play-sharp-fill

സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം.? ബാർ ഉടമ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് .

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാര്‍ കോഴയ്ക്ക് നീക്കം.? മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്‍ദ്ദേശിച്ച്‌ ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ആവശ്യപ്പെടുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് വാട്‌സ്‌ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

അപകട ഭീഷണി ; 6 കോടി നൽകിയിട്ടും മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ ഇനിയും മാറ്റി സ്ഥാപിച്ചില്ല ; ജലസേചനവകുപ്പിന്റെ വീഴ്ചയെന്ന് നാട്ടുകാർ

പത്തനംതിട്ട :  മണിയാർ ബാരേജിന്‍റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ ജലസേചനവകുപ്പിന് ഗുരുതര വീഴ്ച. സ്വകാര്യ കമ്ബനിക്ക് കരാർ നല്‍കി രണ്ട് വർഷമാകുമ്ബോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റിസ്ഥാപിച്ചില്ല. വലിയ അപകടഭീഷണിയാണ് നിലനില്‍ക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ കനത്ത് ബാരേജ് നിറഞ്ഞാല്‍ ജലനിരപ്പ് ക്രമീകരിച്ച്‌ പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥപരിതാപരമാണ്. ഒന്നും മൂന്നും ഷട്ടറുകള്‍ ഉയർത്തണമെങ്കില്‍ ജീവനക്കാർ പെടാപ്പാട് പെടണം. രണ്ട്, നാല് ഷട്ടറുകള്‍ക്ക് വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടർ തെന്നിമാറി ഒരു വശത്തേക്ക് പോയി. തുറക്കാൻ […]

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ […]

പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

ഡൽഹി: പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. താന്‍ രാജി വച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകര്‍ക്കാനാണ് സ്വാതി മലിവാള്‍ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിന്‍വാങ്ങിയെന്നും കെജരിവാള്‍ പറഞ്ഞു. മോദി അടുത്ത വര്‍ഷം വിരമിക്കും. അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാല്‍ ബിജെപിയില്‍ വലിയ എതിര്‍പ്പുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.

പെരിയാറിലെ മത്സ്യക്കുരുതി; നഷ്ടം പത്ത് കോടിയിലേറെ; ഫിഷറീസ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ കർഷകർക്ക് നഷ്‌ട പരിഹാരം നല്‍കുന്നതിനുള്ള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും നഷ്ട പരിഹാരം നല്‍കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കുക. പത്ത് കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നാശനഷ്ടം സംബന്ധിച്ച്‌ കണക്കെടുപ്പ് നടത്തുന്നത്. മത്സ്യ കർഷകർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴി ഇന്ന് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര രേഖപ്പെടുത്തും. തുടർന്ന് ഉച്ചയോടെ റിപ്പോർട്ട് സമർപ്പിക്കും. ഇത് കൂടാതെ മത്സ്യക്കുരുതിയുടെ കാരണം […]

പാമ്പാടി സി.കെ.എം കുടംബയോഗം ട്രസ്റ്റ് വാർഷിക പൊതുയോഗവും കുടംബ സംഗമവും മെയ്യ് 26ന്

കോട്ടയം: ചെമ്പൻകഴി, കാരിക്കോട്, മാക്കത്തടത്തിൽ (സി.കെ.എം കുടംബയോഗം ട്രസ്റ്റ്‌ പാമ്പാടി) വാർഷിക പൊതുയോഗവും കുടംബ സംഗമവും മെയ്യ് 26ന് പി.എൻ ദേവരാജൻ കാരിക്കോട്ടിൻ്റെ വസതിയിൽ നടക്കും. 10 ന് ട്രസ്റ്റ് പ്രസിഡൻ്റ് സുനിൽ ‘എം.ഉദയയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രക്ഷാധികാരി കെ.എൻ.സഞ്ചയചന്ദ്രൻ ഭദ്രദീപം തെളിയിക്കും. കനക ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെയും സപ്തതി കഴിഞ്ഞ അംഗങ്ങളെ ആദരിക്കും. 23-24 വാർഷിക പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും മൊമറ്റോയും നൽകി ആദരിക്കും. 11.30ന് കാലോചിതമായ ജീവിത ശൈലി എന്ന വിഷയത്തിൽ പി.വി ശശിധരൻ്റെ […]

വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ടർബോ തീയേറ്ററുകളിലെത്തി ; മമ്മൂട്ടിയുടെ പേരിൽ ശത്രുസംഹാര പൂജ നടത്തി ആരാധകൻ

