play-sharp-fill

കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം, ആറിടത്ത് എല്‍ഡിഎഫ്; എന്‍ഡിഎ 2; മാറിമറിഞ്ഞ് ലീഡ് നില

സ്വന്തം ലേഖകൻ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം. പന്ത്രണ്ട് ഇടത്ത് യുഡിഎഫ് മുന്നേറുമ്പോള്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് എന്‍ഡിഎ മുന്നേറ്റം കൊല്ലം, മാവേലിക്കര, കോട്ടയം, ഇടുക്കി എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നേറ്റം. ആറ്റിങ്ങല്‍,പത്തനംതിട്ട, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും എല്‍ഡിഎഫിനായിരുന്നു മേല്‍ക്കൈ.

കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് ലീഡ്, എം മുകേഷ് രണ്ടാം സ്ഥാനത്ത്

കൊല്ലം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന് വൻ ലീഡ്. 11486 വോട്ടിന്റെ ലീഡാണ് ഇപ്പോൾ ഉള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് രണ്ടാം സ്ഥാനത്തുണ്ട്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്താണ്.

ബിജെപി-കോൺഗ്രസ് ഓഫീസുകളിൽ ആഘോഷങ്ങൾ തുടങ്ങി; മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കി പ്രവർത്തകർ

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. എന്നാൽ ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ കോൺഗ്രസും ബിജെപിയും പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് തയാറായിക്കഴിഞ്ഞു. ഇരു വിഭാഗങ്ങളും വിജയം ഉറപ്പിച്ചുകൊണ്ട് മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്. വിജയം സുനിശ്ചിതം എന്നുറപ്പിച്ചുകൊണ്ട് ഡൽഹിയിലെ ബിജെപി ഓഫീസിൽ വലിയ അളവിൽ പൂരിയും ലഡുവും തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എന്നാൽ ഛോലെ ബട്ടൂരെ ഒരുക്കിക്കൊണ്ട് കോൺഗ്രസ് ആസ്ഥാനവും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്. അതേസമയം, രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യത്തെ അരമണിക്കൂറിനുള്ളിൽ തന്നെ തപാൽ വോട്ടുകളുടെ […]

തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, ആലപ്പുഴയും തിരുവനന്തപുരവും തിരിച്ചു പിടിച്ച് യു.ഡി.എഫ്, കണ്ണൂരില്‍ കെ. സുധാകരന്‍, ആറ്റിങ്ങലില്‍ എല്‍.ഡി.എഫ്.

സ്വന്തം ലേഖകൻ തൃശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, തൃശ്ശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മുന്നിൽ 3018 വോട്ടിനാണ് മുന്നിൽ എത്തിയത്.മാറി മറിഞ്ഞ് ലീഡ് നിലകൾ. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ. കോട്ടയത്ത് ഫ്രാന്‍സീസ് ജോര്‍ജിനെ വീഴ്ത്തി തോമസ് ചാഴികാടന്‍ ലീഡ് നില ഉയര്‍ത്തുന്നു. ആലപ്പുഴയും തിരുവനന്തപുരവും തിരിച്ചു പിടിച്ച് യു.ഡി.എഫ്. യു.ഡി.എഫ്, കണ്ണൂരില്‍ കെ. സുധാകരനും ആറ്റിങ്ങലില്‍ എല്‍.ഡി.എഫുമാണ് മുന്നില്‍. എൽ‍ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ പോരിനിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ […]

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരില്‍ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ 70 വര്‍ഷത്തോളം ജോലി ചെയ്ത അദ്ദേഹം 1932 മാര്‍ച്ച്‌ 12-ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്. നവഭാരതംപത്രം ഉടമ എ.കെ.ഭാസ്കറിന്‍റെയും മീനാക്ഷിയുടെയും മകനായിരുന്നു. ‘നവഭാരത’ത്തില്‍ അച്ഛൻ അറിയാതെ അപരനാമത്തില്‍ വാർത്തയെഴുതിയാണു തുടക്കം. […]

