ആശ്രയയിൽ ഡയാലിസിസ് കിറ്റും ധനസഹായവും വിതരണം ചെയ്തു

Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും ധന സഹായവും വിതരണം ചെയ്തു. ഈ മാസം ആശ്രയയും, പൊൻപള്ളി സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിഖായേൽ ദിവന്നാസിയോസ് ട്രസ്റ്റും ചേർന്ന് 166 വൃക്കരോഗികൾക്ക് സയാലിസിസ് കിറ്റ് നൽകി.

video
play-sharp-fill

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ ഡോ. പ്രശാന്തകുമാർ , സിസ്റ്റർ ശ്ലോമോ, .ഷുബി ജോൺ, എം .സി. ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കിറ്റ് കൊടുക്കുന്നതിൽ 52 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group