play-sharp-fill

ഹൃദയസ്തംഭനം വന്ന് വീടിനകത്ത് ഗൃഹനാഥൻ കുടുങ്ങി; വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ വിവരമറിഞ്ഞ് എത്തിയവർക്ക് അകത്ത് കടക്കാൻ ആയില്ല ; ഫയർഫോഴ്സ് സ്ഥലത്തെത്തി ജനൽ അറുത്തുമാറ്റി ഗൃഹനാഥനെ ആശുപത്രിയിൽ എത്തിച്ചു; സംഭവം പാമ്പാടിയിൽ

പാമ്പാടി : ഹൃദയസ്തംഭനം വന്ന് വീടിനകത്ത് ഗൃഹനാഥൻ കുടുങ്ങി.പാമ്പാടി സെൻ്റ്തോമസ് ഹൈസ്കൂളിന്റെ പുറകിൽ താമസിക്കുന്ന വെള്ളക്കോട്ട് സാബു ചാക്കോയാണ് ഹൃദയസ്തംഭനമുണ്ടായതിനേ തുടർന്ന് വീടിനകത്ത് കുടുങ്ങിയത്. ബോധരഹിതനാകുന്നതിനു മുൻപ് ചാക്കോ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ വീട് അകത്തുനിന്ന് പൂട്ടിയിരുന്നതിനാൽ വിവരമറിഞ്ഞ് എത്തിയവർക്ക് അകത്ത് കടക്കാൻ ആയില്ല. ഇതേ തുടർന്ന് പാമ്പാടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി ജനൽ അറുത്തുമാറ്റി ഗൃഹനാഥനെ ആശുപത്രിയിൽ എത്തിച്ചു. ചാക്കോയുടെ സഹോദരനും ബന്ധുക്കളും ഓടിയെത്തിയപ്പോൾ വീടിൻറെ കതക് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ജനലിൽകൂടി നോക്കിയപ്പോൾ ചാക്കോ വായിൽ നിന്ന് […]

തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം ; ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സി.പി.എം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു ; പണമൊഴുക്കി വോട്ട് വാങ്ങി,ആരോപണങ്ങൾക്ക് മറുപടിയുമായി വി.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി.മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സി.പി.എം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സി.പി.എം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ”കാരണഭൂതന്‍റെ” കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത്. […]

എൻഡിഎ അധികാരത്തിലേറാൻ സഖ്യ കക്ഷികളുടെ പിന്തുണ കൂടിയേ തീരൂ: വെള്ളിയാഴ്ച എംപിമാരുടെ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കാണും

  ന്യൂഡൽഹി: സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഡൽഹിയിൽ ചേർന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗം അവസാനിച്ചു. എൻഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ യോഗം തിരഞ്ഞെടുത്തു. ഏഴാം തീയതി എംപിമാരുടെ യോഗത്തിന് ശേഷം സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തിൽ തീരുമാനമായി.   ലോക്സഭാ തിരഞ്ഞെടുപ്പിൽ 292 സീറ്റുകൾ നേടിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ടോടെയാണ് യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, […]

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് : മുഖ്യപ്രതി രതീശനും കൂട്ടാളിയും ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ ; തമിഴ്നാട് നാമക്കല്ലിലെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്

കാസർഗോഡ് : കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. സിപിഐഎം മുള്ളേരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായ കെ രതീശൻ, സുഹൃത്ത് ജബ്ബാർ എന്നിവരാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ നാമക്കല്ലിൽ ലോഡ്ജിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രതീശന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാമക്കല്ലിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ […]

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ജൂൺ 12ന്

സ്വന്തം ലേഖകൻ സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ജൂൺ 12ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം ഘട്ട അലോട്ട്മെന്റ് അടിസ്ഥാനത്തിൽ ജൂൺ അഞ്ചു മുതൽ ജൂൺ ഏഴു വരെ വൈകിട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ സാധിക്കും. ഒന്നാമത്തെ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് അതാത് സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടുകയും ചെയ്യേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 12 നും മൂന്നാമത്തെ […]

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച ഉണ്ടാകുമെന്ന് സൂചന

  ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. നരേന്ദ്രമോദി, രാജ്നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതിഭവനിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും.   ഈ മാസം ഒൻപതു വരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ […]

രണ്ടു വയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി ; രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു

ഇടുക്കി : പൈനാവിൽ രണ്ടു വയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീ കൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ആക്രമണത്തിൽ പരിക്കേറ്റത് പൈനാവ് സ്വദേശി അന്നക്കുട്ടി (75) കൊച്ചു മകൾ(2) ദിയ എന്നിവർക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷ്.

ഡൽഹി മദ്യനയ അഴിമതി കേസ് : ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യം കോടതി തള്ളി; കെജ്‌രിവാൾ ജയിലിൽ തുടരും

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ്‌ അവന്യൂ കോടതി തള്ളി. ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഏഴുദിവസത്തേക്ക് ജാമ്യം നീട്ടണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാൽ ഇത് അം​ഗീകരിക്കാഞ്ഞ കോടതി, കെജ്‌രിവാളിന് വൈദ്യപരിശോധന നടത്താൻ അധികൃതരോട് നിർദേശിക്കുകയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു. ഇതോടെ ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ തുടരേണ്ടിവരും. അതേസമയം, കെജ്‌രിവാളിന്റെ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ ജൂൺ ഏഴിന് റൗസ്‌ അവന്യൂ […]

ഫണ്ട് തട്ടിപ്പ് കേസ് : കത്വ – ഉന്നാവോ കുടുബങ്ങളെ സഹായിക്കാൻ ശേഖരിച്ച ഫണ്ടിൽ തിരിമറി നടത്തി ; യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

കോഴിക്കോട് : കത്വ-ഉന്നാവോ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ് പുറപ്പെടുവിച്ച് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് നേതാക്കളായ ഇരുവരും ഇന്നും കോടതിയിൽ ഹാജരായില്ല. 2 തവണ ഹാജരാവാത്തതിനെ തുടർന്നാണ് കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇരുവർക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് പരിഗണിക്കുന്നത് ജൂലൈ 10 ലേക്ക് മാറ്റി. പരാതിക്കാരൻ യൂസഫ് പടനിലം നൽകിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി. കത്വ – ഉന്നാവൊ കുടുബങ്ങളെ സഹായിക്കാനും […]

ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ നടലിലും പുതുമ കണ്ടെത്തി കോട്ടയം ജില്ലാ പോലീസ് ഉദ്യോഗസ്ഥർ

  കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടലിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് നടന്ന വൃക്ഷത്തൈനടൽ ഇത്തവണ വളരെ വ്യത്യസ്തമായ രീതിയിലാണ് ജില്ലാ പോലീസ് നടത്തിയത്. ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരെയും, എസ്.എച്ച്.ഓ മാരെയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.   വിവിധ ഇനത്തിൽപ്പെട്ട ഫലവൃക്ഷങ്ങളുടെ 74 തൈകളാണ് പരേഡ് ഗ്രൗണ്ടിന്റെ വശങ്ങളിലായി നട്ടുപിടിപ്പിച്ചത്. പോലീസുദ്യോഗസ്ഥരുടെ പേരുകളിൽ […]