സ്കൂൾ പ്രവേശനോത്സവം – വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങളും ആശംസാ കാർഡുകളും വിതരണം ചെയ്ത് പാലാ എക്സൈസ്

പാലാ : സ്കൂൾ പ്രവേശന ഉത്സവത്തോടനുബന്ധിച്ച്, വിദ്യാർത്ഥികൾക്ക് ബാല്യകാലം മുതൽ കായിക വിനോദങ്ങളിൽ പ്രോത്സാഹനം നൽകുന്നതിനായി ലഹരിക്കെതിരെ കേരള സർക്കാർ നടപ്പാക്കിവരുന്ന വിമുക്തി ‘ബാല്യം അമൂല്യം’ പദ്ധതിയുടെ ഭാഗമായി പാലാ റേഞ്ചിലെ പൂവരണി ഗവണ്മെന്റ് യു. പി സ്കൂളിന് കായികോപകരണങ്ങളായ ബാഡ്മിന്റൺ റാക്കറ്റുകളും, ഫുട്ബോളുകളും അസി. എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന്റ ഭാഗമായി വിമുക്തി ആശംസ കാർഡുകൾ വിദ്യാർത്ഥികൾക്ക് നൽകി. പ്രിന്റ്റീവ് ഓഫീസർ രതീഷ് കുമാർ. പി, തൻസീർ ഇ. എ, വനിതാ സിവിൽ എക്സൈസ് ഓഫീസർ […]

ഭർത്താവ് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു, ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം, മൃതദേഹം കാണാൻ പോലും ഖദീജ എത്തിയില്ല, തെളിവുകളുമായി പൊലീസ്

മലപ്പുറം: മകനെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഡൽറ്റ് വെബ്‌സീരിസ് നടിയായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. മകന്റെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരി ദിയ ഗൗഡ ആണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം ആരോപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഖദീജയുടെ ഭർത്താവായ ഷെരീഫിനേയും നാലുവയസ്സുള്ള മകൻ അൽ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടിലായിരുന്നു സംഭവം. ഷെരീഫിന്റെയും ദിയയുടെയും രണ്ടാം […]

മദ്രാസി എന്നു പറഞ്ഞ് പുച്ഛിച്ചിരുന്ന ദക്ഷിണേന്ത്യയിൽ കേരളം എന്നൊരു സംസ്ഥാനമുണ്ടെന്നും അവിടെ മലയാളം എന്നൊരു സുന്ദരമായ ഭാഷയുണ്ടെന്നും പല ഉത്തരേന്ത്യക്കാരും മനസ്സിലാക്കുന്നത് ആദ്യ ജ്ഞാനപീഠപുരസ്കാരം ജി. ശങ്കരക്കുറുപ്പിന്റെ “ഓടക്കുഴൽ ” എന്ന കവിതാസമാഹാരത്തിന് ലഭിച്ചതോടെയാണ്

  കോട്ടയം: 1944- ലാണ് സാഹിത്യ പോഷണം എന്ന ലക്ഷ്യവുമായി ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റ് സ്ഥാപിക്കപ്പെടുന്നത്. “ടൈംസ് ഓഫ് ഇന്ത്യ ” ഗ്രൂപ്പിന്റെ ഉടമസ്ഥരായ സാഹു ജെയിൻ കുടുംബത്തിന്റെ ദീർഘവീക്ഷണത്താൽ രൂപവത്ക്കരിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ പേരിൽ നൽകപ്പെടുന്ന ഉന്നത പുരസ്ക്കാരം പിന്നീട് ഇന്ത്യൻ സാഹിത്യലോകത്തെ അവസാന വാക്കായി മാറി . 1965 മുതലാണ് ഭാരതീയ ഭാഷകളിലെ മികച്ച സാഹിത്യകൃതികൾക്ക് ജ്ഞാനപീഠ പുരസ്ക്കാരം നൽകാൻ തുടങ്ങിയത് . ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക . ഇപ്പോൾ നൽകപ്പെടുന്നത് 11 ലക്ഷം രൂപയും . ആദ്യജ്ഞാനപീഠപുരസ്കാരം ലഭിച്ചത് […]

കുറ്റവാളികൾ ഉണ്ട്, എന്നാൽ ഈ ജില്ലയിൽ ജയിൽ ഇല്ല, പണി പൂർത്തിയാക്കാനാകാതെ കെട്ടിടങ്ങൾ