സ്വന്തം ലേഖകൻ മമ്മൂട്ടിയുടെ ആക്ഷൻ എന്റർടെയ്‌നർ ടർബോ ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്‌തത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്കുണ്ട്. അതിനാല്‍ തന്നെ ആരാധകർ പ്രതീക്ഷയിലാണ്.കേരളത്തില്‍ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസായത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പേരില്‍ ആരാധകൻ കഴിപ്പിച്ച ശത്രുസംഹാര പൂജയുടെ രസീത് എന്ന രീതിയില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും, […]

കെട്ടിപ്പിടിക്കുന്ന സീനുകളില്‍ തന്നോട് 40 വര്‍ഷമായി പറയുന്ന ഒരു കാര്യമുണ്ട് ; മോഹന്‍ലാലിനെ കുറിച്ച് ശോഭന പങ്കുവച്ച വിഡീയോ വൈറൽ

സ്വന്തം ലേഖകൻ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഹിറ്റ് ജോഡിയാണ് മോഹന്‍ലാലും ശോഭനയും. ഇരുവരും നായികാ നായകന്‍മാരായി 50ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ 64ാം പിറന്നാളിനിടെ ലാലേട്ടനെ കുറിച്ച്‌ ശോഭന പറയുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടന്റെ 40 വര്‍ഷമായുള്ള ഒരു ശീലത്തെക്കുറിച്ചാണ് ശോഭന വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. കൂടെ അഭിനയിച്ചവരെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ കെട്ടിപ്പിടിക്കുന്ന സീനുകളില്‍ തന്നോട് 40 വര്‍ഷമായി പറയുന്ന ഒരു കാര്യമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ ആഴം സൂചിപ്പിച്ചുകൊണ്ട് തന്നെ ലാലു എന്നാണ് ലാലേട്ടനെ ശോഭന […]

ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ പേഴ്‌സണല്‍ ലോണ്‍ ; കുറഞ്ഞ പലിശയില്‍ പേഴ്‌സണല്‍ ലോണ്‍ നല്‍കുന്ന 8 ബാങ്കുകള്‍ ഇവയൊക്കെ… ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും അറിയാം

സ്വന്തം ലേഖകൻ വ്യക്തിഗത വായ്പ അഥവാ പേഴ്സണല്‍ ലോണിനായി വിവിധ ബാങ്കുകള്‍ വ്യത്യസ്ഥ പലിശ നിരക്കുകളാണ് വ്യക്തിഗത വായ്പകള്‍ക്ക് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ വായ്പ എടുക്കുന്നതിന് മുൻപ് പലിശ നിരക്കുകള്‍ കൃത്യമായി വിശകലനം ചെയ്യണം. നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാൻ ബാങ്കുകള്‍ തയ്യാറാകും. എന്തായാലും അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുക എത്രയാണെന്നും അറിയാം. 5 വർഷമാണ് വായ്പയുടെ കാലാവധി. 1. എച്ച്‌ഡിഎഫ്സി ബാങ്ക് 10.5 ശതമാനം […]

കള്ള് മൂത്ത യുവാവ് ട്രാൻസ്ഫോർമറിൽ കയറി പരിഭ്രാന്തി പരത്തി: പ്രദേശത്തെ വീട്ടിലെ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടു പോയതായും പെൺകുട്ടി പിണങ്ങി തിരികെയെത്തിയതായും സൂചന : നാട്ടുകാരേയും പോലീസിനെയും കെഎസ്ഇബിയും യുവാവ് വട്ടം കറക്കിയത് കുമരകം നസ്രത്ത് പള്ളിക്ക് സമീപം

സ്വന്തം ലേഖകൻ കുമരകം: നവനസ്രത്ത് പള്ളിക്കു സമീപം ട്രാൻസ്ഫോർമറില്‍ കള്ള് മൂത്തു കയറിയ യുവാവിന്‍റെ പരാക്രമം മൂലം പരിഭ്രാന്തരായി പ്രദേശവാസികൾ. നാട്ടുകാർ കെഎസ്‌ഇബി ഓഫീസിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചതിനേ തുടർന്ന് വൈദ്യുതി ഓഫ് ചെയ്ത് കെഎസ്‌ഇബി ജീവനക്കാർ അപകടം ഒഴിവാക്കി. പിന്നീട് കുമരകം പോലീസെത്തി ഇയാളെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് ഭീതി ഒഴിവായത്. സമീപ പ്രദേശത്തുള്ള ഒരു വീട്ടിലെ പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയിരുന്നെന്നും എന്നാല്‍, പെണ്‍കുട്ടി പിണങ്ങി തിരികെ പോന്നുവെന്നും പറയപ്പെടുന്നു. എന്തായാലും യുവാവിന്‍റെ പരാക്രമം മൂലം പ്രദേശവാസികള്‍ ഏറെ നേരം ഇരുട്ടിലായി. ഇയാള്‍ […]