play-sharp-fill
സി എസ് ഡി എസ് കോട്ടയം താലൂക്ക് നേതൃത്വയോഗം ചേർന്നു ; സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

സി എസ് ഡി എസ് കോട്ടയം താലൂക്ക് നേതൃത്വയോഗം ചേർന്നു ; സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : സി എസ് ഡി എസ് കോട്ടയം താലൂക്ക് നേതൃത്വയോഗം സംഘടിപ്പിച്ചു. കോട്ടയം എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന യോഗം സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.

സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് നയപ്രഖ്യാപനം നടത്തി. കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ്‌ ജോഷി വർഗീസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പ്രവീൺ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.

വൈസ് പ്രസിഡന്റ്‌ സുമിത് മോൻ,സംസ്‌ഥാന സെക്രട്ടറി വിനു ബേബി,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി പി രവീന്ദ്രൻ സംസ്‌ഥാന കമ്മിറ്റി അംഗം സാലി ജോസഫ്, താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സണ്ണി അരിമ്പുമല തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group