play-sharp-fill

ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു ; എരുമേലി സ്വദേശിയായ യുവാവ് മുണ്ടക്കയം പോലീസിന്റെ പിടിയിൽ

മുണ്ടക്കയം: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുതുപ്പറമ്പിൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന സുജിൻ ബാബു (42) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചതിനുശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രീദീപ് ചന്ദ്രൻ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ മാരായ ജോഷി […]

ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനങ്ങളുടെ ബാറ്ററി മോഷണം : അന്യ സംസ്ഥാന സ്വദേശികളായ മൂന്നുപേരെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം : ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനത്തിന്റെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ റാഷിദ് മൊണ്ടൽ (33), ടോട്ടൻ ഷെയ്ഖ് (32), കർണാടക സ്വദേശിയായ ഹസൻ (53) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടുകൂടി പുത്തനങ്ങാടി കുരിശുപള്ളിക്ക് സമീപം കൺസ്യൂമർഫെഡിന്റെ കീഴിലുള്ള ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ത്രിവേണി മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനങ്ങളുടെ ബാറ്ററിയും, ഇൻവേർട്ടർ ബാറ്ററിയും ഉൾപ്പെടെ മൂന്ന് ബാറ്ററികൾ മോഷ്ടിച്ച് […]

തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ സ്വീകരണവും റോഡ് ഷോയും: തലപ്പാവും താമരയും നൽകി ആദരിച്ച് ബിജെപി പ്രവർത്തകർ

  തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തു നിന്ന് തൃശ്ശൂർ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകർ തലപ്പാവും കാവി ഷാളും താമരപ്പൂവും നൽകി സ്വീകരിച്ചു.   സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടർന്ന് കളക്‌ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടർ കൃഷ്ണതേജ ഐ.എ.എസിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. അതിന് ശേഷം തൃശ്ശൂർ നഗരത്തിൽ റോഡ് ഷോ നടത്തി.   മണികണ്ഠനാലിൽ തേങ്ങയുടച്ച് ആരതി […]

ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിന് കിട്ടിയ കനത്ത തിരിച്ചടി ; രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സി.പി.എം- ബി.ജെ.പി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത് ; സര്‍ക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചു : വി.ഡി. സതീശന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്നതില്‍ യു.ഡി.എഫ് വിജയിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.കേരളത്തില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്റെ കാരണങ്ങളേക്കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ വരാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയാറല്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും വ്യാജപ്രചരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ബി.ജെ.പിക്കൊപ്പം കോണ്‍ഗ്രസ് മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിന് […]

ലോക്സഭാ സീറ്റില്‍ മന്ത്രി കെ രാധാകൃഷ്ണൻ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി ; ക്ലീൻ ഇമേജുള്ള കേളുവിനും ശാന്തകുമാരിക്കും അനുകൂലമായി ചർച്ചകള്‍ സജീവം ; ഇവരെ കൂടാതെ സച്ചിൻ ദേവും, ശ്രീനിജനും പരിഗണാനാ ലിസ്റ്റിൽ മുൻപന്തിയിൽ

കോട്ടയം : ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും മന്ത്രി കെ രാധാകൃഷ്ണൻ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന ഉറപ്പായി. ഇതോടെ സിപിഎമ്മില്‍ പകരം മന്ത്രിയെ കുറിച്ചുള്ള ചർച്ച സജീവമാണ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണൻ ഇനി ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കും. പിവി ശ്രീനിജൻ, സച്ചിൻദേവ്, കെ ശാന്തകുമാരി, ഒ ആർ കേളു എന്നിവരില്‍ ഒരാള്‍ക്ക് മന്ത്രിസ്ഥാനം നൽകാമെന്ന തരത്തിലാണ് സിപിഎമ്മിലെ ചിന്തകള്‍. ഇതിൽ ക്ലീൻ ഇമേജുള്ള കേളുവിനും ശാന്തകുമാരിക്കും അനുകൂല ചർച്ചകള്‍ സജീവമാണ്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ സച്ചൻ ദേവിനെ മന്ത്രിയാക്കുന്നതിലൂടെ […]

“ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിച്ച് കോൺഗ്രസ്, തൃശ്ശൂർ ഒരിക്കലും രാശി ഇല്ലാത്ത സ്ഥലമല്ല എന്നാൽ ചിലരുള്ളിടത്തോളം കാലം ചിലർക്ക് രാശി ഉണ്ടാവില്ല’: പദ്മജ വേണുഗോപാൽ

  തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയുടെ വിജയത്തെയും കെ മുരളീധരന്റെ പരാജയത്തെയും വിശകലനം ചെയ്ത് പദ്മജ വേണുഗോപാൽ. മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി വിട്ടതിന് പിന്നിൽ പത്മജ ചതി കാണുന്നുണ്ട്.   സ്വന്തം നാട്ടിൽ തോൽവി നേരിട്ടതിൽ മുരളീധരന് വിഷമമുണ്ടാകും. തോൽപിക്കുകയാണെങ്കിൽ മാന്യമായി തോൽപിക്കണം. ഇതെന്തൊരു തോൽവിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കെ. കരുണാകരനെ തോൽപിച്ചവരുടെ തലമുറ മാറിയിട്ടുണ്ട്. അവരുടെ കൂടെ നിന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അവരും പുതിയ ചില ആളുകളും ചേർന്ന് പുതിയ കമ്പനിയായിട്ടുണ്ട്. […]

