മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ; മഞ്ജുവാര്യർ ചിത്രം ഫൂട്ടേജിൻ്റെ റിലീസ് മാറ്റി വെച്ചു
മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൂട്ടേജ് എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്ന നടി ഗായത്രി അശോക് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരളത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിവച്ചത്. ഓഗസ്റ്റ് രണ്ടിനായിരന്നു ഫൂട്ടേജിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.
”ദുരിതം വിതച്ച് പെയ്തിറങ്ങിയ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ച് നില്‍ക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം പ്രാർത്ഥനയോടെ. ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യുവാൻ നിശ്ചയിച്ചിരുന്ന ഫൂട്ടേജ് എന്ന ഞങ്ങളുടെ ചിത്രത്തിൻ്റെ റിലീസ് മറ്റൊരു ദിവസത്തിലേക്ക് മാറ്റിവെച്ചിരിക്കുന്നു”, എന്നാണ് ഗായത്രി അശോക് പങ്കുവച്ച പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 108 ആയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഫൂട്ടേജ്. അഞ്ചാം പാതിരാ, കുമ്ബളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍ – അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്, എഡിറ്റര്‍-സൈജു ശ്രീധരന്‍, പ്രൊഡക്ഷൻ കണ്‍ട്രോളർ – കിഷോര്‍ പുറക്കാട്ടിരി. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്.