play-sharp-fill

കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം :  മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഓണംതുരുത്ത്  മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ( 38 )ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കാണാതായ വിമോദിൻ്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ചൂണ്ടയിടാൻ പോയ വിമോദ് വെള്ളത്തിൽ  വീണതായാണ് നിഗമനം. ഏറ്റുമാനൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

പെരിയാറിൽ മീനുകൾ ചത്ത് പൊന്തിയ സംഭവം : അന്വേഷണത്തിനായി വിദഗ്ദ സംഘം ഇന്ന് സ്ഥലത്തെത്തും

വരാപ്പുഴ : പെരിയാറിൽ മീനുകൾ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദ’ഗ്ധ സംഘം പ്രശ്നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. ചത്തുപൊങ്ങിയ മീനുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ കാരണമാണ് വിദഗ്ദ സംഘം വിശദമായി അന്വേഷിക്കുക. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശമുള്ളതിനാൽ ഇന്ന് ഒരു ദിവസമാകും കാര്യമായ നിലയിൽ അന്വേഷണത്തിന് സമയമുണ്ടാകുക. നാളെത്തന്നെ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയാൽ സംഭവത്തിൽ കൂടുതൽ വ്യക്തത […]

മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു: എറണാകുളം പൂത്തോട്ട സ്വദേശി സരസനാണ് മരിച്ചത്

  എറണാകുളം: മിന്നലേറ്റ് വള്ളം മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു: എറണാകുളം പൂത്തോട്ട സ്വദേശി സരസനാണ് മരിച്ചത്. എറണാകുളം പൂത്തോട്ട പുത്തന്‍കാവ് ചിങ്ങോറോത്ത് സരസനാ(62)ണ് മരിച്ചത്. സരസന് മിന്നലേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കന്നുകാലികള്‍ക്ക് പുല്ലു ചെത്തി മടങ്ങുമ്പോള്‍ ഇന്നലെ വൈകിട്ട് 5.30നായിരുന്നു സംഭവം. കോണത്തുപുഴയുടെ അരികില്‍ പുല്ല് ചെത്തി വള്ളത്തില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി വീടിനടുത്തുള്ള പുഴയില്‍ വച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. മഴയ്‌ക്കൊപ്പമുണ്ടായ മിന്നലില്‍ വള്ളം മറിഞ്ഞു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മിന്നലാണുണ്ടായത്. കൊച്ചി ജനറല്‍ […]

നെൽകർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂർ

  കോട്ടയം: നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അലംഭാവം തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വേനൽമഴ കനത്തിട്ടും കൊയ്തെടുത്ത നെല്ലു സംഭരിക്കാൻ സർക്കാർ ഒരു താൽപര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിൻ്റെ പണം പോലും കർഷകർക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുർ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ക്രമസമാധാനം പൂർണമായും തകർന്നിട്ടും ആഭ്യന്തര വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. ഡി.സി.സി.യിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയിൽ […]

ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീപിടിച്ചു ; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

തൃശൂർ : ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് . സീവീസ് വുഡ് ഇൻ്റീരിയേഴ്സ് എന്ന ഫർണിച്ചർ നിർമ്മാണ യൂണിറ്റിന് തീ പിടിച്ചത്. സംഭവ സ്ഥലത്ത് അഗ്നിശമന സേനയെത്തി തീയണച്ചു. ഇരിങ്ങാലക്കുട, പുതുക്കാട് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൃശ്ശൂരില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ്‌ ടിഎസ്, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെഎ എന്നിവരാണ് തീ അണക്കുന്നതിനു നേതൃത്വം നല്‍കിയത്.

പേരൂർ ആനിക്കാമറ്റത്തിൽ തേലക്കാട്ടു ജയിംസ് വർഗീസ് (55) നിര്യാതനായി.

