play-sharp-fill

മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ എല്ലാമെല്ലാമാണ്: എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നിൽക്കും :  മുരളീധരൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും കെ സുധാകരൻ

  തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ പൊട്ടിത്തെറിച്ച സ്ഥാനാർഥി കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കെ.പി.സി.സി തുടങ്ങി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നേതൃത്വത്തിൽ മുരളീധരനുമായി കൂടിക്കാഴ്ച നടത്തും. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാൻ തയാറാണെന്ന് കെ.പി.സി.സി അറിയിച്ചതായി കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും താനടക്കം മുതിർന്ന നേതാക്കൾ മുരളീധരനെ കാണുമെന്നും സുധാകരൻ വ്യക്തമാക്കി. കെ. മുരളീധരൻ കോൺഗ്രസ് പാർട്ടിയുടെ എല്ലാമെല്ലാമാണ്. എല്ലാവരും ഒറ്റക്കെട്ടായി മുരളിക്കൊപ്പം നിൽക്കും. എന്തുവിലകൊടുത്തും മുരളീധരനെ പാർട്ടിയിൽ സജീവമായി നിലനിർത്തും. ഏറെ ബഹുമാനത്തോടെ കാണുന്ന […]

ആറടി നീളമുള്ള ശൂലം കവിളിൽ തറച്ച് വഴിപാട്, ഇത് സുരേഷേട്ടന് വേണ്ടിയെന്ന് സന്തോഷ്

തൃശൂർ: ലോകസഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയ്ക്കായി അക്കൗണ്ട് തുറന്ന സുരേഷ് ​ഗോപിയ്ക്കായി അമ്പലത്തിൽ വഴിപാട്. ആറടി നീളമുള്ള ശൂലം കവിളിൽ തറച്ചാണ് വഴിപാട് നടത്തിയത്. ചിയ്യാരം സ്വദേശി സന്തോഷാണ് ആറടി നീളം വരുന്ന ശൂലം കവിളിൽ തറച്ചത്. സ്വരാജ് റൗണ്ടിൽ മണികണ്ഠൻ ആലിനടുത്ത് മുരുകന്റെ ക്ഷേത്രത്തിലാണ് വഴിപാട് നടത്തിയത്. 74,686 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് സുരേഷ് ഗോപി തൃശൂരിൽ വിജയിച്ചത്. എൽഡിഎഫിന്‍റെ വി എസ് സുനിൽ കുമാറിനെയും യുഡിഎഫിന്‍റെ കെ മുരളീധരനെയും തോൽപ്പിച്ചാണ് ബിജെപി പാർലമെന്‍റിലേക്ക് അക്കൗണ്ട് തുറന്നത്. മന്ത്രിയാകുമോയെന്ന ചോദ്യത്തിന് അങ്ങനെ ചോദിക്കരുതെന്നും മന്ത്രിയാക്കുമോയെന്ന് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (05 /06/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (05 /06/2024) 1st Prize-Rs :1,00,00,000/- FF 472138 (THIRUVANANTHAPURAM) Cons Prize-Rs :8,000/- FA 472138 FB 472138 FC 472138 FD 472138 FE 472138 FG 472138 FH 472138 FJ 472138 FK 472138 FL 472138 FM 472138   2nd Prize-Rs :10,00,000/- FF 601325 (MALAPPURAM)   3rd Prize-Rs :5,000/- 1674 2305 3097 3518 4236 4551 […]

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം: ഫ്രാൻസിസ് ജോർജ്: റബർ വിലയിടിവ്, നെൽകൃഷിയുടെ പ്രശ്നങ്ങൾ , കോട്ടയം റെയിൽവേ സ്റ്റേഷൻ വികസനം പാർലമെന്റിൽ ഉന്നയിക്കും.

  സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിൻറെ സുരക്ഷയ്ക്ക് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് നിയുക്ത എംപി ഫ്രാൻസിസ് ജോർജ്. ഇതിനായി പാർലമെൻ്റിൽ സമ്മർദ്ദം ചെലുത്തും. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ വാർത്താ ലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷയും തമിഴ്നാട് ജലവും എന്നതാണ് നമ്മൾ എന്നും മുന്നോട്ടുവയ്ക്കുന്ന അഭിപ്രായം. അതുകൊണ്ടുതന്നെ അണക്കെട്ട് പണിയുന്നതിന് തമിഴ്നാട് എതിർക്കുന്നതിൽ അർത്ഥമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാം കേരളത്തിന് ഭീഷണി തന്നെയാണ്. ഇക്കാര്യത്തിൽ കേരളത്തിൻറെ ആശങ്ക കൂടികണക്കിലെടുക്കണം. കാലഹരണപ്പെട്ട അണക്കെട്ട് ഇടയ്ക്കിടയ്ക്ക് ബലപ്പെടുത്തിയാൽ […]

