play-sharp-fill

ക്രിക്കറ്റ് കളിക്കുന്നതിനിടെ സിക്സ് അടിച്ചു ; പിന്നാലെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം ; ഹൃദായാഘാതമാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ മുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ താനെയിൽ മിരാ റോഡിനടുത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്‍റ് മത്സരത്തിനിടയിലാണ് സംഭവം. 42 കാരനായ രാം ഗണേഷ് തേവാർ എന്നയാളാണ് ക്രിക്കറ്റ് മാച്ചിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. മാച്ചിനിടെ ബൌളർ എറിഞ്ഞ പന്ത് സിക്സ് അടിച്ചതിന് പിന്നാലെയാണ് രാം ഗണേഷ് കുഴഞ്ഞ് വീണ് മരിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, പിങ്ക് ജഴ്‌സി ധരിച്ച യുവാവ് ബോൾ സിക്‌സ് അടിക്കുന്നതും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്രീസിൽ […]

എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ; എല്‍ഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമെന്ന് എക്‌സിറ്റ് പോളുകള്‍ ; പ്രതീക്ഷകള്‍ വാനോളം, ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി ബിജെപി ; കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ തയ്യാറായി ബിജെപി നേതൃത്വവും ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞത് മനോരമ ന്യൂസ് മാത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ്.യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍. ഇടതുമുന്നണിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍. എൻഡിഎക്ക് കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍, എന്നിങ്ങനെയാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫ് 41%, എല്‍ഡിഎഫ് 29% ശതമാനം, എൻഡിഎ 27% ശതമാനം നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. എല്‍ഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനമാണ് എന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ പ്രത്യേകത. മൂന്ന് […]

കൈക്കോട്ട് ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയടിച്ചു പൊളിച്ചു ; ഭാര്യ അറസ്റ്റിൽ

കോഴിക്കോട് : വീട്ടിൽ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കൈക്കോട്ട് ഉപയോഗിച്ച്‌ ആക്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. മണിയൂര്‍ തുറശ്ശേരിക്കടവ്പ്പാലത്തിന് സമീപം നെല്ലിക്കുന്നുമല ദ്വാരക ഹൗസില്‍ രതീഷി(48)നെ ആക്രമിച്ച കേസിലാണ് ഭാര്യ ഷൈമ(46)യെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 14നാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച്‌ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ വൈകിട്ട് 4.30ന് ഷൈമ ആക്രമിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ചു കൊണ്ട് തുടർച്ചയായി തലയ്ക്ക് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ  തലയോട്ടിക്ക് സാരമായി പരുക്കേറ്റ രതീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയെ തുടര്‍ന്ന് തലയോട്ടിയുടെ മുന്‍ഭാഗത്ത് ക്ഷതമേല്‍ക്കുകയും […]

നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ചു ; ബോധരഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തി; ഗർഭിണിയായതോടെ വൈറ്റമിൻ ഗുളികയെന്ന വ്യാജേന ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക നൽകി ; ലൈംഗിക പീഡന കേസില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍

സ്വന്തം ലേഖകൻ ചെന്നൈ: ലൈംഗിക പീഡന കേസില്‍ സിനിമ നിർമ്മാതാവ് അറസ്റ്റില്‍. കൊളത്തൂർ സ്വദേശിയായ മുഹമ്മദ് അലി(30) ആണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ യുവതി പീഡന പരാതിയില്‍ ആണ് അറസ്റ്റ്. കീഴ് അയനമ്ബാക്കത്ത് അലി നടത്തിയിരുന്ന ഓഫീസില്‍ വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി അലിയുടെ ഓഫിസില്‍ ജോലിക്കെത്തുന്നത്. പരിചയപ്പെട്ട് കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ വിവാഹാഭ്യർഥന നടത്തി. എന്നാല്‍ യുവതി ഇത് നിഷേധിച്ചു. തുടർന്ന് ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു ദിവസം ഓഫീസില്‍ നടന്ന ഒരു പാർട്ടിയില്‍ വെച്ച്‌ […]

സ്കൂൾ തുറന്നെങ്കിലും ഉച്ചഭക്ഷണത്തിൻ്റെ കാര്യത്തിൽ ഒന്നും സെറ്റായില്ലെന്ന് പ്രധാന അധ്യാപകര്‍ ; പാചക തൊഴിലാളികള്‍ക്ക് മൂന്ന് മാസമായി വേതനമില്ല, അരി പോലും കടം കിട്ടാത്ത അവസ്ഥ, മുട്ടയ്ക്കും പാലിനും ഫണ്ട് അനുവദിച്ചിട്ടില്ല ; പ്രധാന അധ്യാപകരില്‍ ബഹുഭൂരിപക്ഷവും കടബാധ്യതയിൽ