  പേരൂർ: ആനിക്കാമറ്റത്തിൽ തേലക്കാട്ടു കുടുംബാംഗം പരേതരായ കെ.കെ വർഗീസിൻ്റെയും പെണ്ണമ്മ വർഗീസിനെയും മകൻ ജയിംസ് വർഗീസ് (55) നിര്യാതനായി. സംസ്കാരം ഇന്ന് (23/05/24) 3 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പേരൂർ മർത്തശ്മൂനി പള്ളിയിൽ. ഭാര്യ: ജീന എബ്രഹാം (വീട്ടൂർ കുഴുപ്പനത്ത് കുടുംബാംഗം മൂവാറ്റുപുഴ – നേഴ്സ് സൗദി അറേബ്യ) മക്കൾ: ജിതിൻ ജയിംസ്, ജിസ് ജയിംസ്, മരിയ സൂസൻ ജയിംസ്

മൂന്നാറിൽ വീണ്ടും കടുവ ഇറങ്ങി ; രണ്ട് പശുക്കളെ കൊന്നു

മൂന്നാർ : വീണ്ടും കടുവയിറങ്ങി. മൂന്നാർ പെരിയവരെ ലോവർ ഡിവിഷനിലാണ് കടുവ ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ രണ്ട് പശുക്കള്‍ ചത്തു. പ്രദേശവാസിയായ നേശമ്മാളിന്റെ പശുക്കളാണ് ആക്രമണത്തിനിരയായത്. മേയാൻ വിട്ടപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പ്രശ്ന പരിഹാരമുണ്ടാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാണ്. എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവയും പുലിയുമെല്ലാം മൂന്നാറിലെ തോട്ടം മേഖലകളിലെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.പ്രദേശത്ത് മൂന്ന് കടുവകളുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു.

തായ്ലൻഡില്‍ വിനോദയാത്രയ്ക്കു പോയ മലയാളി മോഷണശ്രമം ചെറുക്കുന്നതിനിടെ വെടിയേറ്റു മരിച്ചു; മലയാറ്റൂര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടുക കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷം: ഇടപെട്ട് ഇന്ത്യൻ എംബസി

കാലടി: വിനോദയാത്രയ്ക്കായി തായ്ലൻഡില്‍ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് വർഗീസിന് വെടിയേറ്റത്. സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തപ്പോള്‍ വർഗീസിനെ മോഷ്ടാക്കള്‍ വെടിവച്ചു വീഴ്‌ത്തിയെന്നുമാണു ലഭിച്ച വിവരം. വർഗീസിന്റെ പക്കല്‍ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്ലൻഡിലേക്ക് വിനോദയാത്ര പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 30 വർഷമായി മുംബൈയിലാണ് […]

ഒന്നര കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയെന്നും അറസ്റ്റ് വാറണ്ട് ഉണ്ടെന്നും പറഞ്ഞ് വാട്‌സാപ്പ് കോൾ; വീഡിയോ കോളിൽ ചോദ്യം ചെയ്യലിനിടെ ബോധരഹിതയായി വീട്ടമ്മ; മുംബൈ പൊലീസെന്ന വ്യാജേന വിളിച്ച്‌ പണം തട്ടാനുള്ള ശ്രമം കൈയ്യോടെ പിടികൂടി പിതാവ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുള്ള വീട്ടമ്മയെ വാട്‌സാപ് കോളില്‍ വിളിച്ച്‌ പണം തട്ടാൻ ശ്രമം. മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ഇൻസ്‌പെക്ടർ എന്ന വ്യാജേന വിളിച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. ഇവരുടെ പേരില്‍ ഒന്നരക്കോടിയുടെ തട്ടിപ്പ് നടത്തിയെന്നും അറസ്റ്റ് വാറണ്ട് ഉണ്ടെന്നും പറഞ്ഞതോടെ വീട്ടമ്മ ബോധരഹിതയായി വീണു. ഇതു കണ്ട് ഓടി എത്തിയ ഇവരുടെ പിതാവാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മൂവാറ്റുപുഴ കാവുംപടി മഞ്ഞപ്രയില്‍ നാരായണൻ നായരുടെ മകള്‍ സുനിയ നായരെയാണു മുംബൈ പൊലീസ് എന്ന വ്യാജേന വാട്‌സാപ്പില്‍ വിളിച്ചത്. അറസ്റ്റ് വാറന്റ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി വ്യാജ വാറന്റ് […]

പത്തനംതിട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: യുവതിയെ ഭർത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാല്‍ ആര്യാലയം അനില്‍കുമാറിന്റെയും ശകുന്തളയുടെയും ഇളയ മകള്‍ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. പയ്യനാമണ്‍ വേങ്ങത്തടിക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ആര്യയും ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തില്‍ ആശിഷും. സംഭവസമയത്ത് ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍‍ കാണുന്നത്. പൊലീസ് എത്തി മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.