ഇടിമിന്നലിൽ വൈക്കത്ത് വ്യാപക നാശനഷ്ടം: വീടുകളിലെ വൈദ്യുതോപകരണങ്ങൾ തകർന്നു.

Spread the love

 

വൈക്കം: കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വൈക്കത്ത് ഒരു വീടിന് വൻതോതിൽ നാശനഷ്ടമുണ്ടായി.സമീപത്തെ വീടുകളിലെ വൈദ്യുതോപകരണങ്ങൾ നശിച്ചു.

video
play-sharp-fill

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങരയിൽ രാധാകൃഷ്ണൻ നായരുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് വൻ നാശനഷ്ടമുണ്ടായത്.

ഇടിമിന്നലേറ്റ് വീടിൻ്റെ ഭിത്തിയിലും സൺഷെയ്ഡിലും വിള്ളലുകൾ രൂപപ്പെടുകയും വൻ ശബ്ദത്തോടെ മുറിയിലെ ഇൻവെട്ടറും എംസിഎഫ് ഉൾപ്പടെയുള്ള വൈദ്യുതോപകരങ്ങളും പൊട്ടിത്തെറിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബാംഗങ്ങൾ മറ്റൊരു മുറിയിലായിരുന്നതിനാൽ ആളപായമൊഴിവായി. വീട്ടിലെ ജനലിൻ്റേയും അലമാരയുടേയും ചില്ലു ടഞ്ഞു. വയറിംഗ്, സ്വിച്ച് ബോർഡുകൾ, അറു ഫാനുകൾ തുടങ്ങിയവയും കത്തി നശിച്ചു.

വീട്ടിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും മാത്രമാണ് താമസം. ഇവരുടെ സമീപത്തെ തെൻ്റയിൽ ദിലീപ്, മുട്ടത്തിപറമ്പിൽ ഹരിദാസ്, ഹിമശൈലത്തിൽ ആർ. രാജേഷ് തുടങ്ങിയവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങൾക്ക് കേടുപാടു സംഭവിച്ചു.