Friday, April 24, 2026

തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ സ്വീകരണവും റോഡ് ഷോയും: തലപ്പാവും താമരയും നൽകി ആദരിച്ച് ബിജെപി പ്രവർത്തകർ

Spread the love

 

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തു നിന്ന് തൃശ്ശൂർ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകർ തലപ്പാവും കാവി ഷാളും താമരപ്പൂവും നൽകി സ്വീകരിച്ചു.

video
play-sharp-fill

 

സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. തുടർന്ന് കളക്‌ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടർ കൃഷ്ണതേജ ഐ.എ.എസിൽനിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. അതിന് ശേഷം തൃശ്ശൂർ നഗരത്തിൽ റോഡ് ഷോ നടത്തി.

 

മണികണ്ഠനാലിൽ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥ ക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ. ഇരുപത്തയ്യായിരത്തോളം പ്രവർത്തകരെ അണിനിരത്തിയുള്ള വൻ റാലിയാണ് ബി.ജെ.പി. നടത്തുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group