധി പോഷക ഗുണങ്ങളുള്ള ഒന്നാണ് പിയർ പഴം. മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിന്‍ സിയുടെയും നാരുകളുടെയും കലവറയാണ്. വിറ്റാമിന്‍ കെ, ബി, ഫോളേറ്റ്, പൊട്ടാസ്യം, കോപ്പര്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. രോഗ പ്രതിരോധശേഷി  വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പിയർ പഴം കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 2. ദഹനം  ഫൈബര്‍ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. മലബന്ധം തടയാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. […]

തിരുവോണ ദിവസം എയിംസ് നഴ്സിംഗ് ഓഫീസർമാരുടെ പ്രിലിമിനറി പരിക്ഷ: കേരളത്തിലെ നഴ്സുമാരെ അപമാനിക്കാനെന്ന്: പരീക്ഷ തിയതിയിൽ മാറ്റം വരുത്തുക: കേരളാ ഗവ: നഴ്സസ് യൂണിയൻ

കോട്ടയം: ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് ) തിരുവോണ നാളിൽ (15/9/2024 ) നടത്താനിരിക്കുന്ന നഴ്സിംഗ് ഓഫീസർ പ്രിലിമിനറി പരീക്ഷ മാറ്റി വക്കണമെന്ന് കേരളാ ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ എസ് സന്തോഷും ജനറൽ സെക്രട്ടറി എസ് എം അനസും ആവശ്യപ്പെട്ടു. കേരളീയരുടെ ഉത്സവമായ ഓണത്തിന് തന്നെ ഈ പരീക്ഷ നടത്തുന്നത് വഴി ഒരുപാട് മലയാളി നഴ്സുമാർക്ക് പരീക്ഷ എഴുതുവാനുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഈ വിഷയം ചൂണ്ടി കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും എയിംസ് ഡയറക്ടർക്കും […]

ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ മരണം ;ദുരൂഹതയെന്ന് കുടുംബം,ഇൻസ്റ്റയിൽ വീഡിയോ, കുറിപ്പ്

  “കായംകുളം: ആലപ്പുഴയിൽ ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. ഇരുപത്തിരണ്ടുകാരി ആസിയ സ്വയം ജീവനൊടുക്കില്ലെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം പെൺകുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ആസിയയെ ആലപ്പുഴ ലജ്‌നത്ത് വാർഡിലെ ഭർത്താവ് മുനീറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.” ഉന്നത വിദ്യാഭ്യാസമുള്ള ആസിയ ജീവനൊടുക്കില്ലെന്നാണ് കുടുംബം പറയുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.