ആർസി ബുക്കുകൾ ഔദാര്യമല്ല ഉടമയുടെ അവകാശമാണ് :കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡിലേയ്‌സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷൻ (KSUVIRA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ കേരളത്തിലെ 14 ജില്ല ആർ ടി ഓഫീസുകളിലേക്കും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും.
കോട്ടയം: ആർസി ബുക്കുകൾ ഔദാര്യമല്ല ഉടമയുടെ അവകാശമാണ് എന്നാവശ്യപ്പെട്ടുകൊണ്ട് കേരള സ്റ്റേറ്റ് യൂസ്‌ഡ് വെഹിക്കിൾ ഡിലേയ്‌സ് ആൻറ്റ് ബ്രോക്കേഴ്സ്സ് അസോസിയേഷൻ (KSUVIRA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (21-05-2024 ചൊവ്വാഴ്ച്ച) രാവിലെ 10-ന് കേരളത്തിലെ 14 ജില്ല ആർ ടി ഓഫീസുകളിലേക്കും പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും.
സമരത്തിൻറ്റെ ഭാഗമായി സംഘടനയുടെ കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ 10ന് കോട്ടയം ജില്ല ആർടി ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തും കോട്ടയം ഗാന്ധി സക്വയറിൽ നിന്നും ആരഷിക്കുന്ന ബഹുജന മാർച്ച് ആർടി ഓഫീസിന് മുമ്പിൽ സമാപിക്കുമ്പോൾ നടക്കുന്ന ധർണ്ണയുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ നിർവ്വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയകാപ്പിൽ മുഖ്യ പ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ്റ് സിജോയി വാക്കാട്, ജില്ല ജനറൽ സെക്രട്ടറി ഹബീസ് എം കെ, ജില്ല ചെയർമാൻ ഷിബു കെ വി കടവുപുഴ . ട്രഷറർ മാത്യു വർഗീസ് ,വൈസ് പ്രസിഡന്റ് കെ.എ പ്രസാദ് എന്നിവർ സംസാരിക്കും .
വാഹന ഉടമയുടെ അവകാശമാണ് ആർസി ബൂക്ക് എന്നിരിക്കെ ഞങ്ങൾ നൽകുന്ന ഔദാര്യമായിട്ടാണ് സർക്കാരിൻറയും ഗതാഗത വകുപ്പിൻറ്റെയും ജങ്ങളോടുള്ള പെരുമാറ്റമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാർ ആർ സി ബുക്കും ലൈസൻസും ഉടൻ പ്രിന്റിംഗ് നടത്തി എല്ലാവർക്കും വിതരണം ചെയ്യുമെന്ന് നിയമസഭയിലടക്കം ജനങ്ങളോട് നടത്തിയ ‘വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സംഘടന പലവട്ടം സർക്കാരിനെ സമീപിച്ചെങ്കിലും സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പിലാക്കാൻ ഗതാഗത വകുപ്പ് തയ്യാറായില്ല. കുതന്ത്രത്തിലൂടെ നാമമാത്രമായി മാത്രം ബുക്കുകൾ പ്രിൻറ് ചെയ്ത് ജനങ്ങളെ
വഞ്ചിക്കുകയാണ് ഇപ്പോൾ ചെയ്‌തിട്ടുള്ളത്ആർസി ബുക്ക് ലൈസൻസ് പ്രിൻറ്റിംഗുകളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. പ്രിൻറി oഗ് ധൃതഗതിയിലാക്കുക, വാഹന തൊഴിൽ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ സംഘടന സർക്കാരിനോട് ആവശ്യപ്പെടുന്നത്.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ. വൈസ് പ്രസിഡണ്ട് ബേബി വർഗീസ് . ജില്ലാ പ്രസിഡണ്ട് ബിജോയി വാക്കാട് ,ജനറൽ സെക്രട്ടറി ഹബീസ് എം.കെ, ചെയർമാൻ ഷിബു കെ.വി കടവുപുഴ ,ട്രഷറർ മാത്യു വർഗീസ്, വൈസ് പ്രസിഡണ്ട് കെ എ പ്രസാദ്എന്നിവർ പങ്കെടുത്തു