play-sharp-fill

വോട്ടെണ്ണല്‍: കേരളത്തിലെ മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ; പൊതുയോഗമോ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല; അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന […]

രാജ്യം ഇനി ആര് ഭരിക്കും….! ജനവിധി അറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം; എട്ട് മണി മുതല്‍ വോട്ടെണ്ണല്‍; കേരളത്തിലെ വോട്ടെണ്ണല്‍ 20 കേന്ദ്രങ്ങളില്‍; എണ്ണുന്നത് എങ്ങനെ..? നടപടിക്രമങ്ങള്‍ അറിയാം…..

തിരുവനന്തപുരം: രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്നത് 20 കേന്ദ്രങ്ങളില്‍. ഇന്ന് രാവിടെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിതുമ്പോള്‍ […]

ശ്രദ്ധ 2024 ; സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണ വിതരണവും വ്യക്തിത്വവികസന ക്ലാസും നടത്തി ; സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധ 2024 പേരിൽ കുട്ടികൾക്കു വ്യക്തിതവികസന ക്ലാസ്സിൽ കലാമണ്ഡലം ഗോപിക കലകളെയും സന്തോഷ്‌ കണ്ണങ്കരി ആൽബിൻ എം എന്നിവരുടെ മോട്ടിവേഷൻ ക്ലാസും സുജാത ഭാസ്കറിന്റ സൗഹൃദത്തെ കുറിച്ചും ഷോബിൻ ശോഭരാജിന്റ് ജീവിതവും വിദ്യാഭ്യാസത്തെ കുറിച്ചും ബിബിഷ് ചെങ്ങളത്തിന്റ സംഗീതത്തെ കുറിച്ചും ഷീബ കെ എൻ ക്വിസ്‌ പ്രോഗ്രാമും നടത്തി. വ്യത്യസ്തകൊണ്ടും പ്രവർത്തന മികവ് കൊണ്ടു കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപാട് പ്രേയോജനമായ ചടങ്ങ് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ഉൽഘാടന ചടങ്ങിൽ സന്തോഷ്‌ കണ്ണംകരി സ്വസ്തി ചാരിറ്റബിൾ […]

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മെമൻ്റോയുമായ് ഐ എൻ റ്റി യു സി ; കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം :ഐ എൻ റ്റി യു സി ജനറൽ വർക്കേഴ്സ് യൂണിയൻ്റെയും സേവാദൾ പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെയും, പുലിക്കുന്ന് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 200 ലേറെകുട്ടികൾക്ക് പഠനോപകരണ വിതരണവും, ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമൻ്റോ നൽകിആദരിച്ചു. ഐ എൻ റ്റി യു സി യൂണിയൻ ജനറൽ സെക്രട്ടറി ടി.ടി. സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം […]

വൃക്ഷോത്സവ് 2024, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, സെമിനാര്‍, ലൈറ്റ് അണയ്ക്കല്‍ ; ലോക പരിസ്ഥിതിദിനം വിപുലമായ പരിപാടികളുമായി ഇന്‍ഫാം ; ഒരു ലക്ഷം തൈകള്‍ വിതരണം ചെയ്യും

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതിദിനം ഇന്‍ഫാം ദേശീയതലത്തില്‍ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൃക്ഷോത്സവ് 2024, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, സെമിനാര്‍, ലൈറ്റ് അണയ്ക്കല്‍ തുടങ്ങിയ പരിപാടികള്‍ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും നടക്കും. കാര്‍ഷിക വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന വൃക്ഷോത്സവ് 2024 ന്റെ ഭാഗമായി ഒരു ലക്ഷം തൈകള്‍ വിതരണം ചെയ്യും. കൊക്കോ, റോയിസ് കോഫി, റോബസ്റ്റ കോഫി, കമുക്, കശുമാവ് തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. വിവിധ താലൂക്കുകളിലേക്ക് വൃക്ഷത്തൈകളുമായി പോകുന്ന വാഹനങ്ങളുടെ […]

അനാശാസ്യ കേസില്‍പെട്ട വൈദികനെ വികാരിയായി നിയമിച്ചതിനെതിരെ ഓര്‍ത്തഡോക്സ് ഇടവക; വിവാദ വൈദികനെ പുറത്താക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനൊരുങ്ങി വിശ്വാസികള്‍; വൈദികനെ പിടികൂടിയത് 22 കാരിയോടൊപ്പം അനാശാസ്യത്തിൽ ഏർപ്പെടുമ്പോൾ

