വൈദ്യുതി കുടിശിക വരുത്തിയയാളുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിക്കാൻ പോയി; പൊൻകുന്നം കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനെ നായ കടിച്ചു; ആറ് കടികളേറ്റു
പൊൻകുന്നം: വൈദ്യുതി കുടിശിക വരുത്തിയയാളുടെ വീട്ടില്‍ കണക്ഷൻ വിച്ഛേദിക്കാൻ പോയ ലൈൻമാനെ അതേവീട്ടിലെ നായ കടിച്ചു.
പൊൻകുന്നം കെഎസ്‌ഇബി ഓഫീസിലെ ലൈൻമാൻ ശ്രീകാന്ത് (38) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്.
ആറ് കടികളേറ്റു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് 36 കുത്തിവയ്പ്പെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നായയ്ക്ക് പേവിഷ പ്രതിരോധകുത്തിവയ്പെടുത്തിരുന്നില്ല. സംഭവം സംബന്ധിച്ച് പൊൻകുന്നം വീട്ടുവേലില്‍ ശ്രീകുമാർ എന്നയാള്‍ക്കെതിരെ കെഎസ്‌ഇബി അസിസ്റ്റന്‍റ് എൻജിനിയർ പൊൻകുന്നം പോലീസില്‍ പരാതി നല്‍കി.
ഈ മാസം 15ന് ഇയാളുടെ ഓട്ടോറിക്ഷയിടിച്ച് വൈദ്യുതിത്തൂണ്‍ തകർന്ന സംഭവമുണ്ടായിരുന്നു. അതിന്‍റെ പിഴ ഇനിയും അടയ്ക്കാനുണ്ട്. കൂടാതെ കണക്‌ഷൻ വിച്ഛേദിക്കാനെത്തുമെന്ന് വിളിച്ചറിയിച്ചിട്ടും നായയെ കൂട്ടിലടയ്ക്കാത്തത് മനഃപൂർവമാണെന്ന് കരുതുന്നതായാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
Third Eye News Live
0