play-sharp-fill

കണ്ണൂരില്‍ ഇടതിനെ വിറപ്പിച്ച്‌ യുഡിഎഫ് കൊടുങ്കാറ്റ്; പിണറായിയുടെ ധര്‍മ്മടത്തും സുധാകരന്റെ തേരോട്ടം; എൽഡിഎഫ് ക്യാമ്പുകളിൽ നിരാശ: ചിരി മാഞ്ഞ് ജയരാജനും ശൈലജയും

  കണ്ണൂർ : 2019 ലെ ചരിത്രം ആവർത്തിച്ച്‌ സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും വടകരയും യു.ഡി.എഫ് തരംഗത്തില്‍ വീണപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥികളായ എം.വി ജയരാജന്റെയും കെ.കെ ശൈലജയുടെയും ചിരി മാഞ്ഞു.മുഖ്യമന്ത്രി പിണറായിയേയും കണ്ണൂരിലെ ഫലം ഞെട്ടിച്ചു. സ്വന്തം നിയമസഭാ മണ്ഡലമായ ധർമ്മടത്തും കോണ്‍ഗ്രസിന്റെ സുധാകരൻ മുന്നേറി. കണ്ണൂരിലും വടകരയിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാർത്ഥികള്‍ ലീഡ് നേടാതെ എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിരാശ പടർത്തി കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ച കണ്ണൂരും വടകരയും വ്യക്തമായ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ വിജയത്തിലേക്ക് കുതിച്ചു. […]

ചിരി മായാത്ത മുഖം ബാക്കി വെക്കണം എന്നാ​ഗ്രഹിക്കുന്നവരുടെ നാടാണ്, മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്, ചേർത്തു പിടിച്ച്‌ യാത്രയാക്കുകയാണ്…, രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട്, കെ കെ ശൈലജയ്ക്ക് കുറിപ്പുമായി കെകെ രമ

കണ്ണൂർ: ലോക്സഭ തെരെഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ വെച്ചിരുന്ന സ്ഥാനാർഥിയായിരുന്നു കെകെ ശൈലജ. എന്നാൽ, തെരെഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കെകെ ശൈലജയെ പിൻതള്ളി യുഡിഎഫ് പിടിച്ചെടുത്തിരിക്കുകയാണ് ഷാഫി പറമ്പില്‍. ഇതോടെ കെകെ ശൈലജയോടുള്ള കെകെ രമയുടെ വാക്കുകളാണ് ചർച്ചയാകുന്നത്. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. ചിരി മായാത്ത മുഖം ബാക്കി വെക്കണം എന്ന് ആ​ഗ്രഹിക്കുന്നവരുടെ നാട്, എന്നാണ് രമ പറയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കെ കെ രമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കെ കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- ചിരി മായാതെ മടങ്ങൂ […]

കേരളത്തിൽ വൻ മുന്നേറ്റം നടത്തിയെങ്കിലും തലവേദന വിട്ടൊഴിയാതെ കോൺ​ഗ്രസ്, വടകര ഉപേക്ഷിച്ചെത്തിയ മുരളീധരൻ തൃശൂരിൽ തോറ്റതെങ്ങനെ? രൂക്ഷ വിമർശനവുമായി കെ മുരളീധരൻ, സഹോദരി പറഞ്ഞത് ശരിയായി, മറുപടി നൽകാൻ കഷ്ടപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ

തൃശൂർ: തെരെഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയ കോൺ​ഗ്രസിന് തലവേദന വിട്ടൊഴിയുന്നില്ല. തൃശൂരിലെ അപ്രതീക്ഷിത തോൽവി മാത്രമല്ല വോട്ട് വളരെ കുറഞ്ഞതും കോണ്‍ഗ്രസിന് തിരിച്ചടിയായി. കോണ്‍ഗ്രസിലെ പ്രധാന നേതാവ് സിറ്റിങ് സീറ്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. ഇത് വലിയ ചർയാകാനാണ് സാധ്യത. തെരെഞ്ഞെടുപ്പിന് പിന്നാലെ പ്രചരണത്തിൽ ഉണ്ടായ വീഴ്ച്ചകൾ പാര്‍ട്ടി വേദിയില്‍ മുരളീധരൻ ഉന്നയിച്ചിരുന്നു. സുരക്ഷിതമായ വടകരയില്‍ നിന്നും തൃശൂരില്‍ മുരളീധരനെ എത്തിച്ചത് ശക്തമായ മത്സരം എന്ന സന്ദേശം നല്‍കാനായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കടുത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ടി […]

കരുണാകരനെ കൈവിട്ട തൃശൂർ മക്കളേയും കൈവിട്ടു, ചേട്ടൻ മൂന്നാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെടുമ്പോൾ ചിരിക്കുന്നത് അനിയത്തി, അച്ഛന്റെ തട്ടകം കോൺ​ഗ്രസിനെ തള്ളി, വടകരയിൽ ഷാഫി ജയിക്കുമ്പോൾ മുരളീധരൻ തോൽവിയെ നേരിടുന്നത് എങ്ങനെ?

