play-sharp-fill
കൈക്കോട്ട് ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയടിച്ചു പൊളിച്ചു ; ഭാര്യ അറസ്റ്റിൽ

കൈക്കോട്ട് ഉപയോഗിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയടിച്ചു പൊളിച്ചു ; ഭാര്യ അറസ്റ്റിൽ

കോഴിക്കോട് : വീട്ടിൽ ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കൈക്കോട്ട് ഉപയോഗിച്ച്‌ ആക്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. മണിയൂര്‍ തുറശ്ശേരിക്കടവ്പ്പാലത്തിന് സമീപം നെല്ലിക്കുന്നുമല ദ്വാരക ഹൗസില്‍ രതീഷി(48)നെ ആക്രമിച്ച കേസിലാണ് ഭാര്യ ഷൈമ(46)യെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 14നാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണം കഴിച്ച്‌ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രതീഷിനെ വൈകിട്ട് 4.30ന് ഷൈമ ആക്രമിക്കുകയായിരുന്നു. കൈക്കോട്ട് ഉപയോഗിച്ചു കൊണ്ട് തുടർച്ചയായി തലയ്ക്ക് അടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തിൽ  തലയോട്ടിക്ക് സാരമായി പരുക്കേറ്റ രതീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയെ തുടര്‍ന്ന് തലയോട്ടിയുടെ മുന്‍ഭാഗത്ത് ക്ഷതമേല്‍ക്കുകയും രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നു. മുതുകിലും സാരമായി പരുക്കേറ്റു. തലയില്‍ നാല് തുന്നലിട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈമ മാനസിക വൈകല്യം നേരിടുന്നയാളാണെന്നാണ് ലഭിക്കുന്ന സൂചന. നടപടികള്‍ പൂര്‍ത്തിയാക്കി പയ്യോളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.