play-sharp-fill

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പരിശോധിക്കാൻ അഞ്ച് ദിവസത്തെ നേതൃയോഗം വിളിച്ച്‌ സിപിഎം; മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും പരിഗണനയിൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ അഞ്ചുദിവസത്തെ നേതൃയോഗം വിളിച്ച്‌ സിപിഎം. മറ്റെന്നാള്‍ ചേരുന്ന സെക്രട്ടറിയേറ്റില്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച്‌ പ്രാഥമിക വിലയിരുത്തല്‍ നടക്കും. ജൂണ്‍ 16, 17 തീയതികളിലായി സംസ്ഥാന സെക്രട്ടറിയേറ്റ്, 18, 19, 20 തീയതികളിലായി സംസ്ഥാന സമിതി യോഗം എന്നിങ്ങനെയാണ് ചേരുന്നത്. ആലത്തൂരില്‍ നിന്ന് ജയിച്ച്‌ മന്ത്രി കെ രാധാകൃഷ്‌ണൻ ലോക്‌സഭയില്‍ എത്തുന്നതോടെ മന്ത്രിസഭാ പുനഃസംഘടന ചർച്ചകളും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. എംപിയായി തിരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനം ഇറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം. ഇക്കാര്യം മറ്റെന്നാള്‍ ചേരുന്ന […]

തോല്‍ക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിച്ച് ശോഭ സുരേന്ദ്രൻ; ആലപ്പുഴയിലെ സിപിഎം ‘കനല്‍ത്തിരി’ കെടുത്തിയത് ശോഭ തന്നെ; താമര ചിഹ്നത്തിൽ നേടിയത് 28.03 ശതമാനം വോട്ട്; വ്യത്യാസം 11.13 ശതമാനം വോട്ടും; ഒടുവിൽ ശോഭയ്ക്ക് ‘താക്കോല്‍ സ്ഥാനം’ കിട്ടുമോ?

ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ബിജെപി മുൻനിരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന നേതാവാണ് ശോഭാ സുരേന്ദ്രൻ. ഇത്തവണയും സംഭവിച്ചത് അങ്ങനെയാണ്. ആറ്റിങ്ങലിലോ പാലക്കാടോ മത്സരിക്കാനായിരുന്നു ശോഭയ്ക്ക് താല്‍പ്പര്യം. കോഴിക്കോടിന്റെ സംഘടനാ ചുമതല നല്‍കിയത് ആ മണ്ഡലത്തില്‍ മത്സരിക്കാനായിരിക്കുമെന്ന് പ്രതീക്ഷിച്ച്‌ പ്രവർത്തിക്കുകയും ചെയ്തു. എന്നാല്‍ പാർട്ടി ശോഭയെ നിയോഗിച്ചത് ആലപ്പുഴയിലേക്കാണ്. തോല്‍ക്കുമ്പോഴും താനൊരു ജെയന്റ് കില്ലറാണെന്ന് വീണ്ടും തെളിയിക്കുകയണ് ശോഭ. ബിജെപി സംസ്ഥാന നേതൃത്വത്തെ പോലും ഞെട്ടിച്ച്‌ ആലപ്പുഴയില്‍ ശോഭ നേടിയത് പോള്‍ ചെയ്തതിന്റെ 28.3 ശതമാനം വോട്ടായിരുന്നു. ഈ മുന്നേറ്റമാണ് സിപിഎം പ്രതീക്ഷകളെ തകർത്തത്. ബിജെപിക്ക് […]

പോളിംഗിലെ ഇടിവ്; തുണയ്ക്കാത്ത കേരള കോണ്‍ഗ്രസ് കൂട്ടുക്കെട്ട്; ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചടുക്കി ഡീന്‍ കുര്യാക്കോസിൻ്റെ തകര്‍പ്പന്‍ ഭൂരിപക്ഷം; ഇടുക്കിയില്‍ ഇടതിന് പാളിയതെങ്ങനെ..!

