play-sharp-fill

സസ്നേഹം കുഞ്ഞൂഞ്ഞ് ; ഉമ്മൻ‌ചാണ്ടി അനുസ്മരണം ; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി മുട്ടമ്പലം ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും പുതപ്പും നൽകി

സ്വന്തം ലേഖകൻ കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുട്ടമ്പലത്തുള്ള ശാന്തി ഭവനിൽ അന്തേവാസികൾക്ക് ആവശ്യമായ ഉച്ചഭക്ഷണവും പുതപ്പും എത്തിച്ചു നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ, നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ്, ജില്ലാ ഭാരവാഹികളായ അനൂപ് അബൂബക്കർ, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, അബു താഹിർ, ജിബിൻ ജോസഫ്, ലിബിൻ കണ്ണാശ്ശേരി, റാഷ്മോൻ ഓത്താറ്റിൽ, വിഷ്ണു ചെമ്പുണ്ടവള്ളി, വിനീത അന്ന തോമസ്, ശ്രീജ, ജിജി മൂലക്കുളം, അലൻ എന്നിവർ […]

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത് ; നദികള്‍ മുറിച്ചു കടക്കാനോനദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല ; മുന്നറിയിപ്പുമായി കേരള പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്ന് കേരള പൊലീസ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പ്: കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന സുരക്ഷാ മുന്‍കരുതലുകള്‍ […]

“അതിശക്തമായ മഴ, എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ” ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾക്കും മാറ്റം

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. എറണാകുളം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, കാസര്‍കോട്, വയനാട് കോഴിക്കോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  നാളെ മുതൽ  ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ അഭിമുഖത്തിന് മാറ്റമില്ല. ദുരന്തബാധിത പ്രദേശത്തു നിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുമെന്നും പിഎസ്‍സി അറിയിച്ചു. തൃശൂര്‍ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി […]

വയനാടിനൊരു കൈത്താങ്ങ്: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗൺ കേന്ദ്രീകരിച്ച് കളക്ഷൻ സെന്റർ ആരംഭിച്ചു, സെന്ററിലേക്കുള്ള ആദ്യ കളക്ഷൻ ഓട്ടോ യൂണിയൻ ഭാരവാഹി ഹാരിസിൽ നിന്ന് ജനപ്രതിനിധികൾ ഏറ്റു വാങ്ങി

മുണ്ടക്കയം: ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗൺ കേന്ദ്രീകരിച്ച് കളക്ഷൻ സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉത്ഘാടനം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ നിർവഹിച്ചു. സെന്ററിലേക്കുള്ള ആദ്യ കളക്ഷൻ ഓട്ടോ യൂണിയൻ ഭാരവാഹി ഹാരിസിൽ നിന്ന് ജനപ്രതിനിധികൾ ഏറ്റു വാങ്ങി. പാക്കറ്റ് ഭക്ഷണ സാധനങ്ങൾ, റസ്ക്, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്‌സ്, മിനറൽ വാട്ടർ, പുതിയ വസ്ത്രങ്ങൾ പുതപ്പ്, അണ്ടർ ഗാർമെന്റ്സ്, തുടങ്ങി അവശ്യ സാധനങ്ങൾ ലഭ്യമാക്കി ഏത്തിക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക് ഡിവൈഎഫ്ഐ ബ്ലോക്ക്‌ ഭാരവാഹികളുമായി ബന്ധപ്പെടുക. റിനോഷ് രാജേഷ് […]

വയനാട്ടിൽ കനത്തവെല്ലുവിളി; 50 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു, മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് അതിര്‍ത്തി ജില്ലയായ മലപ്പുറത്തുനിന്ന്, മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴുകിയെത്തിയപ്പോള്‍ ചിലത് വനത്തിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി, പ്രതിസന്ധിയെ അതിജീവിച്ച് സാഹസിക രക്ഷാപ്രവർത്തനം

മലപ്പുറം: മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെയുള്ള ഔദ്യോഗിക മരണസംഖ്യ 119 ആണ്. ഇത് ഇനിയും ഉയരാനാണ് സാധ്യത. നിലവില്‍ 50ന് അടുത്ത് ആളുകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് അതിര്‍ത്തി ജില്ലയായ മലപ്പുറത്ത് നിന്നാണ്. മലപ്പുറം പോത്തുകല്ലില്‍ നിന്നും ചാലിയാറിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത് തിരച്ചില്‍ നടത്തിയവരാണ്. ചില മൃതദേഹങ്ങള്‍ പുഴയിലൂടെ ഒഴികിയെത്തിയപ്പോള്‍ ചിലത് വനത്തിനോട് ചേര്‍ന്നുള്ള ഉള്‍പ്രദേശങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു. എന്‍ഡിആര്‍എഫ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളും […]

കനത്ത മഴ; സംസ്ഥാനത്ത് ബുധനാഴ്ച (31/07/2024) എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ; വിശദാംശങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ നാളെയും തുടരുമെന്ന കാലാവസ്ഥാ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകൾക്കൊപ്പം എറണാകുളം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഒടുവിൽ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 31 ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. വയനാട് ജില്ലയിൽ മഴ ശക്തമായ […]

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രം ; നികുതി ദായകർ അറിയേണ്ടതെല്ലാം

പിഴ കൂടാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 31 ന് ശേഷം ഫയല്‍ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നല്‍കേണ്ടി വരും. കൂടാതെ വൈകിയ ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍ ചില ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതുവരെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, എളുപ്പത്തില്‍ എങ്ങനെ ചെയ്യാം എന്നറിയൂ.   ഐടിആർ ഫയല്‍ ചെയ്യാൻ ആവശ്യമായ രേഖകള്‍ ആദായ നികുതി […]

ഒഴുകിയെത്തിയ ദുരന്തം ചൂരല്‍മല മഹാസാഗരം ; ഉറ്റവരെയും അയല്‍വീടുകളെയും നഷ്ടമായതിന്റെ നടുക്കത്തിൽ ; അണമുറിയാതെ രക്ഷയുടെ കരങ്ങള്‍ ; കൂടുതല്‍ രക്ഷാസേനകള്‍ ; രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്

സ്വന്തം ലേഖകൻ ഒരു രാത്രി പുലരുന്നതിന് മുമ്പെ ഉറ്റവരെയും അയല്‍വീടുകളെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ചൂരല്‍മല. നിര്‍ത്താതെ പെയ്ത മഴയില്‍ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടുപോയി. വന്‍ ദുരന്തത്തിന്റെ വിവരം ആദ്യമറിഞ്ഞതുമുതല്‍ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്തമഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഇവിടേക്ക് ഓടിയെത്തി. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രദേശത്ത് വൈദ്യുതിബന്ധമെല്ലാം നിലച്ചതും കനത്ത മഴതുടര്‍ന്നതും സഞ്ചാരപാതകള്‍ ബ്ലോക്കായതും രക്ഷാപ്രവര്‍ത്തന ദൗത്യത്തെ രാത്രിയില്‍ സാരമായി ബാധിച്ചു. ചൂരല്‍മലയിലെ പാലം കനത്ത […]

മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ; മഞ്ജുവാര്യർ ചിത്രം ഫൂട്ടേജിൻ്റെ റിലീസ് മാറ്റി വെച്ചു

മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്ന നടി ഗായത്രി അശോക് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവച്ചത്. ഓഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ”ദുരിതം വിതച്ച്‌ പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച്‌ നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാർത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു”, എന്നാണ് ഗായത്രി അശോക് പങ്കുവച്ച പോസ്റ്റില്‍ […]

വയനാട് ഉരുൾപൊട്ടൽ: 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, മരണസംഖ്യ 119 ആയി, ദുരന്ത മേഖലയിൽ താൽക്കാലിക ആശുപത്രികളുടെ സേവനം പുരോഗമിക്കുന്നു

  കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച 51 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. മേപ്പാടിയിലും നിലമ്പൂരിലുമായാണ് മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്.   തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.   ദുരിത ബാധിത പ്രദേശങ്ങളിൽ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കി വരുന്നതായി […]