ശ്രദ്ധ 2024 ; സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് പഠനോപകരണ വിതരണവും വ്യക്തിത്വവികസന ക്ലാസും നടത്തി ; സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധ 2024 പേരിൽ കുട്ടികൾക്കു വ്യക്തിതവികസന ക്ലാസ്സിൽ കലാമണ്ഡലം ഗോപിക കലകളെയും സന്തോഷ് കണ്ണങ്കരി ആൽബിൻ എം എന്നിവരുടെ മോട്ടിവേഷൻ ക്ലാസും സുജാത ഭാസ്കറിന്റ സൗഹൃദത്തെ കുറിച്ചും ഷോബിൻ ശോഭരാജിന്റ് ജീവിതവും വിദ്യാഭ്യാസത്തെ കുറിച്ചും ബിബിഷ് ചെങ്ങളത്തിന്റ സംഗീതത്തെ കുറിച്ചും ഷീബ കെ എൻ ക്വിസ് പ്രോഗ്രാമും നടത്തി.
വ്യത്യസ്തകൊണ്ടും പ്രവർത്തന മികവ് കൊണ്ടു കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപാട് പ്രേയോജനമായ ചടങ്ങ് കോട്ടയം സുവർണ്ണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.ഉൽഘാടന ചടങ്ങിൽ സന്തോഷ് കണ്ണംകരി സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് രക്ഷധികാരി അധ്യക്ഷ സുജാത ഭാസ്കർ (സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ) സ്വാഗതവും സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ സ്നേഹക്കൂട് ഉദ്ഘാടനവും നിർവ്വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശിഷ്ട സാന്നിധ്യം ആൻ ടെസ്സ,കൃപ ലിജിൻ സാമൂവൽ ഹീരസ് സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ,കെ എം ഷീബ,ശ്രീജിത്കാഞ്ഞിരം ഗവണ്മെന്റ് സ്കൂൾ എച്ച് എം, ദിലീപ് പൂവതിങ്കൾ,ശാലിനി ഡിജിറ്റൽ സഖി അയ്മനം ,മിനി കൃഷ്ണൻ,വർഗീസ് ജോൺ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ഉൽഘാടന പ്രസംഗത്തിൽ സ്വസ്തി ചാരിറ്റബിൽ ട്രസ്റ്റ് നടത്തുന്ന ഭിന്നശേഷിക്കാരിയായ സുജാതക്കു പരിമിതികൾ ഒരുപാട് ഉണ്ടെങ്കിലും താഴെ തട്ടിലുള്ള പാവപെട്ടവർക്ക് സഹായം അവശ്യം ഉള്ള ആളുകളെ കണ്ടെത്തി ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സുജാതയെ എല്ലാരും മാതൃക ആക്കാണമെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത നിഷ പറഞ്ഞു.
ഹീരസ് സ്പെഷ്യൽ സ്കൂൾ കുട്ടികളുടെ ഫാഷൻ ഷോ 2024 ലെഎസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും . സമൂഹത്തിന്റ വിവിധ മേഖലകളിൽ തങ്ങളുടെ കൈതങ്ങളുടെ കൈമുദ്ര പതിച്ച അമ്മാരെയും കോവിഡ് കാലത്തെ പ്രവർത്തനത്തിന് സൗദി ഗവണ്മെന്റ് ആദരിച്ച രമ്യ രാജുവിനെയും ജീവകാരുണ്യ പ്രവർത്തനത്തിന് സന്തോഷ് കണ്ണങ്കരി, ബിബിഷ് ചെങ്ങളത്തെയും ആദരിച്ചു.
സ്വയം തൊഴിൽ ചെയ്യുന്നതിന് കാഴ്ച പരിമിതി ഉള്ള സിന്ധുവിനു ലോട്ടറി ടിക്കറ്റും 50 കുട്ടികൾക്ക് ബാഗ് കുട ഉൾപ്പെടെ ഉള്ള പഠനോപകരണവും നൽകി. സ്വസ്തിക്കു വേണ്ടി ശ്രുതിമോൾ കെ സലി നന്ദിപറഞ്ഞു