അർമേനിയയിലേക്ക് ജോലി തേടി പോയ യുവാവ് നേരിട്ടത് കൊടും പീഡനം ; ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു, വഴങ്ങാതെ വന്നപ്പോള്‍ ഉപദ്രവിച്ചു ; ലഹരി കച്ചവടത്തിന് പിന്നിൽ മലയാളികൾ ഉൾപ്പെട്ട സംഘം ; എഡിജിപിക്ക് ഉള്‍പ്പടെ പരാതി നല്‍കി യുവാവും കുടുംബവും

Spread the love

ആലപ്പുഴ: വീട്ടിലെ പ്രാരാബ്ദങ്ങളും കടങ്ങളും കാരണം അർമേനിയയിലേക്ക് ജോലി തേടി പോയതാണ് കായംകുളം സ്വദേശി അഖിലേഷ്.

video
play-sharp-fill

എന്നാല്‍ അവിടെ വെച്ച്‌ ക്രൂരമായ മർദ്ദനമാണ് അഖിലേഷിന് നേരിടേണ്ടി വന്നത്. ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു വെന്നും വഴങ്ങാതെ വന്നപ്പോള്‍ തലയ്ക്കു പിറകില്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു എന്നും അഖിലേഷ് പറഞ്ഞു.

അർമേനിയില്‍ നല്ല ജോലിയായിരുന്നു അഖിലേഷിന് മുന്നിലെ വാഗ്ദാനം. ഇ-വിസയിലായിരുന്നു അഖിലേഷ് അർമേനിയയിലേക്ക് പോയത്. കൊല്ലം സ്വദേശി സാബിർ നാസർ എന്നയാള്‍ മുഖേനെയാണ് അർമേനിയയിലെത്തിയത്. അവിടെയെത്തിയതോടെ ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോള്‍ ഉപദ്രവിച്ചു.മുഖത്ത് അടിച്ചു. തലയ്ക്ക് പിറകില്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു. കുടുംബം ഇടപെട്ട് എംബസി വഴിയാണ് താൻ നാട്ടില്‍ എത്തിയതെന്നും അഖിലേഷ്  വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളെ ഉള്‍പ്പടെ അർമേനിയയില്‍ എത്തിച്ച്‌ ലഹരിക്കടത്തിനും കച്ചവടത്തിനും ഉപയോഗിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി അഖിലേഷ് ആരോപിച്ചു. മലയാളികളടക്കമാണ് തന്നെ തട്ടിപ്പില്‍ കുടുക്കിയതെന്നും അഖിലേഷും കുടുംബവും എഡിജിപിക്ക് ഉള്‍പ്പടെ പരാതി നല്‍കി.