play-sharp-fill

ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്ന് അഭിപ്രായം…! പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്; ബാര്‍-ഡിസ്‍ലറി ഉടമകളുമായി മന്ത്രി ജൂണില്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയ ചർച്ചകളിലേക്ക് കടന്ന് എക്സൈസ് വകുപ്പ്. ഒന്നാം തിയതി ഡ്രൈ ഡേ ഒഴിവാക്കണമന്ന് നിർദേശമടക്കമാണ് സർക്കാരിന് മുന്നിലുള്ളത്. എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി എം ബി രാജേഷ് ഇക്കാര്യത്തില്‍ ചർച്ച നടത്തി. ഡ്രൈ ഡേ ഒഴിവാക്കിയാല്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നാണ് നികുതി സെക്രട്ടറി യോഗത്തില്‍ ഉന്നയിച്ച അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ മാസത്തില്‍ ബാർ- ഡിസ്‍ലറി ഉടമകളുമായി മന്ത്രി ചർച്ച നടത്തും. ജൂണ്‍ 10, 11 തിയതികളിലാകും ബാർ- ഡിസ്‍ലറി ഉടമകളുമായുള്ള മന്ത്രിയുടെ ചർച്ചയെന്നാണ് വിവരം. അതേസമയം സംസ്ഥാനത്ത് എല്ലാമാസവും […]

ഹൈക്കോടതിയിൽ അടിതെറ്റി വീണ് കോട്ടയം നഗരസഭ; മെഡിവിഷൻ ലാബ് പുറമ്പോക്കിൽ അല്ലെന്ന് കോട്ടയം നഗരസഭ; ജില്ലാ ആശുപത്രിക്ക് സമീപത്തെ മെഡിവിഷന്‍ ലാബ് സ്ഥിതി ചെയ്യുന്നത് പുറം പോക്കിലെന്ന് കണ്ടെത്തി തഹസിൽദാർ; കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ സംസ്ഥാന സർക്കാരിനും, ജില്ലാ കളക്ടർക്കും നോട്ടീസയച്ച് ഹൈക്കോടതി; വിജയം കണ്ടത് തേർഡ് ഐ ന്യൂസിൻ്റെ രണ്ട് വർഷം നീണ്ട നിയമ പോരാട്ടം

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ ഏറ്റവും തിരക്കേറിയ ജില്ലാ ആശുപത്രിക്ക് സമീപം മെഡിവിഷൻ ലാബ് സ്ഥിതി ചെയ്യുന്ന കെട്ടിടം പുറംപോക്കിലെന്ന് സ്ഥിരീകരിച്ച് തഹസിൽദാർ റിപ്പോർട്ട് നൽകിയതിന് പിന്നാലെ കെട്ടിടം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ .കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി എതിർ കക്ഷികളായ സംസ്ഥാന സർക്കാർ, ജില്ലാ കളക്ടർ, തഹസിൽദാർ, നഗരസഭാ സെക്രട്ടറി,വില്ലേജ് ഓഫീസർ, മെഡിവിഷൻ ലാബ് എന്നിവർക്ക് നോട്ടീസയച്ചു. പുറംപോക്ക് കൈയ്യേറി മെഡിവിഷൻ ലാബ് ജനറേറ്റർ സ്ഥാപിച്ചത് സംബന്ധിച്ച് 2022ൽ […]

സംസ്ഥാനത്ത് അതിശക്തമായ മഴ: ആശുപത്രികളിലും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി; മാതൃശിശു സംരക്ഷണ കേന്ദ്രത്തിലും വെള്ളം കയറി; കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാർഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. ജില്ലയില്‍ നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തൃശ്ശൂരിലും അതിശക്തമായ ഴയാണ് ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. അശ്വിനി ആശുപത്രിയിലും പരിസരത്തെ വീടുകളിലും വെള്ളം കയറി. അശ്വിനി ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. തൃശ്ശൂർ കിഴക്കെകോട്ടയില്‍ ബിഷപ്പ് ഹൗസിന് സമീപം മതില്‍ തകർന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയില്‍ വെള്ളം കയറി. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള […]

ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് മരിച്ചത് പത്തനംതിട്ട വള്ളിക്കോട് സ്വദേശി; ദാരുണാന്ത്യം ഉണ്ടായത് ഐലൻഡ് എക്സ്പ്രസ്സിലെ യാത്രയ്ക്കിടെ; അശ്രദ്ധമൂലം തകർന്നത് ഒരു കുടുംബത്തിൻ്റെ സ്വപ്നം

കോട്ടയം: ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് മരിച്ചത് പത്തനംതിട്ട വള്ളിക്കോട് സ്വദേശി പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് ട മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത് . തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഷോണിൻ്റ കൂടെയുണ്ടായിരുന്ന ജോയൽ, […]

അതിശക്തമായ മഴ മാത്രമല്ല, കേരള തീരത്ത് ഉയര്‍ന്ന തിരമാല മുന്നറിയിപ്പും; മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ പെരുമഴ തുടരുന്നതിനിടെ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചു. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസർഗോഡ് വരെ നാളെ (24-05-2024) രാത്രി 11.30 വരെ 0.4 മുതല്‍ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

