ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; കേരളത്തില്‍ യുഡിഎഫിന് ലീഡ്; ഏഴിടത്ത് എല്‍ഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ
തിരുവനന്തപുരം: രാജ്യം കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കേരളത്തില്‍ യുഡിഎഫിന് ലീഡ്.
ആദ്യ ലീഡ് നില പുറത്തുവന്നപ്പോള്‍ ഏഴിടത്ത് എല്‍ഡിഎഫും ഒരിടത്ത് എൻഡിഎയും ശേഷിക്കുന്നിടത്ത് യുഡിഎഫുമാണ് മുന്നേറ്റം നടത്തുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നതെന്നാണ് റിപ്പോർട്ട്.
ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കാസർകോട് എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡുചെയ്യുന്നത്. രാഹുല്‍ ഗാന്ധി, ഹൈബി ഈഡൻ തുടങ്ങിയവർ മുന്നിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഹുല്‍ ഗാന്ധിയുടെ ലീഡ് മൂന്നക്കമായി. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡുചെയ്യുന്നത്. കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃശൂരിലെ ലീഡ് നില ഇതുവരെ അറിവായിട്ടില്ല.
Third Eye News Live
0