ആദ്യ ജയം താമരയ്ക്ക്, വോട്ടെണ്ണൽ ഫലം വരുംമുമ്പേ ഒരു സീറ്റിൽ അക്കൗണ്ട് തുറന്ന് ബിജെപി, വ്യാജ ഒപ്പിൽ ആപ്പിലായി കോൺ​ഗ്രസ് പുറത്ത്, അപൂർവങ്ങളിൽ അപൂർവമായി സൂറത്തിൽ എൻഡിഎ വിജയം

സൂറത്ത്: വോട്ടെണ്ണെൽ തുടങ്ങും മുമ്പേ ബിജെപി ഒരു സീറ്റിൽ അക്കൗണ്ട് തുറന്നു. ഗുജറാത്തിലെ സൂറത്തിൽ വോട്ടെണ്ണൽ ഇല്ലാതെ തന്നെ ബിജെപി വിജയം കൈവരിച്ചു. ഇവിടെ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതുവരെ ഇങ്ങനൊരു വിജയം ഉണ്ടായിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. ഒപ്പിൽ മാറ്റമുണ്ടെന്ന് വ്യക്തമാക്കിയാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്.  കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെ പത്രിക ജില്ലാ കളക്ടർ സൗരഭ് പാർഗി തള്ളിയതാണ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിക്കാൻ കാരണം. പത്രിക തള്ളിയതോടെ നിലേഷ് കുംബാനി […]

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; കേരളത്തില്‍ യുഡിഎഫിന് ലീഡ്; ഏഴിടത്ത് എല്‍ഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കേരളത്തില്‍ യുഡിഎഫിന് ലീഡ്. ആദ്യ ലീഡ് നില പുറത്തുവന്നപ്പോള്‍ ഏഴിടത്ത് എല്‍ഡിഎഫും ഒരിടത്ത് എൻഡിഎയും ശേഷിക്കുന്നിടത്ത് യുഡിഎഫുമാണ് മുന്നേറ്റം നടത്തുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നതെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡുചെയ്യുന്നത്. രാഹുല്‍ ഗാന്ധി, ഹൈബി ഈഡൻ തുടങ്ങിയവർ മുന്നിലാണ്. രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നക്കമായി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡുചെയ്യുന്നത്. കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃശൂരിലെ ലീഡ് നില […]

ആദ്യ ഫലസൂചനകൾ കോട്ടയം.ഇടുക്കി

ആദ്യ ഫലസൂചനകൾ കോട്ടയം.ഇടുക്കി കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 823 വോട്ടിന് മുമ്പിൽ ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് 3044 വോട്ടിന് മുമ്പിൽ

ആദ്യ ഫലസൂചനകൾ കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 127 വോട്ടിന് മുമ്പിൽ

  കോട്ടയം യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 127 വോട്ടിന് മുമ്പിൽ കേരളം ആദ്യ സൂചന എൽഡിഎഫ്- 8 യുഡിഎഫ് – 6 എൻഡിഎ – 1

വിജയം ആഘോഷിക്കാൻ ‘പിടിയും കോഴിക്കറിയും’: അത്രയും ആവേശം വേണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ഫ്രാൻസിസ് ജോര്‍ജ്ജ്

കോട്ടയം: തന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമര്‍ശിച്ച്‌ കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത്രയും ആവേശം വേണ്ട, താൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് പറഞ്ഞു. ഇത് തന്റെ ഒൻപതാമത്തെ തെരഞ്ഞെടുപ്പാണെന്നും ആറ് വട്ടം പാര്‍ലമെൻ്റിലേക്ക് മാത്രം മത്സരിച്ചുവെന്നും പറഞ്ഞ അദ്ദേഹം തനിക്ക് ടെൻഷനില്ലെന്നും ടെൻഷൻ അടിച്ചിട്ട് കാര്യമില്ലെന്നും ഉപദേശിച്ചു. ജയപരാജയ സമ്മിശ്രമാണ് തെരഞ്ഞെടുപ്പ്, ടെൻഷനടിച്ചിട്ട് കാര്യമില്ല. ഒരു ദുഃഖവും […]