play-sharp-fill

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാർഥി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. വള്ളിക്കുന്ന് മേഖലയില്‍ കഴിഞ്ഞ രണ്ട്-മൂന്ന് മാസമായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയിൽ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

അർമേനിയയിലേക്ക് ജോലി തേടി പോയ യുവാവ് നേരിട്ടത് കൊടും പീഡനം ; ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഉപദ്രവിച്ചു ; ലഹരി കച്ചവടത്തിന് പിന്നിൽ മലയാളികൾ ഉൾപ്പെട്ട സംഘം ; എഡിജിപിക്ക് ഉള്‍പ്പടെ പരാതി നല്‍കി യുവാവും കുടുംബവും

ആലപ്പുഴ: വീട്ടിലെ പ്രാരാബ്ദങ്ങളും കടങ്ങളും കാരണം അർമേനിയയിലേക്ക് ജോലി തേടി പോയതാണ് കായംകുളം സ്വദേശി അഖിലേഷ്. എന്നാല്‍ അവിടെ വെച്ച്‌ ക്രൂരമായ മർദ്ദനമാണ് അഖിലേഷിന് നേരിടേണ്ടി വന്നത്. ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു വെന്നും വഴങ്ങാതെ വന്നപ്പോള്‍ തലയ്ക്കു പിറകില്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു എന്നും അഖിലേഷ് പറഞ്ഞു. അർമേനിയില്‍ നല്ല ജോലിയായിരുന്നു അഖിലേഷിന് മുന്നിലെ വാഗ്ദാനം. ഇ-വിസയിലായിരുന്നു അഖിലേഷ് അർമേനിയയിലേക്ക് പോയത്. കൊല്ലം സ്വദേശി സാബിർ നാസർ എന്നയാള്‍ മുഖേനെയാണ് അർമേനിയയിലെത്തിയത്. അവിടെയെത്തിയതോടെ ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ […]

മുണ്ടക്കയം ബൈപ്പാസ്സിലെ വെള്ളകെട്ട് ഒഴിവാക്കും, കൈയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും ; കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയില്‍ പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച പരാതിയിൽ നടപടി

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം ബൈപാസ്സിലെ വെള്ളകെട്ട് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കൈയ്യേറ്റമൊഴിപ്പിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് (റോഡ് വിഭാഗം) അസ്സിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയില്‍ പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വെള്ളകെട്ട് ഒഴിവാക്കുന്നതിന് ഇരുന്നൂറ് മീറ്ററോളം പുതിയ ഓട നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട് അനുമതി ലഭിച്ചാലുടന്‍ വെള്ളകെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പൊതുമരാമത്ത് നിരത്തുകള്‍ കൈയ്യേറിയവര്‍ക്ക് കേരളാ ഹൈവ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം നിയമപരമായി നോട്ടീസ് നല്‍കി കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും […]

ഡ്രൈ ഡേ മദ്യ വില്പന ; കേരളത്തിൽ വിൽപ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി മാഹി നിർമ്മിത മദ്യം പിടികൂടി ; പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ്സിൽ മദ്യം കടത്തിക്കൊണ്ടു വന്നയാളെ പാലാ എക്സൈസ് റെയിഞ്ച് ടീം അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ :ഡ്രൈ ഡേ മദ്യ വില്പന ലക്ഷ്യം വെച്ച് 15കുപ്പി മാഹി മദ്യം ബസ്സിൽ കടത്തിക്കൊണ്ടു വന്നയാളെ പാലാ എക്സൈസ് റെയിഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ എക്സൈസ് പാർട്ടി നടത്തിയ രാത്രികാല പട്രോളിങ്ങിൽ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ച് കെഎസ്ആർടിസി ബസ്സിൽ മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന കേരളത്തിൽ വില്പ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി പുതുച്ചേരി( മാഹി )നിർമ്മിത മദ്യംപിടികൂടി. ഭരണങ്ങാനം ഉള്ളനാട് കരയിൽ കളപ്പുരക്കൽ വീട്ടിൽ ബേബി ജോസഫ് (64) എന്ന ആളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച […]

ഏറ്റുമാനൂർ പാലാ റൂട്ടിൽ കട്ടച്ചിറയിൽ വാഹനാപകടം; റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് മറിഞ്ഞ കാറിൽ നിന്നും 2 പേരെ രക്ഷിച്ച് പാലാ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ വനിതാ എഎസ്ഐ നിസ്സയും സിപിഒ സിനോജും

