play-sharp-fill
സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വര്‍ണാഭരണം കവര്‍ന്ന സംഭവം;  ദമ്പതികള്‍ പിടിയില്‍

സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വര്‍ണാഭരണം കവര്‍ന്ന സംഭവം; ദമ്പതികള്‍ പിടിയില്‍

ഹരിപ്പാട്: സ്കൂട്ടറില്‍ സഞ്ചരിച്ച പെണ്‍കുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവർന്ന ദമ്പതികള്‍ പിടിയില്‍.

കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡില്‍ ആയിരുന്നു സംഭവം.

സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയുടെ ആഭരണങ്ങളാണ് കവർന്നത്. പെണ്‍കുട്ടി ഹരിപ്പാട് തുണിക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനില്‍ എത്തിയപ്പോള്‍ മറ്റാർക്കും സംശയം തോന്നാത്ത രീതിയില്‍ പ്രതികള്‍ യുവതിയെ പിന്തുടർന്ന് വന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച്‌ വാഹനം ഇടിച്ചിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിക്കാൻ എന്ന വ്യാജേനെ പ്രതികള്‍ യുവതിയെ പിടിച്ച്‌ എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. യുവതി റെയിൻകോട്ട് ഇട്ടിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു.

സംശയം തോന്നിയ യുവതി പിന്മാറാൻ ശ്രമിക്കവേ, തള്ളിയിട്ട ശേഷം പാദസരം പൊട്ടിച്ചെടുക്കുകയും പെണ്‍കുട്ടി ഓടാൻ ശ്രമിച്ചപ്പോള്‍ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ചെളിയില്‍ വലിച്ചെറിഞ്ഞു. അവശയായ പെണ്‍കുട്ടി വീട്ടിലെത്തി. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

പൊലീസ് നടത്തിയ പരിശോധനയില്‍ സ്വർണാഭരണത്തിന്റെ കുറച്ച്‌ ഭാഗങ്ങള്‍ സംഭവം നടന്ന പ്രദേശത്ത് രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടെത്തി. പുരുഷ വേഷത്തില്‍ വന്ന് വാഹനത്തിന് പുറകിലിരുന്ന സ്ത്രീ കൃത്യം നടത്തിയതിനുശേഷം കിലോമീറ്ററുകള്‍ സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്ത് എത്തി സ്ത്രീവേഷം ധരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.