play-sharp-fill

കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതിയെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുറവിലങ്ങാട് സ്വദേശി അമൽ മധു (24) വിനെ കാപ്പ നിയമം ലംഘിച്ചതിന് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്റ്റേഷനിലും, കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിലുമായി അടിപിടി, തട്ടിക്കൊണ്ടു പോകല്‍, ഭവനഭേദനം, മോഷണം, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.   ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും പ്രതിയെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് […]

കോട്ടയത്ത് റെഡ് അലർട്ട്: അതിതീവ്ര മഴയെത്തുടർന്ന് രാത്രികാല യാത്ര നിരോധിച്ചു

  കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ സാഹചര്യത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയുള്ള രാത്രികാല യാത്രകൾ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. മേയ് 20, 21 തിയതികളിലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.    

എറണാകുളത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാരുന്ന വേങ്ങൂർ സ്വദേശി കാർത്ത്യായനി (55)യാണ് മരിച്ചത്

കോട്ടയം : എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വേങ്ങൂർ പതിനൊന്നാം വാർഡിൽ  ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരണം.

സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും  ജനവഞ്ചനയ്ക്കുമെതിരെ കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കും

കോട്ടയം : സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും  ജനവഞ്ചനയ്ക്കും എതിരെ കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കുന്നു.   സമരത്തിൻറെ ഭാഗമായിമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ആർടി ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തും.ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന ബഹുജന മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഹബീസ് എം കെ,ജില്ലാ ചെയർമാൻ ഷിബു കെ […]

എറണാകുളത്ത് വീണ്ടും മത്തപ്പിത്തം ബാധിച്ച് മരണം: ‘കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വേങ്ങൂർ സ്വദേശി കാർത്ത്യായനി (55)യാണ് മരിച്ചത്.

  കോട്ടയം: എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്.

കുമരകം യുവധാര പുരുഷ സ്വയം സഹായ സംഘം വാർഷിക പൊതുയോഗം ചേർന്നു

  കുമരകം (നസ്രത്ത് ഭാഗം): യുവധാര പുരുഷ സ്വയം സഹായ സംഘത്തിന്റെ 18-മത് വാർഷിക പൊതുയോഗം ചേർന്നു. സുമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.പി സത്യൻ മേലേക്കര (പ്രസിഡന്റ്‌), റ്റി.പി പ്രശോഭ് തട്ടുകളം (സെക്രട്ടറി), ബൈജു നാലുപങ്ക് (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

പ്രഥമം പ്രതിരോധം-ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ യജ്ഞം; മേയ് 27 മുതൽ ജൂൺ 21 വരെ

  കോട്ടയം : എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ തടയുന്നതിനു മേയ് 27 മുതൽ ജൂൺ 21 വരെ ഊർജ്ജിത രോഗ പ്രതിരോധ നടപടി “പ്രഥമം പ്രതിരോധം” എന്ന പേരിൽ നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ അറിയിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ മിഷൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ […]

സ്റ്റുഡിയോയിൽ സഹായിയായി നിന്ന പരമേശ്വരൻ നായർ തൃശൂരിൽ ആരംഭിച്ച സ്റ്റുഡിയോ ആണ് ശോഭന : .മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച നീലക്കുയിൽ എന്ന സിനിമയുടെ ആശയം ശോഭന സ്റ്റുഡിയോയിൽ വെച്ചാണ് ഉടലെടുക്കുന്നത്: സിനിമയ്ക്ക് വിലപ്പെട്ട സംഭാവനകൾ നല്കിയ ശോഭന പരമേശ്വരൻ നായരെക്കുറിച്ച്

  കോട്ടയം: മലയാള സിനിമയിലെ നിത്യവസന്തം എന്നറിയപ്പെട്ടിരുന്ന പ്രേംനസീറിന്റെ സഹപാഠിയായിരുന്നു പരമേശ്വരൻനായർ. ചിറയൻകീഴ് ഹൈസ്കൂളിലെ സാഹിത്യ സമാജങ്ങളിൽ പ്രേംനസീർ എന്ന അബ്ദുൾ ഖാദറിനൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഇദ്ദേഹത്തിന് കലാസാംസ്ക്കാരിക വിഷയങ്ങളിലെല്ലാം അതീവതാല്പര്യമായിരുന്നു. തിരുനെൽവേലിയിൽ ജോലി ചെയ്തിരുന്ന ജ്യേഷ്ഠനോടൊപ്പം താമസിച്ചിരുന്ന കാലത്ത് അടുത്തുള്ള ഒരു സ്റ്റുഡിയോയിൽ സഹായിയായി കുറച്ചു കാലം പോയതിനാൽ ഫോട്ടോ പ്രിൻറ് എടുക്കാനും ഡവലപ്പ് ചെയ്യാനുമൊക്കെ പഠിച്ച പരമേശ്വരൻനായർ വർഷങ്ങൾക്ക് ശേഷം തൃശൂർ അഞ്ചുവിളക്കിനടുത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പേരിനൊപ്പം അറിയപ്പെട്ട ആ പ്രശസ്ത സ്റ്റുഡിയോയുടെ പേരായിരുന്നു “ശോഭന ” […]

ആർസി ബുക്കുകൾ ഔദാര്യമല്ല ഉടമയുടെ അവകാശമാണ് :കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡിലേയ്‌സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷൻ (KSUVIRA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ കേരളത്തിലെ 14 ജില്ല ആർ ടി ഓഫീസുകളിലേക്കും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും.

  കോട്ടയം: ആർസി ബുക്കുകൾ ഔദാര്യമല്ല ഉടമയുടെ അവകാശമാണ് എന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡിലേയ്‌സ് ആൻറ്റ് ബ്രോക്കേഴ്സ്സ് അസോസിയേഷൻ (KSUVIRA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (21-05-2024 ചൊവ്വാഴ്ച്ച) രാവിലെ 10-ന് കേരളത്തിലെ 14 ജില്ല ആർ ടി ഓഫീസുകളിലേക്കും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും. സമരത്തിൻറ്റെ ഭാഗമായി സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് കോട്ടയം ജില്ല ആർടി ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും കോട്ടയം ഗാന്ധി സക്വയറിൽ നിന്നും ആരഷിക്കുന്ന ബഹുജന മാർച്ച് ആർടി […]

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മെയ് 24, 25, 26 വൈക്കത്ത് : മെയ് 24 വെള്ളിയാഴ്ച 10ന് കോട്ടയത്ത് സെമിനാർ

  കോട്ടയം : ഹിന്ദു ഐക്യവേദി 21-ാമത് സംസ്ഥാന സമ്മേളനം 2024 മെയ് 24, 25, 26 തീയതികളിൽ കോട്ടയം ജില്ലയിലെ വൈക്കത്ത് നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ. പി ശശികല ടീച്ചർ പത്രസമ്മേളനത്തിൽ അറിയിച്ചു. സെമിനാർ, ഹിന്ദു നേതൃസമ്മേളനം, സംസ്ഥാന പ്രതിനിധി സമ്മേളനം എന്നിവയാണ് കാര്യപരിപാടികൾ. മെയ് 24ന് സെമിനാർ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം സത്യഗ്രഹവും, കേരള നവോത്ഥാനവും എന്നതാണ് സെമിനാർ വിഷയം. സെമിനാറിൽ വൈക്കം സത്യാഗ്രഹ സമര നായകൻ റ്റി. കെ. മാധവൻ്റെ ചെറുമകൻ എൻ. […]