ഏറ്റുമാനൂർ: ഏറ്റുമാനൂർ പാലാ റൂട്ടിൽ ഹൈവേയിൽ കട്ടച്ചിറയിൽ വാഹനാപകടം. ഇന്ന് രാവിലെ പത്തേകാലോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്ത് നിന്ന് പാലായിലേക്ക് പോയ കാർ റോഡിൽ നിന്ന് തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. മാരുതി ഓൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്ന 2 പേരും ഡോർ തുറക്കാനാവാതെ കാറിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഈ സമയം പാലാ സ്റ്റേഷനിൽ നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ സിപിഒ സിനോജും , ഏറ്റുമാനൂരിൽ നിന്ന് പാലാ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോയ വനിതാ എഎസ്ഐ നിസ്സയും അപകടം കണ്ട് ഓടിയെത്തി. […]

പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ ; ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി

തിരുവനന്തപുരം : പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ലീഗല്‍ സർവ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം ബാർ അസോസിയേഷനാണ് അഭിഭാഷകയായ സ്വപ്നയ്ക്കെതിരെ ഗുരുതര പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പ്രോസിക്യൂഷനെ സ്വാധീനിച്ച്‌ ജാമ്യം നേടാൻ സഹായിക്കാം എന്ന് വാഗദാനം ചെയ്ത് പ്രതിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പോക്സോ കോടതിയിലായിരുന്നു നാടകീയ സംഭവമുണ്ടായത്. ഫോർട്ട് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയ്ക്കായി ലീഗല്‍ സർവീസസ് അതോറിറ്റി […]

ലോറി പെട്ടെന്ന് വെട്ടിത്തിരിച്ചു; മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളത്ത് കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം. പൂവാർ കൊച്ചുതുറയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് അപകടമുണ്ടായത്. അജിത് ഓടിച്ച കാറിന് മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിലേക്ക് പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ​ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ […]

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; യുകെയിൽ എത്തിയത് നാല് മാസം മുൻപ്

സ്വന്തം ലേഖകൻ കൊച്ചി: യുകെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കാലടി കൊറ്റമം സ്വദേശിയായ റെയ്​ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്​ഗൻ യുകെയിലേക്ക് പോയത്. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം. ഭാര്യ: സ്റ്റീന (നേഴ്സ് – യുകെ). നാലു വയസുള്ള ഈവ മകളാണ്.

‘കൂട്ട സ്ഥലംമാറ്റത്തിന് കാരണം സ്റ്റാഫ് റൂമില്‍ സിസിടിവി വെച്ചത് ചോദ്യംചെയ്തത്’: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസിലെ പ്രിൻസിപ്പാളിനെതിരെ അധ്യാപകര്‍; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം

കോട്ടയം: ചങ്ങനാശ്ശേരി ഗവണ്‍മെന്‍റ് എച്ച്‌എസ്‌എസിലെ അധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം. സ്റ്റാഫ് മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രിൻസിപ്പാളിന്റെ പ്രതികാരമാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് നടപടി നേരിട്ട അധ്യാപകർ പറയുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ അധ്യാപകർ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ചങ്ങനാശ്ശേരി സർക്കാർ ഹയ‍ർ സെക്കന്ററി സ്കൂളിലെ അഞ്ച് അധ്യാപകരെ കഴിഞ്ഞ ദിവസമാണ് വടക്കൻ ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പാളിന്‍റെയും പിടിഎയുടെയും നിർദേശങ്ങള്‍ അധ്യാപകർ അനുസരിക്കുന്നില്ലെന്ന പരാതിയില്‍ കോട്ടയം ആ‍ർ‍ഡിഡി നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു നടപടി. […]

പ്രിയപ്പെട്ടവരുടെ മണവും ഓർമകളും പെർഫ്യൂമാക്കി മാറ്റാം; ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം ; കൊല്ലം സുധിയുടെ മണം ഭാര്യയ്ക്കായി പെര്‍ഫ്യൂമാക്കി വാങ്ങി നൽകി ലക്ഷ്മി നക്ഷത്ര

സ്വന്തം ലേഖകൻ കഴിഞ്ഞ വർഷം ജൂണിലാണ് നടനും മിമിക്രി കലാകാരനുമെല്ലാമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചത്. തൃശ്ശൂർ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം മുധി മരണപ്പെട്ടത്. വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ്‌ തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവാഹിതനും രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ അച്ഛനുമാണ് സുധി. ആദ്യ ഭാര്യയില്‍ നിന്നും വേർപിരിഞ്ഞശേഷമാണ് മകന്റേയു തന്റേയും ജീവിതത്തിലേക്ക് രേണുവിനെ സുധി കൂട്ടുന്നത്. സുധിയുടെ മരണശേഷം […]