നിയമങ്ങളെയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സർക്കാർ നടത്താൻ പോകുന്ന പിൻവാതിൽ അധ്യാപക നിയമനങ്ങൾക്കെതിരെ കോട്ടയത്ത് പ്രതിഷേധ ധർണ

കോട്ടയം: കേന്ദ്ര നിയമത്തെയും, എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളെയും നോക്കുകുത്തിയാക്കി സംവരണ മാനദണ്ഡങ്ങളെ അട്ടിമറിച്ച് കേരള സർക്കാർ നടത്താൻ പോകുന്ന പിൻവാതിൽ അധ്യാപക നിയമനങ്ങൾക്കെതിരെ ഓൾ കേരള വർണ്ണവസൊസൈറ്റിയുടെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി യൂണിയനുകളുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സമരം സംഘടിപ്പിക്കപ്പെട്ടു. താൽക്കാലിക അധ്യാപക നിയമനങ്ങൾ നിയമാനുസൃതമായി സംവരണം പാലിച്ച് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തുക, ആറായിരത്തോളം സ്ഥിര അധ്യാപക നിയമനങ്ങൾ ഉടൻ നികത്തുക, അടിയന്തര ജാതി സെൻസസ് നടത്തി വിഭവങ്ങളുടെയും അവസരങ്ങളുടെയും പങ്കാളിത്തം പട്ടികജാതി ജനവിഭാഗത്തിന് ഉറപ്പുവരുത്തുക തുടങ്ങിയ […]

ടി.എന്‍ പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല; തൃശൂരില്‍ ടി.എന്‍ പ്രതാപനും ഡി.സി.സി പ്രസിഡന്റിനുമെതിരെ പോസ്റ്റര്‍

  തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരില്‍ ടി എന്‍ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റര്‍. പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജി വെക്കണമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. തൃശൂര്‍ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റര്‍ പതിച്ചത്. മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയും തര്‍ക്കവുമാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമാരോപിച്ച് […]

ഈരാറ്റുപേട്ടയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം :  ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലയ്ക്ക് സമീപം അപകടത്തില്‍ ബൈക്ക് യാത്രികൻ മരിച്ചു. പാക്കപ്പുള്ളി വളവിലാണ് അപകടമുണ്ടായത്. ബസും ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് ബസിന്റെ മുൻചക്രങ്ങള്‍ക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ബൈക്ക് യാത്രികനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രതീക്ഷിച്ച വിജയം നേടാനായില്ല : ജനവിധി ആഴത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും: മുഖ്യമന്ത്രി

  തിരുവനന്തപുരം:ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്‍റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്‍റേയും  പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം  വ്യക്തമാക്കുന്നത്. വർഗീയതയും വിഭാഗീയതയും ഉയർത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യൻ ജനത തകർത്തത്. കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ  സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും […]

രാജ്യസഭാ സീറ്റ് വിട്ടുതരില്ല; അവകാശവാദം ശക്തമാക്കി സിപിഐ: കേരളാ കോൺഗ്രസിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷസ്ഥാനം ഉൾപ്പെടെ നൽകുന്നതിൽ എതിർപ്പില്ലെന്നാണ് സി.പി.ഐ നിലപാട്.

  തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയം ഏറ്റുവാങ്ങിയതോടെ രാജ്യസഭാ സീറ്റിൽ വീട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാട് ശക്തമാക്കി സി.പി.ഐ. രാജ്യസഭാ സീറ്റ് സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് പാർട്ടി സി.പി.എം നേത്വത്വത്തെ അറിയിച്ചു. കേരള കോൺഗ്രസിന് വേണമെങ്കിൽ മറ്റ് പദവികൾ നൽകുന്നതിൽ വിരോധമില്ലെന്നും സി.പി.ഐ അറിയിച്ചു. ജൂലൈ ഒന്നിനാണ് മൂന്ന് രാജ്യസഭാ സീറ്റിൽ ഒഴിവ് വരുന്നത്. സി.പി.ഐയുടെ ബിനോയ് വിശ്വം, സി.പി.എമ്മിന്റെ എളമരം കരീം, കേരള കോൺഗ്രസ് (എം) ന്റെ ജോസ് കെ. മാണിയുമാണ് കാലാവധി പൂർത്തിയാക്കി രാജ്യസഭാ സീറ്റ് ഒഴിയുന്നത്. […]

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു

കണ്ണൂർ : മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച്‌ മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്ബായി സ്വദേശികളായ അബ്ദുള്‍ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.