തൃശൂർ: കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മാളയുടെ പ്രിയങ്കരനായിരുന്ന വ്യക്തിയായിരുന്ന കെ കരുണാകരൻ. ജനങ്ങൾക്ക് എന്നും പ്രിയങ്കരനായിരുന്ന ലീഡർ. തൃശൂരിലെ കരുത്തിലാണ് കണ്ണൂരിലെ ചിറയ്ക്കലില്‍ നിന്നുള്ള കണ്ണോത്ത് കരുണാകരൻ കേരളത്തിന്റെ ലീഡറായത് . ചിത്രകല പഠിക്കാൻ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ കരുണാകരൻ ലോക്‌സഭാ അങ്കത്തിന് തൃശൂരിലെത്തി. എന്നാൽ, വിവി രാഘവൻ എന്ന സിപിഐക്കാരന്റെ ജനകീയ സ്ഥാനം കരുണാകരന് മുകളിലായി. ഇതോടെ കരുണാകരൻ തോൽവി അറിയേണ്ടിവന്നു. 1996ലെ തോൽവിയ്ക്ക് ശേഷം മുകുന്ദപുരം എന്ന പഴയ ലോക്‌സഭാ മണ്ഡലത്തില്‍ കരുണാകരന്റെ മകള്‍ പത്മജ […]

നവീൻ പട്‌നായിക് വീണു, അനാരോ​ഗ്യം ചർച്ച ചെയ്തത് വോട്ടാക്കി മാറ്റി ബിജെപി, പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരത്തിന്റെ താക്കോല്‍ കാണാതായതും ദാരിദ്ര്യനിർമ്മാർജ്ജനത്തില്‍ ഒഡീഷ പിന്നോട്ടാണെന്നുമുള്ള വാദങ്ങൾ ഭരണവിരുദ്ധ വികരമായി, കേവല ഭുരിപക്ഷത്തിൽ ബിജെപിയ്ക്ക് ജയം

ഭുവനേശ്വർ: ഒഡീഷാ നിയമസഭ തിരഞ്ഞെടുപ്പില്‍ നവീൻ പട്‌നായിക്കിനെ തകർത്ത് ബിജെപി വൻ ഭൂരിപക്ഷം നേടി. 147 സീറ്റില്‍ ബിജെപിക്ക് 75 സീറ്റില്‍ നേട്ടം കൊയ്തു. മുഖ്യമന്ത്രിയായ നവീൻ പട്നായിക്കിന്റെ ആരോ​ഗ്യസ്ഥിതി മോശമായതാണ് ബിജെഡിയെ പിന്നിലേയ്ക്ക് വലിച്ചത്. നിലവിൽ ഭരണകക്ഷിയായ ബിജെഡിക്ക് 57 സീറ്റ് മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് 12 സീറ്റ് നേടി. സിപിഎമ്മിനും ഒഡീഷയില്‍ ഒരു സീറ്റില്‍ മുൻതൂക്കം നേടാനായി. സ്വതന്ത്രരായി മത്സരിച്ച രണ്ടുപേരും വിജയിച്ചു. നവീൻ പട്നായിക്കിന്റെ അനാരോഗ്യം മുതലെടുത്ത് ബിജെപി സംസ്ഥാനത്ത് ശക്തമായ മത്സരം കാഴ്ചവെച്ചതോടെ ബിജെഡി പിന്നിലേയ്ക്ക് പോവുകയായിരുന്നു. മോദി […]

കണ്ണൂരിൽ ഇടതു കോട്ട തകർത്ത് കെ സുധാകരൻ, മുഖ്യമന്ത്രിയുടേയും എം വി ​ഗോവിന്ദന്റേയും മണ്ഡലങ്ങളിൽ വൻ വിജയം നേടി, കെ കെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലവും കൈപിടിയിലാക്കി

കണ്ണൂര്‍: കണ്ണൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഇടതുകോട്ടകളിൽ വിള്ളൽ. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെ കെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ വൻ ഭൂരിപക്ഷം നേടി. ധര്‍മ്മടത്ത് മാത്രം ആദ്യ രണ്ട് റൗണ്ട് എണ്ണിയപ്പോൾ 2205 വോട്ട് ഭൂരിപക്ഷം ലഭിച്ചു. ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ലീഡ് കെ സുധാകരനാണ്. ആദ്യ മൂന്ന് റൗണ്ടിൽ സുധാകരൻ ലീഡ് 26,729 ലേക്ക് ഉയര്‍ത്തി. തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നാണ് കെ സുധാകരൻ […]

പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി ; കോൺഗ്രസ് മുന്നേറ്റം, അകാലിദളിനും എഎപിക്കും ക്ഷീണം

സ്വന്തം ലേഖകൻ ദില്ലി : കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിക്ക് ഒറ്റ സീറ്റിലും ലീഡില്ല. നിലവിൽ 13 സീറ്റുകളിൽ 7 ഇടത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുകയാണ്. ആംആദ്മി പാർട്ടി മൂന്ന് സീറ്റുകളിലും, അകാലിദൾ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. മറ്റ് രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. കർഷക സമരം നടക്കുന്ന പട്യാലയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമതാണ്. അമരീന്ദർ സിം​ഗിന്റെ ഭാര്യയും സിറ്റിംഗ് എംപിയുമായ പ്രണീത് കൗർ മൂന്നാം സ്ഥാനത്താണ്. കോൺ​ഗ്രസ് […]

മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശത്തിനും വേണ്ടി തൂലിക ചലിപ്പിച്ച നിര്‍ഭയ പോരാളി ; പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ – സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ബിആര്‍പി ഭാസ്‌കറിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചിച്ചു. കേരളം ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയ വിലപ്പെട്ട പ്രതിഭകളില്‍ ഒരാളായിരുന്നു ബിആര്‍പി ഭാസ്‌കര്‍. മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശത്തിനും വേണ്ടി തൂലിക ചലിപ്പിച്ച നിര്‍ഭയ പോരാളിയായിരുന്നു അദ്ദേഹം. കശ്മീര്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തിനെതിരേ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമം വരെയുണ്ടായി. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളിലെ 70 വര്‍ഷത്തെ […]

സുരേഷ് ​ഗോപിയെ തൃശൂർ ഹൃദയംകൊണ്ട് സ്വീകരിച്ചു, തൃശൂർ ഇങ്ങെടുക്കുവാ എന്ന് പറഞ്ഞത് പരിഹാസമാക്കി മാറ്റിയവർക്ക് കൊടുത്ത തിരിച്ചടി, വർഷങ്ങളുടെ പ്രയത്നം ഫലം കണ്ടു, മോദിയുടെ വാത്സല്യപുത്രന് ചരിത്ര വിജയം

തിരുവനന്തപുരം: കരുത്തനായ പോരാളി എന്നാണ് ഇപ്പോൾ സുരേഷ് ​ഗോപിയെ വിശേഷിപ്പിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തനഫലമായി അങ്ങനെ തൃശ്ശൂർ എടുത്തു. ചരിത്രം കുറിച്ചുകൊണ്ടാണ് സുരേഷ് ​ഗോപി കേരളത്തിൽ നിന്നും പാർലമെന്റിൽ അക്കൗണ്ട് തുറക്കാൻ പോകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി ലീഡ് ചെയ്തുകൊണ്ടേയിരുന്നു. ഇത്തവണ സുരേഷ്​ഗോപിയെ തൃശൂർ ഹൃദയംകൊണ്ട് സ്വീകരിച്ചു. അരലക്ഷത്തിന് മുകളിൽ ലീഡാണ് സുരേഷ് ​ഗോപി സ്വന്തമാക്കിയത്. തൃശൂരില്‍ 20000 വോട്ടിന്റെ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തിയത്. എന്നാൽ ഈ കണക്കുകളൊക്ക നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമസഭയില്‍ ഒ രാജഗോപാല്‍ […]

‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’; സുരേഷ് ഗോപി, വന്‍ ലീഡുമായി മുന്നില്‍ത്തന്നെ; കെ മുരളീധരന്‍ മൂന്നാം സ്ഥാനത്ത് ; ലീഡ് നില 43326 കടന്നു

സ്വന്തം ലേഖകൻ കൊച്ചി: ‘തൃശൂർ ഞാനിങ്ങേടുക്കുവാ.. എനിക്കതു വേണം’, ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ആവശ്യം തൃശൂരിലെ ജനം അംഗീകരിച്ച മട്ടാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ സുരേഷ് ഗോപി വിജയത്തിലേക്ക് അടുക്കുകയാണ്. സുരേഷ് ഗോപിയുടെ ലീഡ് നില 43326 കടന്നു. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. നാല് റൗണ്ടിലും സുരേഷ് ഗോപി മുന്നിലായിരുന്നു. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറായിരുന്നു. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായത് യുഡിഎഫിന് ക്ഷീണമായി. പ്രധാനമന്ത്രി […]