മഴ ശക്തം: തിരുവനന്തപുരം പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു
തിരുവനന്തപുരം : ശക്തമായ മഴയെത്തുടർ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുക്കോല, അട്ടക്കുളങ്ങര എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ശംഖുമുഖത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. തുടർന്ന് ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള യാത്രയില്‍ കടുത്ത ജാഗ്രത പാലിക്കണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0