play-sharp-fill

അതിഥി തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്  : കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശി റാബിറോയി (38) ആണ് മരിച്ചത്. പടന്നക്കാട് നമ്പ്യാർക്കൽ അണെക്കെട്ടിന്  സമീപത്തെ താമസ സ്ഥലത്താണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. ഇൻ്റർലോക്ക് കമ്പനിയിലെ തൊഴിലാളിയായിരുന്നു. പൊലീസ് കേസ് എടുത്തു  അന്വേഷണം ആരംഭിച്ചു.

സോഡിയം കുറഞ്ഞാൽ അപകടം ; തലവേദന, ഓക്കാനം, മയക്കം എന്നീ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

സോഡിയത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും കാരണമാകും. അവഗണിച്ചാല്‍ സങ്കീര്‍ണാകാനും സാധ്യതയുണ്ട്. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ അവിഭാജ്യ ഘടകങ്ങളാണ് ഇലക്ട്രോലൈറ്റ്സ്. അതിൽ ഏറ്റവും പ്രധാനമായ ചിലതാണ് സോഡിയം ഇവയുടെ അനുവദനീയമായ അളവിൽ വരുന്ന ചെറിയ വ്യത്യാസങ്ങൾ പോലും നമ്മുടെ ശരീരത്തിനെ സാരമായി ബാധിക്കുന്നു. ശരീരകോശങ്ങൾക്കകത്തും പുറത്തുമുള്ള ജലാംശത്തെ, ഇലക്ട്രോലൈറ്റുകളുടെ സഹായത്തോടെയാണ് കോശങ്ങൾക്കിടയിലെ വൈദ്യുതപ്രവാഹത്തിന് ഉപയോഗപ്പെടുത്തുന്നത്.   സോഡിയത്തിന്റെ പങ്ക് ശരീരത്തിലെ നിരവധി സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. രക്തസമ്മർദം നിയന്ത്രിക്കാനും നാഡികലിലൂടെയുള്ള സംവേദനപ്രവാഹത്തെ നിയന്ത്രിക്കാനും സോഡിയം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്തത്തില്‍ […]

ആളില്ലാത്ത വീട്ടിൽ കയറി ശുദ്ധജല കണക്ഷന്റെ മീറ്ററുകൾ മോഷ്ടിച്ചു ; പ്രതികൾ പോലീസിന്റെ പിടിയിൽ

കൊല്ലം : ആളില്ലാത്ത വീട്ടില്‍ കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റിൽ. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പിടിയിലായത്. ആക്രി സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേനയാണ് ഇവർ വീടുകളില്‍ എത്തിയിരുന്നത്. തുടർന്ന് വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മീറ്റർ മോഷ്ടിച്ച്‌ കടന്നുകളയലാണ് രീതി. വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്‍റെ വീട്ടിലെ വാട്ടര്‍മീറ്റർ മോഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവർ മീറ്റര്‍ മോഷ്ടിച്ച്‌ ചാക്കില്‍ ആക്കി വാഹനം ഓടിച്ചു പോകുകയായിരുന്നു. തുടർന്ന് സുരേഷിന്‍റെ മകന് സംശയംതോന്നിയതോടെ […]

മലപ്പുറത്തും കാസർഗോഡും വാഹനാപകടം : 18 വയസ്സുകാരനും ദമ്പതികൾക്കും ദാരുണാന്ത്യം

  മലപ്പുറം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന വാഹനാപകടങ്ങളിലായി മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് രാവിലെ നടന്ന അപകടങ്ങളിലാണ് മൂന്ന് ജീവൻ നഷ്ടമായത്.   കാസർകോട് ബേത്തൂർപാറയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബന്തടുക്ക സ്വദേശി കുഞ്ഞികൃഷ്ണൻ, ഭാര്യ ചിത്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.   മലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് കുന്നുംപുറം സ്വദേശി ഹിഷാം അലി (18) മരിച്ചു. കുന്നുംപുറം […]

മഞ്ഞപ്പിത്തം പല അസുഖങ്ങളുടെയും ആദ്യ ലക്ഷണം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

  തിരുവനന്തപുരം : മഞ്ഞപ്പിത്തം കേവലം ഒരു അസുഖം മാത്രമല്ല പല രോഗങ്ങളുടേയും ലക്ഷണമാണ്. അതിനാൽ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂ എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ.   ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95% കുട്ടികളിലും, 10-25% മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. പ്രധാനമായും ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ […]

എഞ്ചിനീയറിങ് വർക്ക്‌ നടക്കുന്നുവെന്ന വ്യാജേന വേണാടിന്റെ സൗത്ത് സ്റ്റോപ്പ്‌ ഒഴിവാക്കി ; ഔട്ടറിൽ ചാടിയാൽ കനത്ത പിഴയും ; പ്രതിസന്ധിയിലായത് ജോലിയാവശ്യങ്ങൾക്കായി കോട്ടയത്ത് നിന്ന് എറണാകുളത്തെത്തുന്നവർ

എറണാകുളം : വേണാട് എക്സ്പ്രസ് താത്കാലികമായി എറണാകുളം സൗത്തിലെ സ്റ്റോപ്പ്‌ ഒഴിവാക്കിയതോടെ ഓഫീസുകളിൽ സമയം പാലിക്കാൻ കഴിയാതെ പരിഭ്രാന്തിയിലാണ് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ജോലിയാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ. പുലർച്ചെയുള്ള പാലരുവിയ്‌ക്ക് ശേഷം ഒന്നരമണിക്കൂറിലേറെ ഇടവേളയിലാണ് വേണാട് സർവീസ് നടത്തുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബദൽ മാർഗ്ഗമൊന്നുമില്ലാതെ വേണാട് ജംഗ്ഷൻ ഒഴിവാക്കുകയായിരുന്നു. 09.20 ന് തൃപ്പൂണിത്തുറയിലെത്തുന്ന വേണാടിൽ നിന്ന് മെട്രോയിൽ മാറി കയറിയാലും സൗത്തിലെ ഓഫീസുകളിൽ സമയത്ത് എത്താൻ കഴിയാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. അതുകൂടാതെ മെട്രോ നിരക്കായി ഒരു ദിശയിലേക്ക് മാത്രം നാൽപതുരൂപയുടെ അമിത സാമ്പത്തിക […]

ആശ്രയയിൽ ഡയാലിസിസ് കിറ്റും ധനസഹായവും വിതരണം ചെയ്തു

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും ധന സഹായവും വിതരണം ചെയ്തു. ഈ മാസം ആശ്രയയും, പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഖായേൽ ദിവന്നാസിയോസ് ട്രസ്റ്റും ചേർന്ന് 166 വൃക്കരോഗികൾക്ക് സയാലിസിസ് കിറ്റ് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ഡോ. പ്രശാന്തകുമാർ , സിസ്റ്റർ ശ്ലോമോ, .ഷുബി ജോൺ, […]

മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം ;സ്‌കൂട്ടര്‍ യാത്രക്കാരായ ഭാര്യയും ഭര്‍ത്താവും മരിച്ചു

സ്വന്തം ലേഖകൻ കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ മലയോര മേഖലയില്‍ അടക്കം ശക്തമായ മഴ ലഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേരള […]

മഴ ശക്തം: തിരുവനന്തപുരം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു

തിരുവനന്തപുരം :  ശക്തമായ  മഴയെത്തുടർ  ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുക്കോല, അട്ടക്കുളങ്ങര എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശംഖുമുഖത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള യാത്രയില്‍ കടുത്ത ജാഗ്രത പാലിക്കണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.        

കനത്ത മഴ: പത്തനംതിട്ടയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.