ഇടുക്കി: പോളിംഗ് ശതമാനത്തിലെ ഇടിവിലും കേരള കോണ്‍ഗ്രസ് (എം)ന്റെ കൂട്ടുക്കെട്ട് തുണയ്ക്കാത്തതും ഇടുക്കി തിരിച്ചു പിടിക്കാമെന്ന ഇടതുമോഹം പൊളിച്ചു. ഡീന്‍ കുര്യാക്കോസ് നേടിയ 1,33,727 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷം ഇടതു പാളയത്തില്‍ അമ്പരപ്പ് മാത്രമല്ല ഞെട്ടലുമുണ്ടാക്കി. ഇടതുകോട്ടയായ ഉടുമ്പഞ്ചോല അടക്കം ഏഴ് മണ്ഡലങ്ങളിലും അക്ഷരാര്‍ത്ഥത്തില്‍ ഉണ്ടായത് യു ഡി എഫ് തേരോട്ടമായിരുന്നു. സി പി എമ്മിലെ ജോയ്‌സ് ജോര്‍ജുമായി മൂന്നാമങ്കത്തിനിറങ്ങിയ ഡീന്‍ കുര്യാക്കോസിന് ഇത് തുടര്‍ച്ചയായ രണ്ടാം ജയമാണ്. 2019ല്‍ 171053 വോട്ടായിരുന്നു ഡീനിന്റെ ഭൂരിപക്ഷം. ഡീന്‍ കുര്യാക്കോസിന് 4,32,372 വോട്ടും ജോയ്സ് ജോര്‍ജിന് […]

തീരാവ്യാധിയുമായി ആശുപത്രികൾ കയറിയിറങ്ങിയത് ആറ് വർഷം; ഒടുവിൽ രക്ഷയായി കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം ഡോക്ടർമാർ; 55കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 13 കിലോഗ്രാം ഭാരമുള്ള മുഴ

കോട്ടയം: ആറുവർഷമായി തീരാവ്യാധിയുമായി ആശുപത്രികൾ കയറി ഇറങ്ങിയ 55 കാരിക്ക് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളി വിഭാഗം ഡോക്ടർമാർ രക്ഷയായി. വയറു വീർത്തുവരുന്ന ബുദ്ധിമുട്ടുമായി ആശുപത്രിയിൽ എത്തിയ രോഗിയുടെ അണ്ഡാശയത്തിൽ നിന്ന് 13 കിലോഗ്രാം ഭാരമുള്ള മുഴയാണ് ഓപ്പറേഷനിലൂടെ നീക്കം ചെയ്തത്. അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് രോഗിക്ക് വേണ്ടിവന്നത്. മണിക്കുറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. പല ആശുപത്രികളും കയ്യൊഴിഞ്ഞ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ആശുപത്രിയുടെ യശ്ശസ് ഉയർത്തി. ഡോ: ബ്ലസി ബിനു സാം , ഡോ: ലിന , […]

എം.പി’ ബോര്‍ഡ് വീഴുന്നത് ഇഷ്ട വാഹനത്തില്‍; വെല്‍ഫയര്‍ മെഴ്സിഡീസ് ബെന്‍സ് V-ക്ലാസുമായി മത്സരിക്കുന്ന വാഹനം സുരേഷ് ഗോപി സ്വന്തമാക്കിയത് 2020-ല്‍…..!

തൃശൂർ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി താമര വിരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപിയുടെ എംപി എന്ന പദവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം കൂടിയായ സുരേഷ് ഗോപി. എല്ലാ കണ്ണുകളും തൃശ്ശൂരിലേക്ക് നീളുകയാണ്. എംപി ആകുമ്പോള്‍ സുരേഷ് ഗോപി ഉപയോഗിക്കാന്‍ ഇരിക്കുന്ന വാഹനം ഏതായിരിക്കും എന്ന് ചര്‍ച്ചയും മറുവശത്ത് ആരംഭിച്ചു. നേരത്തെ രാജ്യസഭാ അംഗമായിരിക്കുമ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്ത വാഹനം ഏതെന്ന് അറിയാമോ ? സുരേഷ് ഗോപിക്ക് ഏറെ പ്രിയപ്പെട്ട ടൊയോട്ട വെല്‍ഫയര്‍ ആ വാഹനം. 2020 ലാണ് ഈ […]

സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വര്‍ണാഭരണം കവര്‍ന്ന സംഭവം; ദമ്പതികള്‍ പിടിയില്‍

ഹരിപ്പാട്: സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവർന്ന ദമ്പതികള്‍ പിടിയില്‍. കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡില്‍ ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയുടെ ആഭരണങ്ങളാണ് കവർന്നത്. പെണ്‍കുട്ടി ഹരിപ്പാട് തുണിക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറ്റാർക്കും സംശയം തോന്നാത്ത രീതിയില്‍ പ്രതികള്‍ യുവതിയെ പിന്തുടർന്ന് വന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ വാഹനം […]

11 നി‌യമസഭാ മണ്ഡലങ്ങളില്‍ ബിജെപി ഒന്നാമത്; ഒൻപതിടത്ത് രണ്ടാം സ്ഥാനം; കേരളത്തില്‍ മൂന്നാം ശക്തിയാകുന്ന ബിജെപി; തിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. തൃശൂര്‍ വിജയത്തിനപ്പുറം വരും തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനാകും വിധം നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടതു വലതു മുന്നണികളില്‍ കേന്ദ്രീകരിച്ച കേരള രാഷ്ട്രീയത്തില്‍ മൂന്നാം ബദലായി ബിജെപിയുടെ കുതിപ്പെന്നാണ് കണക്കുകള്‍ പറയുന്നത്. 2024 ലെ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലും പുതിയ ധ്രൂവീകരണത്തിന് വഴി തുറക്കുകയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. താമര ചിഹ്നത്തില്‍ ഇതാദ്യമായി […]

യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച്‌ കോട്ടയം; ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി ചാഴികാടൻ; ഇടത് വോട്ടുകള്‍ തുഷാർ പെട്ടിയിലാക്കിയത് തിരിച്ചടിയായി; വാടിക്കരിഞ്ഞ് രണ്ടില; ഇനിയെന്ത്…?

കോട്ടയം: യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച്‌ തുടർച്ചയായ നാലാം തവണയും കോട്ടയം. 87,266 വോട്ടിന്റെ ആധികാരിക ജയമാണ് ഫ്രാൻസിസ് ജോർജ് നേടിയത്. കഴിഞ്ഞ തവണ 1.06 ലക്ഷം വോട്ടിന് ജയിച്ച തോമസ് ചാഴികാടൻ ഇക്കുറി ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി. വോട്ടിംഗ് ശതമാനം ഉയർത്താനായത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് ആശ്വാസമായി. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കം ഒഴികെ ആറിടത്തും ഫ്രാൻസിസ് ജോർജ് ലീഡ് നേടി. എല്‍.ഡി.എഫ് ജനപ്രതിനിധികളുള്ള വൈക്കത്തും ഏറ്റുമാനൂരും ചാഴികാടന് പ്രതീക്ഷിച്ച ലീഡ് നേടാനുമായില്ല. ഇരുമണ്ഡലങ്ങളിലേയും ഇടത് വോട്ടുകള്‍ തുഷാർ പെട്ടിയിലാക്കിയത് […]

രാജ്യം ഇനി ആര് ഭരിക്കും…? സഖ്യ കക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി; ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ഒരുക്കം; എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിൽ ഇന്ത്യാ സഖ്യവും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

ഡൽഹി: സഖ്യകക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തുടരാൻ നീക്കം നടത്തുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബിജെപി തയ്യാറാകും. സര്‍ക്കാര്‍ രൂപീകരണവുമായി ബിജെപി മുന്നോട്ടുപോകുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യം. ഭാവി നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഇന്ത്യ സഖ്യവും ഇന്ന് യോഗം ചേരും. വൈകിട്ട് ആറിന് മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയിലാണ് നിര്‍ണായക യോഗം. എന്‍ഡിഎയുടെ ഭാഗമായ […]

തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല…! പണപ്പെട്ടി ടാസ്ക്കില്‍ ബിഗ് ബോസ് വെച്ച അഞ്ച് ലക്ഷം സ്വീകരിച്ച്‌ സായി പുറത്തേക്ക്; കാണിച്ചത് എടുത്തുചാട്ടമെന്ന് കമൻ്റുകൾ

മുംബൈ: ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ഗ്രാന്റ് ഫിനാലയ്ക്കുള്ളത്. ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. ടോപ്പ് ഫൈവില്‍ ആരൊക്കെ ഉണ്ടാകുമെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇതിനിടയില്‍ അപ്രതീക്ഷിതമായ കാര്യമാണ് നടന്നത്. പണപ്പെട്ടി ടാസ്ക്കില്‍ ബിഗ് ബോസ് വെച്ച അഞ്ച് ലക്ഷം സ്വീകരിച്ച്‌ സായി പുറത്തേക്ക് പോയിരിക്കുകയാണ്. പെട്ടി വെച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സായി അത് എടുക്കുകയായിരുന്നു. അഭിഷേകും ഋഷിയുമൊക്കെ ആകെ അമ്പരന്നുപോയി. അടുത്ത തുക എത്രയാണെന്ന് നോക്കാൻ പോലും സായ് കാത്തിരുന്നില്ല. […]