play-sharp-fill

പതിവായി വായ്പ്പുണ്ണ് വരാറുണ്ടോ ? നിസാരമായി കാണരുത് ; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗത്തിന്റെ ലക്ഷണമാകാം

വായിലെ അള്‍സര്‍ അഥവ വായ്‌പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. പലരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് വായ്‌പ്പുണ്ണ്. പ്രായഭേദമന്യേ ചുണ്ടിലും നാവിലും കവിളിലുമൊക്കെ കാണപ്പെടുന്ന ഈ ചെറിയ വൃണങ്ങള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിറ്റാമിനുകളുടെയും പ്രതിരോധശേഷിയുടെയും കുറവ്, മാനസിക സമ്മർദം, അണുബാധ, സോഡിയം ലൗറില്‍ സള്‍ഫേറ്റ് അടങ്ങിയ ടൂത്ത് പേസ്റ്റുകളുടെ ഉപയോഗം എന്നിവയും വായ്പുണ്ണിന് കാരണമാകാം. സാധാരണയായി, വെള്ള, മഞ്ഞ, ചുവപ്പ് അല്ലെങ്കില്‍ ചാരനിറത്തിലാണ് ഈ വൃണങ്ങള്‍ കാണപ്പെടുക. വായ്‌പ്പുണ്ണ് മാരകമായ അവസ്ഥയല്ലെങ്കിലും ഇവ അങ്ങേയറ്റം വേദനാജനകമാണ്. എന്നാല്‍ വായില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടുന്ന […]

ആഴ്ചയില്‍ 3 തവണ സെക്സ്; 15 മിനിറ്റു നേരം സെക്സില്‍ ഏർപ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യം ; 10 വര്‍ഷം പ്രായക്കുറവ് തോന്നിപ്പിക്കുമെന്നും കണ്ടെത്തൽ

സ്വന്തം ലേഖകൻ ഒരു ആഴ്ചയില്‍ 3 തവണ വീതം സെക്‌സിലേർപ്പെടുന്നത് 10 വർഷം പ്രായക്കുറവ് തോന്നിപ്പിക്കാൻ സഹായിക്കും എന്ന് കണ്ടെത്തല്‍. സെക്സ് സ്ത്രീയിലും പുരുഷനിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതു പോലെ ഇതിന്റെ കുറവ് ചില പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. സെക്സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോർമോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ളതു പോലെ സെക്സിന്റെ കുറവ് പല പ്രശ്നങ്ങളും വരുത്തും. പ്രത്യേകിച്ചും പുരുഷന്മാരില്‍. പുരുഷന്മാരില്‍ സെക്സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോർമോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷൻ, ടെൻഷൻ, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. എൻഡോർഫിൻ, ഡോപാമൈൻ […]

കായകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവം ; ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം ; ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖകൻ കൊല്ലം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ഒൻപതു ജീവനക്കാർക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്‌സുമാരെയും നഴ്‌സിംഗ് അസിസ്റ്റൻ്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്ക് ​ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വർഗീസ് കണ്ടെത്തിയിരുന്നു. പനിയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ അത്യാഹിത വിഭാ​ഗത്തിലെ ബെഡിൽ നിന്നാണ് കുട്ടിയുടെ തുടയിൽ മാറ്റാർക്കോ ഉപയോ​ഗിത്ത സൂചി തുളച്ചു കയറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ […]

ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആരംഭിച്ചു ; സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തി

സ്വന്തം ലേഖകൻ ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ (എ കെ പി എൽ എ)23 -)o സംസ്ഥാന സമ്മേളനം തിരുവനന്തപുരം ശിക്ഷക് സദനിൽ എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പതാക ഉയർത്തി തുടക്കമായി. തുടർന്ന് `ഖാദർ കമ്മിറ്റി റിപ്പോർട്ട് ഒരു അവലോകനം’ എന്ന വിഷയത്തിൽ ജോസഫ് കുര്യൻ സെമിനാർ അവതരിപ്പിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുമ്പോൾ ലാബ് അസിസ്റ്റൻസിന്റെ ജോലിഭാരം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബാച്ചുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലാബ് അസിസ്റ്റന്റ് തസ്തികകൾ […]

അയൽവാസിയായ യുവതിയെ റിട്ട: സർക്കാർ ഉദ്യോഗസ്ഥൻ തുണി പൊക്കി കാണിക്കുന്നതായും അശ്ലീല ആംഗ്യം കാണിക്കുന്നതായും പരാതി; പരാതിയിൽ കൊല്ലാട് സ്വദേശിക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു

കോട്ടയം : കൊല്ലാട് സ്വദേശിയായ റിട്ട: സർക്കാർ ഉദ്യോഗസ്ഥൻ അയൽവാസിയായ യുവതിയെ തുണി പൊക്കി കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്യുന്നതായുള്ള പരാതിയിൻമേൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അയൽവാസിയുടെ ശല്യം സഹിക്കവയ്യാതെ യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൊല്ലാട് പടിഞ്ഞാറേ മഠം എം കെ കുട്ടപ്പനെതിരെയാണ്ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയുടെ അയൽവാസിയായ ഇയാൾ യുവതി പുറത്തേക്കിറങ്ങുന്ന സമയത്ത് അശ്ലീല ആംഗ്യം കാണിക്കുകയും, മുണ്ടുപൊക്കി കാണിക്കുകയും മക്കളുടെ മുന്നിൽ വെച്ച് യുവതിയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ സംസാരിക്കുകയും തെറി […]

സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം ; മരണപ്പെട്ടത് കോട്ടയം, കുടമാളൂർ സ്വദേശിയായ 45കാരൻ

സ്വന്തം ലേഖകൻ ഗാന്ധി​ന​ഗർ: ​ഗുജറാത്തിലെ സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽ മലയാളി മരണപ്പെട്ടു. കോട്ടയം, കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. സൂറത്തിലെ റിങ് റോഡിൽ രഞ്ജിത്ത് താമസിക്കുന്ന ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം ഇപ്പോൾ സൂറത്ത് സ്മിമർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമറിഞ്ഞ ഉടനെ കേരളാ സമാജം സൂറത്ത് പ്രവർത്തകർ ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടം, പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റി അഭ്യാസപ്രകടനം ; പാമ്പ് കഴുത്തിൽ വരിഞ്ഞുമുറുക്കിയതോടെ അറുപത് വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു

കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം നടത്തിയ അറുപത് വയസ്സുകാരൻ പാമ്പ് കഴുത്തില്‍ ചുറ്റിമുറുകിയതോടെ ശ്വാസംമുട്ടി മരിച്ചു. ജാർഖണ്ഡിലെ ജംഷെഡ്പൂരിലാണ് സംഭവം.റോഡിന് മദ്ധ്യേ നിന്നുകൊണ്ട് അഭ്യാസ പ്രകടനം കാണിക്കുകയായിരുന്നു അറുപതുകാരനായ ഹേമന്ത് സിംഗ്. ഇയാള്‍ പലരില്‍ നിന്നും പണവും പിരിച്ചെടുത്തു. ഇതിനിടെ പാമ്പ് അപ്രതീക്ഷിതമായി കഴുത്തില്‍ ചുറ്റി മുറുകുകയായിരുന്നു. പാമ്ബിന്റെ ചുറ്റഴിക്കാൻ ഇയാള്‍ പരമാവധി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.ഇതോടെ ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെരുമ്ബാമ്ബിനെ വനം വകുപ്പിന്കൈമാറി. മരിച്ച ഹേമന്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി ; ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല ; ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ ചുമതല കൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വി വേണു വിരമിച്ചതിന് പിന്നാലെ സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് ജലസേചന വകുപ്പിന്റെ അധിക ചുമതല കൂടി നൽകി. ഡോക്ടർ വീണ എൻ മാധവന് ഭരണ നവീകരണ വകുപ്പിന്റെ അധിക ചുമതല നൽകി. നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായിരുന്ന ജീവൻ ബാബുവിനെ വാട്ടർ അതോറിറ്റി എംഡിയായി നിയമിച്ചു. വിനയ് ഗോയലിനെ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടറായി നിയമിച്ചു. സഹകരണ വകുപ്പ് രജിസ്ട്രാർ സ്ഥാനത്തേക്ക് […]

കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ബ്ലോക്കിൽ തെരുവുനായ ശല്യം രൂക്ഷം; ഹ‍ൃദയ സംബന്ധമായ ​ചികിത്സക്കെത്തുന്നത് പേടിയോടെ, പട്ടി കടിച്ചാൽ മാത്രമേ നടപടിയെടുക്കുവെന്ന നിലപാടിൽ അധികൃതർ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തെരുവ്നായ ശല്യം രൂക്ഷം. ആശുപത്രിയിലെ കാർഡിയോളജി ബ്ലോക്കിലാണ് വ്യാപകമായി തെരുവ് നായകൾ അലഞ്ഞു തിരിയുന്നത്. ഹ‍ൃദയ സംബന്ധമായി അസുഖങ്ങൾ ഉള്ളവരും സർജറി കഴിഞ്ഞ് ചികിത്സക്ക് എത്തുന്നവരും രോഗികളുടെ കൂടെയെത്തുന്ന ബന്ധുക്കളും ഉൾപ്പെടെ നിരവധി പേരാണ് കാർഡിയോളജി ബ്ലോക്കിൽ ദിവസവും വന്നു പോകുന്നത്. പേടിയോടെയാണ് ഇവിടേക്ക് ​രോഗികളും കൂടെയുള്ളവരും എത്തുന്നത്. ആളുകൾക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയതിനടുത്തും നടക്കുന്ന വഴിയിലുമാണ് നായകൾ തമ്പടിക്കുന്നത്. പല തവണ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്നാണ് പരാതി. എന്നാൽ, ഇതു സംബന്ധിച്ച് ആശുപത്രി അധികൃതരെ വിവരമറിയിച്ചിട്ടും […]

സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (SPESS) വകുപ്പിനെ വിഭജിക്കാൻ ശ്രമം ; എം.ജി സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : അഖിലേന്ത്യാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച്, നാക് റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടിയ എം. ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (SPESS) വകുപ്പിനെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി. ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് വകുപ്പിന് വിഭജിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുക, ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യൂ ജില്ല […]