play-sharp-fill

ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കേസ് പ്രതിയെ പോലീസ് പിടികൂടി

കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പോലീസ്  പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്ബാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഒമ്ബതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സൂരജ് ബീറയെ മാറമ്ബിള്ളിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസന്‍ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടര്‍ന്ന് പെരുമ്ബാവൂര്‍ പൊലീസ് ഒഡീഷയില്‍ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തടിയിട്ട് പറമ്ബ് പൊലീസ് സ്റ്റേഷനില്‍ 72 കിലോ കഞ്ചാവ് കേസിലെ […]

ഇടിമിന്നലിൽ വൈക്കത്ത് വ്യാപക നാശനഷ്ടം: വീടുകളിലെ വൈദ്യുതോപകരണങ്ങൾ തകർന്നു.

  വൈക്കം: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വൈക്കത്ത് ഒരു വീടിന് വൻതോതിൽ നാശനഷ്ടമുണ്ടായി.സമീപത്തെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങരയിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് വൻ നാശനഷ്ടമുണ്ടായത്. ഇടിമിന്നലേറ്റ് വീടിൻ്റെ ഭിത്തിയിലും സൺഷെയ്ഡിലും വിള്ളലുകൾ രൂപപ്പെടുകയും വൻ ശബ്ദത്തോടെ മുറിയിലെ ഇൻവെട്ടറും എംസിഎഫ് ഉൾപ്പടെയുള്ള വൈദ്യുതോപകരങ്ങളും പൊട്ടിത്തെറിക്കുകയും ചെയ്തു. കുടുംബാംഗങ്ങൾ മറ്റൊരു മുറിയിലായിരുന്നതിനാൽ ആളപായമൊഴിവായി. വീട്ടിലെ ജനലിൻ്റേയും അലമാരയുടേയും ചില്ലു ടഞ്ഞു. വയറിംഗ്, സ്വിച്ച് ബോർഡുകൾ, അറു ഫാനുകൾ തുടങ്ങിയവയും കത്തി നശിച്ചു. വീട്ടിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും മാത്രമാണ് […]

എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ്  :  എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം  ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. കുഴഞ്ഞവീണ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.  

ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു

  കാസര്‍കോട്: ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം. കുടക് സ്വദേശിയായ യുവാവാണ് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സമാന കുറ്റകൃത്യങ്ങളില്‍ ഇയാള്‍ നേരത്തെയും പ്രതിയാണ്. സംഭവം നടന്ന അന്ന് മുതല്‍ ഇയാൾ ഒളിവിൽ ആണെന്നും പോലീസ്.   മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി വയല്‍ പ്രദേശത്ത് ഉപേക്ഷിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കൊണ്ട് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ സാഹചര്യ […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. യുവതിയെ അതിക്രമിച്ചതില്‍ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്ത്രീധനം ആവശ്യപ്പെട്ട് പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് ഇവർക്കെതിരെ പൊലിസ് ചുമത്തിയ കേസ്. സെക്ഷൻ 448എ, 324 എന്നീ വകുപ്പുകളാണ് ചേർത്തിട്ടുള്ളത്. അതേസമയം, പന്തീരങ്കാവ് പൊലിസ് ഫോണില്‍ നിരന്തരം വിളിച്ച് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പറയുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ പോലീസ് തിടുക്കം കാണിക്കുന്നത് മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണെന്നും […]

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷനായി 5 ലക്ഷം; സബിത്ത് ഇറാനിലേക്ക് കൊണ്ടുപോയത് 20 പേരെ ; ആളുകളെ കൊണ്ടുപോയത് എട്ട് സംസ്ഥാനങ്ങളിൽ നിന്ന്, കടത്തിയവരിൽ മലയാളികളും ; ഇതിൽ ചിലർ മരിച്ചതായും സൂചന

സ്വന്തം ലേഖകൻ കൊച്ചി: അറസ്റ്റിലായ അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ. അവയവക്കടത്തിനായി 20 പേരെ ഇറാനിലേക്കു കടത്തിയതായാണ് സബിത്ത് എൻഐഎക്കു മൊഴി നൽകിയത്. ഇതിൽ ചിലർ മരിച്ചെന്നും വിവരമുണ്ട്. അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ അഞ്ച് ലക്ഷം രൂപ താൻ കമ്മിഷനായി കൈപ്പറ്റിയിരുന്നു എന്നാണ് സബിത്ത് പറയുന്നത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് ഇയാൾ ആളുകളെ ഇറാനിലെത്തിച്ചത്. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ് […]

സംസ്ഥാനത്ത് അതിതീവ്രമഴ ; നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം :  കേരളത്തിലെ നാല് ജില്ലകളില്‍  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇന്നും നാളെയും റെഡ് അലർട്ട് നല്‍കിയിരിക്കുന. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും നല്‍കി. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടല്‍ ന്യൂനമര്‍ദനം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മെയ് മുപ്പതോടെ കാലവര്‍ഷം എത്തിയേക്കുമെന്നും അറിയിപ്പുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ കോഴിക്കോട് നഗരം വെള്ളത്തില്‍ മുങ്ങി..സ്റ്റേഡിയം ജങ്ഷന്‍, മാവൂര്‍ റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ഇരുചക്രവാഹനങ്ങളെയും […]

സി എസ് ഡി എസ് കോട്ടയം താലൂക്ക് നേതൃത്വയോഗം ചേർന്നു ; സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : സി എസ് ഡി എസ് കോട്ടയം താലൂക്ക് നേതൃത്വയോഗം സംഘടിപ്പിച്ചു. കോട്ടയം എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന യോഗം സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് നയപ്രഖ്യാപനം നടത്തി. കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ജോഷി വർഗീസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രവീൺ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ സുമിത് മോൻ,സംസ്‌ഥാന സെക്രട്ടറി വിനു ബേബി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി പി രവീന്ദ്രൻ സംസ്‌ഥാന കമ്മിറ്റി […]

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ പ്രകടനം: കേസെടുത്ത് വനം വകുപ്പ്

  പത്തനംതിട്ട: പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചതിൽ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തുകയായിരുന്നു. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായി ഒരു മണിക്കൂറോളം അഭ്യാസ പ്രകടനം നടത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായയിരുന്നു. വനംവകുപ്പ് എത്തി പെരുമ്പാമ്പിനെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു ശേഷം പെരമ്പാമ്പിനെ വനത്തിൽ തുറന്നുവിട്ടു. യുവാവിനെതിരെ വനം വന്യജീവി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും […]

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി നശിച്ചു ; വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകൻ ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഇറാന്‍ റെഡ് ക്രെസന്റ് സൊസൈറ്റി തലവന്‍ പിര്‍ ഹുസൈന്‍ കോലിവന്‍ഡ് അറിയിച്ചു. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും അപകടത്തില്‍ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. അതിശൈത്യത്തിലും മഞ്ഞുവീഴ്ചക്കുമിടയിലാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നത്. കാല്‍നടയായാണ് മലഞ്ചെരുവില്‍ രക്ഷാപ്രവര്‍ത്തകര്‍ […]