പത്തനംതിട്ട : ജില്ലാ ജയിലിന്റെ ആദ്യഘട്ടം പൂർത്തിയായി മൂന്ന് വർഷം കഴിഞ്ഞിട്ടും രണ്ടാം ഘട്ട നിർമ്മാണങ്ങൾ തുടങ്ങിയിട്ടില്ല. 5.5 കോടി രൂപയാണ് ഒന്നാംനില പൂർത്തിയായപ്പോൾ ചെലവായത്. രണ്ടും മൂന്നും നിലകളുടെ നിർമ്മാണത്തിനായി 12.5 കോടി രൂപയുടെ എസ്റ്റിമേറ്റും ഒരുക്കിയിട്ടുണ്ട്. തുടക്കത്തിൽ ആകെ 13.8 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ, ഏഴ് കോടി രൂപ മാത്രമാണ് ശേഷിക്കുന്ന പണികൾക്കായി അനുവദിച്ചത്. അതേസമയം, 2018 ൽ ജയിലിന്റെ പ്രവർത്തനം നിലച്ചു. തടവുകാരെ മാവേലിക്കര, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം ജയിലുകളിലേക്ക് മാറ്റി. ജയിൽ പ്രവർത്തനം നിറുത്തി മാസങ്ങൾക്ക് […]

പി.എസ്.സി ചെയർമാന്റെ ശമ്പളം നാലു ലക്ഷം രൂപയായി ഉയർത്തണം, അം​ഗങ്ങൾക്ക് 3.75 ലക്ഷം രൂപയാക്കണം, മടക്കിയ ഫയൽ വീണ്ടും പരി​ഗണിക്കുന്നു

തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിക്കാനൊരുങ്ങി ധനവകുപ്പ്. നിലവിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഫയൽ പരി​ഗണനയ്ക്ക് വച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മടക്കിയിരുന്നു. എന്നാൽ, നിലവിൽ ധനവകുപ്പ് ശമ്പളവർധനവിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. പി എസ് സി ചെയർമാന്റെ നിലവിലെ ശമ്പളം 2.24 ലക്ഷം രൂപയാണ്. ഇത് നാലു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. അംഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന 2.19 ലക്ഷം രൂപ 3.75 ലക്ഷമായും […]

അഭിനന്ദനവുമായി പ്രധാനമന്ത്രിയുടെ ഫോൺകോൾ, എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ വന്നതോടെ മാധ്യമങ്ങളില്‍നിന്നും അകലം പാലിക്കണമെന്ന്‌ പാർട്ടി നേതൃത്വം, സുരേഷ് ​ഗോപി മുങ്ങിയതാണോയെന്ന് സിപിഐയ്ക്ക് സംശയം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണെൽ നാളെ നടക്കാനിരിക്കെ പുറത്തു വന്ന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ചർച്ചയായിരിക്കുകയാണ്. ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് എക്‌സിറ്റ്‌ പോള്‍ ഫലം പറയുന്നത്. ഇത്തവണ തൃശ്ശൂർ സുരേഷ്‌ ഗോപിയെ കൈവിടില്ലെന്നാണ് വ്യക്തമാകുന്നത്. തൃശൂരില്‍ സുരേഷ്‌ ഗോപി ജയിക്കുന്ന പ്രവചനങ്ങള്‍ എല്ലാ എക്‌സിറ്റ്‌ പോളുകളും ഉയര്‍ത്തിയതോടെ തൃശൂരിന്‌ ഒരു കേന്ദ്രമന്ത്രി ഉറപ്പാണെന്ന വിലയിരുത്തലും ബി.ജെ.പി. വൃത്തങ്ങളിലുണ്ട്‌. തൃശൂരിലെ പ്രവര്‍ത്തനത്തില്‍ അഭിനന്ദനം അറിയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണ്‍ വിളിച്ച് സുരേഷ്‌ ഗോപിയോട് സംസാരിച്ചു. എക്‌സിറ്റ്‌ പോള്‍ ഫലം വന്നതോടെ സുരേഷ്‌ […]

