play-sharp-fill
ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്ക്കാം: പുതിയ സംവിധാനം വരുന്നു: ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നു.

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്ക്കാം: പുതിയ സംവിധാനം വരുന്നു: ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസരമൊരുങ്ങുന്നു.

സ്വന്തം ലേഖകൻ
ന്യൂഡൽഹി : സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും വൈകാതെ ഗൂഗിൾ പേ അടക്ക മുള്ള യുപിഐ ആപ്പുകൾ വഴി പണമിടപാട് നടത്താൻ അവസ രമൊരുങ്ങുന്നു. ഇതിനായി ‘യു പിഐ സർക്കിൾ’ എന്ന പുതിയ സേവനം നാഷനൽ പേയ്മെ ന്റ്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇന്നലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ചു.

ഒരാൾക്ക് അയാളുടെ അക്കൗണ്ടിലെ നിശ്ചിത തുക, മറ്റൊരാൾക്ക് യുപിഐ വഴി ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണിത്. എത്ര തുക വരെ മറ്റൊരാൾക്ക് ഉപയോഗിക്കാമെന്നും നമുക്കു നിശ്ചയിക്കാം.

കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ ആപ് വഴി പണമിടപാട് നട ത്താൻ വഴിയൊരുങ്ങും. ഉടൻ തന്നെ യുപിഐ സർക്കിൾ സേവനം വിവിധ യുപിഐ ആപ്പുകളിൽ ലഭ്യമായിത്തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണമയക്കുന്നത് എങ്ങനെ?

ഉദാഹരണത്തിന്, സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മക നെ അച്ഛന് തന്റെ യുപിഐ : സർക്കിളിൽ ബന്ധിപ്പിക്കാം. അച്‌ഛന്റെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോ ണിൽ നിന്ന് മകന് പണമിടപാട് നടത്താം. ‘ഫുൾ ഡെലിഗേ
ഷൻ’ എന്നിങ്ങനെ 2 രീതികളു ണ്ടാകും.

പാർഷ്യൽ എങ്കിൽ മകൻ നടത്തുന്ന ഓരോ പണമി ടപാടും നോക്കി അച്ഛൻ അം ഗീകാരം നൽകണം. ഉദാഹരണ ത്തിന് മകൻ കടയിൽ പോയി യുപിഐ വഴി 200 രൂപ നൽ കാൻ ശ്രമിച്ചാൽ അച്ഛ‌ന് സ്വ ന്തം ഫോണിൽ പേയ്മെന്റ് റി ക്വസ്റ്റ് ലഭിക്കും. അദ്ദേഹം പിൻ ടൈപ് ചെയ്താൽ മാത്രമേ ഇട പാട് നടക്കൂ

ഫുൾ ഡെലിഗേഷൻ എങ്കിൽ ഒരോ തവണയും അംഗീകരി ക്കേണ്ടതില്ല. പകരം ഒരു മാസം പരമാവധി ചെലവഴിക്കാവുന്ന തുക മുൻകൂട്ടി നിശ്ചയിക്കാം. നടത്തുന്ന ഇടപാടുകളുടെ വി വരം അച്‌ഛനും ലഭിക്കും. തുട ക്കത്തിൽ പ്രതിമാസം 15,000 രൂപ വരെ ലിമിറ്റ് വയ്ക്കാം.

ഒരു ഇടപാടിൽ പരമാവധി 5,000 രൂ പയും. ബന്ധുക്കൾക്കു പുറമേ സുഹൃത്തുക്കൾ, സഹപ്രവർ ത്തകർ അടക്കം ആരെയും ഇത്തരത്തിൽ ഒരാളുടെ ‘യു പിഐ സർക്കിളുമായി ബന്ധി പ്പിക്കാം. ഒരു സമയം 5 പേരെ ഇത്തരത്തിൽ ചേർക്കാം.

യുപിഐ ആപ്പുകളിൽ വരാൻ പോകുന്ന യുപിഐ സർക്കിൾ ഓപ്ഷൻ വഴിയാണ് അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ടത്.