എ കെ ബാലൻ പറഞ്ഞത് പോലെ അടുത്ത തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിക്കുക ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളിലോ? സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകുമോ? രാജസ്ഥാനിലെ 25 ലോക്സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് കനിഞ്ഞു നല്‍കിയ സിക്കാർ സീറ്റ് സിപിഎമ്മിന് അനുഗ്രഹമായേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിന് ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കുകയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ ഈ വർഷം മാർച്ചില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു പതനത്തിലേക്ക് പാർട്ടി എത്താൻ പാടില്ലെന്നും ചിഹ്നം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോ? അങ്ങനെയൊരു ഭീഷണിയുണ്ടോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. 2023 സെപ്റ്റംബറില്‍ സിപിഐക്ക് തൃണമൂല്‍ കോണ്‍ഗ്രസിനും, എൻസിപിക്കും ഒപ്പം ഒപ്പം ദേശീയ പാർട്ടി പദവി നഷ്ടമായിരുന്നു. എന്നാല്‍, നാല് സംസ്ഥാനങ്ങളില്‍-ഡല്‍ഹി, ഗോവ, […]

കോട്ടയം തിരുനക്കരയിലെ വ്യാപാരികളുടെ പുനരവധിവാസം: ജൂലൈ 17നകം തീരുമാനമെടുക്കാൻ ലീഗൽ സർവീസ് അതോറിറ്റി നിർദേശം:വ്യാപാരികളെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നും അടിയന്തരമായി കൗൺസിൽ യോഗം ചേർന്ന് നടപടിയെടുക്കാനും അതോറിറ്റി സെക്രട്ടറി നിർദേശം നല്കി

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരവധിവാസം സംബന്ധിച്ച് ജൂലൈ 17ന കം തീരുമാനമെടുക്കാൻ കോട്ട യം മുനിസിപ്പാലിറ്റിയോട് ജില്ല ലീഗൽ സർവീസ് അതോറിറ്റി നിർദേശിച്ചു. കച്ചവടക്കാരുടെ സംഘടന ക്കുവേണ്ടി ആർ രവി നൽകിയ പരാതിയിലാണ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായജി. പ്ര വീൺകുമാറിന്റെ നിർദേശം. മുനിസിപ്പാലിറ്റിക്കുവേണ്ടി സെക്രട്ടറിയാണ് ഹാജരായത്. കച്ചവടക്കാർക്കു താൽക്കാലിക പുനരധിവാസം നൽകാൻ കൗൺസിൽ തീരുമാനിച്ചതാണെന്നും ഇതുവരെ നടപ്പായില്ലെന്നും പരാതിക്കാരൻ അതോറിറ്റിയെ അറിയിച്ചു. വ്യാപാരികൾക്ക് പുനരധിവാസം നൽകിയാൽ പിന്നീട് ഒഴിപ്പിക്കാൻ ബുദ്ധിമുട്ട് ആവുമെന്നായിരുന്നു സെക്രട്ടറിയുടെ […]

പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു ; രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

ഡൽഹി : മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടർനടപടിയുടെ ഭാഗമായി 2019 മുതൽ 2024 വരെയുള്ള പതിനേഴാം ലോക്‌സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. അതേസമയം മൂന്നാം എൻ.ഡി.എ സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എൻ.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡൽഹിയിൽ ചേരും. തെലുങ്ക് ദേശം […]

എൻ കെ പ്രേമചന്ദ്രന്റെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചു: പോലീസ് സ്റ്റേഷൻ വളപ്പിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദനം, സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നുപേർ അറസ്റ്റിൽ

  കൊല്ലം: യു.ഡി.എഫ്. പ്രവർത്തകർക്ക് സി.പി.എം. പ്രവർത്തകരുടെ മർദനം. കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷൻ വളപ്പിൽ ആയിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സി.പി.എം. പ്രവർത്തകർ അറസ്റ്റിലായി. ചൊവ്വാഴ്‌ച രാത്രിയോടെയാണ് സംഭവം. തടയാൻ ശ്രമിച്ച പോലീസുകാരേയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.   കൊല്ലത്തെ യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ഓലപ്പടക്കം പൊട്ടിച്ചു. ഇത് സി.പി.എം. പ്രവർത്തകർ എതിർത്തതോടെ തർക്കമായി. ഇതേക്കുറിച്ച് പോലീസിൽ പരാതിപ്പെടാനെത്തിയ യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെയാണ് പോലീസ് സ്റ്റേഷൻ വളപ്പിൽ സി.പി.എം. പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.   […]