സ്വന്തം ലേഖകൻ ഹരിപ്പാട് :കാറില്‍ അനാശാസ്യ പ്രവർത്തനം നടത്തി പോലീസിൻ്റെ പിടിയിലായ വൈദികനെ ഇടവക വികാരിയായി നിയമിച്ചതില്‍ സഭക്കെതിരെ പ്രതിഷേധവുമായി വിശ്വാസികള്‍.2014 ഏപ്രില്‍ 29നാണ് ഹരിപ്പാടിനടുത്ത് ദേശീയ പാതയില്‍ കാറില്‍ നിന്ന് ഫാ.സജീവ് കെ വർഗീസിനെ 22കാരിയുമൊത്ത് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ശേഷം ജാമ്യത്തില്‍ പുറത്തുവന്ന ഇയാള്‍ക്ക് സഭയുടെ മുംബൈയിലെ ചില സ്ഥാപനങ്ങളിലും ചെറിയ ചില ഇടവകകളിലും നിയമനം നല്‍കിയിരുന്നു. രണ്ടുമാസം മുമ്ബ് വൈദികരുടെ പൊതു സ്ഥലംമാറ്റം നടത്തിയപ്പോള്‍ ഫാ.സജീവിനെ മുംബൈ മലാഡ് സെൻ്റ് തോമസ് ഇടവകയിലേക്ക് നിയമിച്ചു. സദാചാര വിരുദ്ധ […]

റോഡുപണി ഇഴയുന്നു; മൂന്ന് വർഷമായി തുടരുന്ന ദുരിതം ; അയ്മനം ഗ്രാമ പഞ്ചായത്ത് കുഴിവേലിപ്പടി- ചേനപ്പാടി റോഡിലെ യാത്ര ദുരിതത്തിൽ

സ്വന്തം ലേഖകൻ പരിപ്പ് : അയ്മനം ഗ്രാമ പഞ്ചായത്ത് 19-ാംവാർഡ് കുഴിവേലിപ്പടി- ചേനപ്പാടി റോഡിലെ കുണ്ടും കുഴിയും വെള്ളകെട്ടും കാരണം പ്രദേശവാസികളുടെ യാത്ര ദുരിതത്തിൽ. പരിപ്പ് എൽ. പി. സ്കൂൾ, ഹൈസ്കൂൾ, ശ്രീപുരം ക്ഷേത്രം, പരിപ്പ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വഴിയാണിത്. മൂന്ന് വർഷമായി തുടരുന്ന ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. മൈത്രി റെസിഡൻസ് അസോസിയേഷൻ നേരിട്ടും നിവേദനം നൽകിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന ആക്ഷേപവും ഉണ്ട് . എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ […]

സ്ഥലംമാറ്റത്തെ തുടര്‍ന്ന് ലഭിച്ച അവധിക്ക് നാട്ടിലെത്തി; മക്കൾക്കൊപ്പം കോട്ടയത്ത് കടയില്‍ പോകവേ സിആര്‍പിഎഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: സ്ഥലംമാറ്റത്തെ തുടര്‍ന്ന് ലഭിച്ച അവധിയില്‍ നാട്ടിലെത്തിയ സി.ആര്‍.പി.എഫ് ജവാന്‍ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി ‘മിംസി’ല്‍ മന്‍സൂര്‍(37) ആണ് മരിച്ചത്. സി.ആര്‍.പി.എഫില്‍ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് സംഭവമുണ്ടായത്. മന്‍സൂര്‍ തന്റെ ഒരു വയസ്സുള്ള മകനെയും, അഞ്ച് വയസ്സുകാരിയായ മകളെയും കൂട്ടി കടയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരബാദില്‍ ഇന്ത്യൻ ആർമിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ മൻസൂറിന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. […]

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ജൂൺ 4ന് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വേളൂർ സെന്റ് ജോൺ എൽ.പി.എസ്., പുളിനാക്കൽ സെന്റ് ജോൺ യു.പി.എസ്., കല്ലുപുരയ്ക്കൽ ഗവൺമെന്റ് എൽ.പി. എസ്, കല്ലുപുരയ്ക്കൽ ഗവൺമെന്റ് യു.പി.എസ്. എന്നീ സ്‌കൂളുകൾക്കും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും ചൊവ്വാഴ്ച ( ജൂൺ 4) അവധി പ്രഖ്യാപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ; ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ; ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒൻപത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. നാളെ രാവിലെ എട്ട് മുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങും. രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ജില്ലാ കലക്ടർമാരുമായി അവലോകന യോ​ഗം […]