പിഴയിട്ടത് 390 കോടി, കിട്ടിയത് 71.18 കോടി, കരാർ കഴിഞ്ഞതോടെ നോട്ടീസ് വിതരണം നിർത്തി, ഒരു വയസ് തികയുമ്പോഴും എങ്ങുമെത്താതെ എ.ഐ. ക്യാമറകള്‍

തിരുവനന്തപുരം: ​റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ.ഐ. ക്യാമറകള്‍ സ്ഥാ​പി​ച്ചിട്ട് ഒരു വർഷം തികയുന്നു. എന്നാൽ, 71.18 കോടി രൂപ മാത്രമാണ് ഇതുവരെ പിഴയായി ഖജനാവിലെത്തിയത്. 59.58 ലക്ഷം കേസുകളിലായി 390 കോടിരൂപ പിഴയിട്ടെങ്കിലും അഞ്ചിലൊന്നുപോലും സർക്കാരിന് കിട്ടിയിട്ടില്ല. പിഴ നോട്ടീസ് വിതരണം നിർത്തിയതാണ് വരുമാനത്തെ ബാധിച്ചത്. പിടിക്കപ്പെട്ടതില്‍ 25 ലക്ഷം പേർക്കു മാത്രമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെല്‍ട്രോണ്‍ ആണ് പിഴ നോട്ടീസ് അയച്ചിരുന്നത്. എന്നാൽ, കരാർ കാലാവധി അവസാനിച്ചതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിർത്തി. നോട്ടീസ് നല്‍കുമ്പോള്‍ പിഴയുടെ 25 […]

കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ അയ്മനം പഞ്ചായത്തിൽ നിന്ന് 2 വിജയികൾ

  അയ്മനം: കുടുംബശ്രീ മിഷന്റെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അരങ്ങ് 2024 ജില്ലാതല സർഗ്ഗോത്സവത്തിൽ അയ്മനം പഞ്ചായത്തിന് രണ്ട് സമ്മാനം. ഫാൻസി ഡ്രസ് വിഭാഗത്തിൽ നിത്യാ ഷിബു വിന് രണ്ടാം സ്ഥാനവും, ഭരതനാട്യത്തിന് ആഭാ ഷാജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ചാം വാർഡിലെ ഉദയം കുടുംബശ്രീ പ്രസിഡണ്ട് ആണ് നിത്യ ഷിബു. ഒന്നാം വാർഡിലെ സഹോദര കുടുംബശ്രീ അംഗവുമാണ് ആഭാ ഷാജി. ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ മിഷന്റെ 26-ാം വാർഷികാഘോഷത്തോടാനുബന്ധിച്ച് മെയ് 30, 31 തീയതികളിൽ കോട്ടയം മാമൻ […]

വിദ്യാലയങ്ങളിൽ വീണ്ടുംപൂക്കാലം: വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം.

  കൊച്ചി :  വേനലവധിക്ക് ശേഷം പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം.  എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പലവിധ സൗകര്യങ്ങളാണ് കുട്ടികൾക്കായി സ്കൂളുകളിൽ ഒരുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളും യൂനിഫോമുകളും ഇതിനോടകം ലഭിച്ചു. കുട്ടികൾക്ക് ബാഗും കുടകളും നൽകി. ക്ലാസ്മുറികൾ […]

സാഹസികം തന്നെ, എന്നാൽ ഇത് ശരിയായ പ്രതികരണമല്ല; മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ജീവൻ കളയണോ?

തിരുവനന്തപുരം: മാല പൊട്ടിക്കാൻ ശ്രമിച്ചയാളെ വണ്ടിയില്‍നിന്നു വലിച്ചുനിലത്തിട്ടു പിടികൂടിയ സംഭവം പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. വളരെ ധീരമായി കള്ളനെ നേരിട്ട അശ്വതി എന്ന യുവതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്‌കൂട്ടറിലുമായി പിടിച്ചുവലിച്ചു. വണ്ടിയിൽ നിന്ന് താഴെ വീണ കള്ളനെ പിടികൂടുകയായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതികരണം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണം വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നത്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ കള്ളന്മാർ എന്തും ചെയ്യും. മാലയോ പേഴ്‌സോ പോകേണ്ടിടത്ത് ആരോഗ്യമോ ജീവനോ പോകും എന്നാണ് തുമ്മാരുകുടി പറയുന്നത്. മുരളി തുമ്മാരുകുടിയുടെ […]