തിരുവനന്തപുരം : മധ്യ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറന്നു, “എല്ലാം സെറ്റായി, കേറി വാടാ മക്കളെ” എന്നൊക്കെ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി പോസ്റ്ററും ഇറക്കി. എന്നാൽ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൻ്റെ കാര്യത്തിൽ ഒന്നും ശരിയായിട്ടില്ലെന്നാണ് പ്രധാന അധ്യാപകർ പറയുന്നത്. ഉച്ചഭക്ഷണം എങ്ങനെ കൊടുക്കുമെന്ന കാര്യത്തില്‍ പ്രധാന അധ്യാപകര്‍ ആധിയിലാണ്. കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉച്ചഭക്ഷണത്തിന് കുട്ടിയൊന്നിന് എട്ട് രൂപയാണ് നല്‍കുന്നത്. അപ്പോഴും മുട്ടയ്ക്കും പാലിനും കാശൊന്നും അനുവദിച്ചിട്ടില്ല. മൂന്ന് മാസമായി പാചകത്തൊഴിലാളികള്‍ക്ക് വേതനം കിട്ടുന്നില്ല. പ്രധാന […]

പാലാ നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഏർപ്പെടുത്തിയ ട്രാഫിക് ക്രമീകരണങ്ങള്‍ ഇപ്രകാരം

പാലാ നഗരസഭാ പരിധിയില്‍ ഇന്ന് മുതല്‍ ട്രാഫിക് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ പ്രധാന തീരുമാനങ്ങള്‍ * സ്‌കൂള്‍ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പുവരുത്തും * സ്‌കൂളുകള്‍ക്ക് മുൻപില്‍ സീബ്രാ ലൈനുകള്‍ വരയ്ക്കും * സബ് ജയിലിന് സമീപം ബി.എസ്.എൻ.എല്‍. ഓഫീസിന്റെ എതിർവശത്തായി റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും * നഗരപരിധിയില്‍ 12 നിരീക്ഷണ ക്യാമറകള്‍കൂടി സ്ഥാപിച്ച്‌ നഗരസുരക്ഷ ഉറപ്പാക്കും * നഗരപരിധിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന വിധത്തില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പെട്ടിക്കടകള്‍ നീക്കം ചെയ്യും […]

സ്‌കൂളുകൾ തുറന്നു, പുതിയ അധ്യയനവർഷത്തിലേക്ക്; വർണാഭമായി എംസിവിഎച്ച്എസ്എസ് ആർപ്പുക്കര സ്കൂളിലെ പ്രവേശനോത്സവം ; സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ എംസിവിഎച്ച്എസ്എസ് ആർപ്പുക്കര സ്കൂളിൽ പ്രവേശനോത്സവം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മഹേഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെന്റോ നൽകി അഭിനന്ദിച്ചു. മുഴുവൻ A+ നേടിയ വിദ്യാർത്ഥികൾക്കായി ഡോക്ടർ റോസിലി തോമസിന്റെ നാമത്തിൽ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫസർ ഡോക്ടർ റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ സിഎസ്ആർ ഫണ്ട് […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു ; പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി : ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസിലെ പ്രതി വർഷങ്ങൾക്കു ശേഷം പോലീസിൻ്റെ പിടിയിൽ. കാഞ്ഞിരപ്പള്ളി, നാച്ചികോളനി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് അലിയാർ (52) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 2015, 2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം, ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, ഈ കേസിൽ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി […]

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് കവർന്നു ; കേസിൽ മോഷണ സംഘത്തിലെ പ്രധാനി ഉള്‍പ്പടെ രണ്ടുപേരെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ രാമപുരം: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ച് കവർന്ന കേസിൽ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (25), വേലൻ (32) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഏപ്രിൽ 28 ആം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിലെ വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ താഴ് തകർത്തതിനുശേഷം ഉള്ളില്‍ കടന്ന് അടുക്കള വാതിൽ തിക്കി തുറന്ന് അകത്തുകയറി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന […]

പി.എസ്.സി എഴുതി കഷ്ടപ്പെടേണ്ട; കേരളത്തില്‍ തന്നെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; വിവിധ ഒഴിവുകളെ കുറിച്ച് അറിയാം

സ്വന്തം ലേഖകൻ    എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴില്‍ പ്രീ-മെട്രിക് എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ ജോലി. വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ പോസ്റ്റുകളിലേക്ക് അവസരം. 25നും 50നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വൈത്തിരി താലൂക്ക് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30ന് കല്‍പ്പറ്റ ഐറ്റിഡിപി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം. സംശയങ്ങള്‍ക്ക്: 04936 202232. മോഡല്‍ പോളിടെക്‌നിക് കോളജില്‍ […]