ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് മരിച്ചത് പത്തനംതിട്ട വള്ളിക്കോട് സ്വദേശി; ദാരുണാന്ത്യം ഉണ്ടായത് ഐലൻഡ് എക്സ്പ്രസ്സിലെ യാത്രയ്ക്കിടെ; അശ്രദ്ധമൂലം തകർന്നത് ഒരു കുടുംബത്തിൻ്റെ സ്വപ്നം
കോട്ടയം: ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് മരിച്ചത് പത്തനംതിട്ട വള്ളിക്കോട് സ്വദേശി
പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് ട മരിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത് . തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ഷോണിൻ്റ കൂടെയുണ്ടായിരുന്ന ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ഷോണിനെ ആശുപത്രിയിൽ എത്തിച്ചത്.. തലയ്ക്കു ഗുരുതര പരിക്കേറ്റ ഷോൺ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
അമ്മ: ഷേർലി തോമസ്. സഹോദരൻ: സാം സാൻജോ തോമസ്.