പെരിയാറിലെ മീൻ കുരുതി: സാമ്പിള്‍ പരിശോധന ഫലം വൈകുന്നു; രാസമാലിന്യം സംബന്ധിച്ച്‌ വ്യക്തതയായില്ല

കൊച്ചി: പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏത് എന്നതില്‍ വ്യക്തതയായില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും സാംപിള്‍ പരിശോധന ഫലങ്ങള്‍ വൈകുന്നതാണ്‌ കാരണം. സംഭവവുമായി ബന്ധപ്പെട്ടുള്ള സംയുക്ത അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് എടയാർ മേഖല സന്ദർശിക്കും. ഫിഷറീസ് അഡീഷണല്‍ ഡയക്ടറുടെ സംഘവും ഇന്ന് പെരിയാർ സന്ദർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീലേക്ക് സിപിഎമ്മും ഇന്ന് മാർച്ച്‌ പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ട പരിഹാരത്തിനായുള്ള നിയമ നടപടിയുടെ ഭാഗമായി കുടിവെള്ളം മലിനമാക്കിയതിനെതിരെ മത്സ്യ കർഷകർ ഇന്ന് വിവിധ […]

സ്വർണാഭരണങ്ങൾക്കായി വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്കും മകനും തൂക്കുകയർ; നടപടി സംസ്ഥാനത്ത് ആദ്യമായി; ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷം

നെയ്യാറ്റിൻകര: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വർണാഭരണങ്ങൾക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനും വധശിക്ഷ. അമ്മയ്ക്കും മകനും തൂക്കുകയർ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷവും. 2022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂർത്തോട്ടം ആലുമൂട് വീട്ടിൽ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗൺഷിപ് കോളനി ഹൗസ് നമ്പർ 44ൽ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂർ വള്ളികുന്നത്ത് വീട്ടിൽ അൽ അമീൻ […]

സ്വന്തമായി വീട്, ഏക്കറുകണക്കിന് സ്ഥലം, കൃഷി, മാസംതോറും വൻ വരുമാനം; കൊല്ലപ്പെട്ട യാചകയുടെ സ്വത്ത് അന്വേഷിച്ച പൊലീസ് ഞെട്ടി….!

മുംബൈ: 35 വർഷമായി മുംബൈ നഗരത്തില്‍ ഭിക്ഷാടനം നടത്തിവന്ന ശാന്താഭായി എന്ന 69കാരിയെ കഴിഞ്ഞയാഴ്ചയാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയത് ഭിക്ഷാടനത്തിലൂടെ ശാന്താഭായി ലക്ഷങ്ങള്‍ സമ്ബാദിച്ചിരുന്നുവെന്നാണ്. തെരുവില്‍ യാചിച്ച്‌ കിട്ടിയ വരുമാനംകൊണ്ട് സ്വദേശത്ത് ഇവർ പുതിയ വീടുണ്ടാക്കുകയും ലക്ഷങ്ങള്‍ മൂല്യമുള്ള സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവില്‍ ശാന്താഭായിയുടെ കൊലയാളിയെയും പൊലീസ് കണ്ടെത്തി. മലാദ് വെസ്റ്റിലെ വിത്തല്‍ നഗർ എന്ന സ്ഥലത്തെ ഒരു വാടകക്കെട്ടിടത്തിലാണ് ശാന്താഭായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വാടകക്കെട്ടിടത്തില്‍ […]

വൈദ്യുതി കുടിശിക വരുത്തിയയാളുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിക്കാൻ പോയി; പൊൻകുന്നം കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനെ നായ കടിച്ചു; ആറ് കടികളേറ്റു

പൊൻകുന്നം: വൈദ്യുതി കുടിശിക വരുത്തിയയാളുടെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ പോയ ലൈൻമാനെ അതേവീട്ടിലെ നായ കടിച്ചു. പൊൻകുന്നം കെഎസ്‌ഇബി ഓഫീസിലെ ലൈൻമാൻ ശ്രീകാന്ത് (38) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. ആറ് കടികളേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച്‌ 36 കുത്തിവയ്പ്പെടുത്തു. നായയ്ക്ക് പേവിഷ പ്രതിരോധകുത്തിവയ്പെടുത്തിരുന്നില്ല. സംഭവം സംബന്ധിച്ച്‌ പൊൻകുന്നം വീട്ടുവേലില്‍ ശ്രീകുമാർ എന്നയാള്‍ക്കെതിരെ കെഎസ്‌ഇബി അസിസ്റ്റന്‍റ് എൻജിനിയർ പൊൻകുന്നം പോലീസില്‍ പരാതി നല്‍കി. ഈ മാസം 15ന് ഇയാളുടെ ഓട്ടോറിക്ഷയിടിച്ച്‌ വൈദ്യുതിത്തൂണ്‍ തകർന്ന സംഭവമുണ്ടായിരുന്നു. അതിന്‍റെ പിഴ ഇനിയും അടയ്ക്കാനുണ്ട്. കൂടാതെ കണക്‌ഷൻ […]

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെലോ അലർട്ടും; പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം

തിരുവനന്തപുരം: കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. 3 ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉച്ചയോടെ മുന്നറിയിപ്പുകളിൽ മാറ്റം വന്നേക്കാം. ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, […]