play-sharp-fill

കനത്ത മഴയെ തുടർന്ന് പത്തനംത്തിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ യാത്രാ നിരോധനവും ഏർപ്പെടുത്തി. മെയ്19 മുതൽ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കളക്ടർ നിർദേശം നൽകി.   വിനോദസഞ്ചാര മേഖലയായ ഗവി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാത്രി യാത്ര നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നാണ് […]

ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’ ; 2 ദിവസത്തിനുള്ളില്‍ പിടിയിലായത് 2015 പേര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാൻ പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് , ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്. 10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു. കോഴിക്കോട് കമ്മീഷ്ണറുടെ […]

മേയര്‍ – കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; യദു ഓടിച്ച ബസിലെ വേഗപ്പൂട്ടും ജിപിഎസും മാസങ്ങളായി പ്രവര്‍ത്തനരഹിതം ; പരിശോധന നടത്തി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം : കെഎസ്‌ആർടിസി ‌ഡ്രൈവർ – മേയർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. ഡ്രൈവർ യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മേയർ ആര്യാ രാജേന്ദ്രനും യദുവും തമ്മിലുളള തർക്കത്തില്‍ പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസില്‍ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങള്‍ കണ്ടെത്തിയത്. രണ്ട് മാസമായി ബസിന്റെ സ്‌പീഡ് ഗവർണർ ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തിരുവനന്തപുരം […]

പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ പി കെ വിശ്വൻ നിര്യാതനായി

പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ (പുതിയാട്ടുതറ) പി കെ വിശ്വൻ(83) അന്തരിച്ചു. ഭാര്യ ശ്രീമതി വിശ്വൻ (തിരുവാർപ്പ് കളപ്പത്ര കുടുംബാംഗം) മക്കൾ :അനിൽകുമാർ, അജിത, അനിത. മരുമക്കൾ സുമ അനിൽകുമാർ, സന്തോഷ് ചിങ്ങവനം. സംസ്കാരം മെയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

സ്കൂൾ പ്രവേശനോത്സവം ജൂൺ 3: പുതിയ അധ്യായന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്ന് വി ശിവൻകുട്ടി

  തിരുവനന്തപുരം: സ്‌കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എറണാകുളം എളമക്കര സ്‌കൂളിൽ മുഖ്യമന്ത്രി പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യും. അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.   ഭിന്നശേഷിയുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ സ്കൂൾ അധികൃതർ വിമുഖത കാണിക്കുന്നുണ്ടെന്ന് പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതികൾ ശരിയാണെന്ന് ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാതികൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ചില എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ […]

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പട്ടാമ്പി : കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടാമ്പി കോളജ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കൊടലൂർ പെരികാട്ട് കുളത്തിലാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കുളത്തിലേക്ക് കുളിക്കാൻ പോയതായിരുന്നു ഫർ​ഹാൻ. കുളത്തിൽ അകപ്പെട്ട ഫർഹാനെ പതിനഞ്ച് മിനിറ്റിനകം കരയ്ക്ക് എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചു. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

കൊല്ലമുള കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ ജേക്കബ് നിര്യാതയായി

കൊല്ലമുള: കൊല്ലംകുന്നേല്‍ പരേതനായ ജേക്കബ് ദേവസ്യയുടെ (കുഞ്ഞാക്കോ) ഭാര്യ ത്രേസ്യാമ്മ ജേക്കബ് (തെയ്യാമ്മ -79) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച (20-05-2024) രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ കൊല്ലമുള സെന്റ് മരിയഗൊരേത്തി പള്ളിയില്‍. പരേത പയ്യമ്പള്ളില്‍ (തീപ്പൊരിയില്‍) കുടുംബാംഗം. മക്കള്‍: ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ (റെക്ടര്‍, മേരി മാതാ മൈനര്‍ സെമിനാരി, പൊടിമറ്റം), ജെയിംസുകുട്ടി (കുഞ്ഞുമോന്‍). മരുമകള്‍: മോളമ്മ മാപ്പിളശ്ശേരി. ഫാ. സെബാസ്റ്റ്യന്‍ ജോസ് കൊല്ലംകുന്നേല്‍ (വികാരി, സെന്റ് മൈക്കിള്‍സ് ചര്‍ച്ച്, […]

പൊൻകുന്നത്ത് മുക്കുപണ്ടം പണയം വെച്ച് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ പിടിയിൽ

  കോട്ടയം: മുക്കുപ്പണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ചിറക്കടവ് സ്വദേശി പുഷ്പ കുമാരി പി കെ (52) നെ അറസ്റ്റ് ചെയ്തു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പലതവണകളായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു.   സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും പല തവണകളായി മുക്കുപണ്ടം പണയം വച്ച് മൂന്നു ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.   പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് […]

16 കാരനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ മൂന്നുപേരെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സാദിഖ് വി.എം (31), ഇയാളുടെ സഹോദരനായ മുഹമ്മദ് ഹുബൈല്‍ വി.എസ് (39),ഈരാറ്റുപേട്ട മുല്ലൂപ്പാറ ഭാഗത്ത് പൊന്തനാൽ വീട്ടിൽ ജഹനാസ് പി.പി (44) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ മാസം 24 ആം തീയതി വൈകിട്ട് 10 :45 മണിയോടുകൂടി ഈരാറ്റുപേട്ട സ്വദേശിയായ കൗമാരക്കാരനെയും, സുഹൃത്തിനെയും നടക്കൽ ക്രോസ് വേ ജംഗ്ഷൻ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി ; 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ചങ്ങനാശ്ശേരി പെരുന്ന അക്ഷരാ നഗർ പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ  എസ് എൽ ദിൽജിത്ത് (31) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ചങ്ങനാശ്ശേരി,കോട്ടയം വെസ്റ്റ്, എടത്വാ എന്നീ സ്റ്റേഷൻ പരിധിയിൽ അടിപിടി, കവർച്ച, ഭവനഭേദനം തുടങ്ങിയ ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന […]